Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

റിയാദ് ഇന്ത്യൻ മീഡിയ ഫോറത്തിന് പുതിയ നേതൃത്വം; നജിം കൊച്ചുകലുങ്ക് പ്രസിഡന്റ്, ഷംനാദ് കരുനാഗപ്പള്ളി സെക്രട്ടറി

റിയാദ് ഇന്ത്യൻ മീഡിയ ഫോറത്തിന് പുതിയ നേതൃത്വം; നജിം കൊച്ചുകലുങ്ക് പ്രസിഡന്റ്, ഷംനാദ് കരുനാഗപ്പള്ളി സെക്രട്ടറി

റിയാദ്: റിയാദ് ഇന്ത്യൻ മീഡിയ ഫോറം വാർഷിക പൊതുയോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. നജിം കൊച്ചുകലുങ്ക് (ഗൾഫ് മാധ്യമം - പ്രസിഡന്റ്), ഷംനാദ് കരുനാഗപ്പള്ളി (ജീവൻ ടിവി - ജനറൽ സെക്രട്ടറി), കെ.സി.എം അബ്ദുല്ല (മീഡിയ വൺ - ട്രഷറർ), റഷീദ് ഖാസിമി (തേജസ് - ചീഫ് കോഓഡിനേറ്റർ), അക്‌ബർ വേങ്ങാട്ട് (ചന്ദ്രിക - വൈ. പ്രസി), ഗഫൂർ മാവൂർ (കൈരളി ടിവി - ജോ. സെക്ര) എന്നിവരാണ് മുഖ്യ ഭാരവാഹികൾ.

ഷക്കീബ് കൊളക്കാടൻ (വർത്തമാനം - അക്കാദമിക്), വി.ജെ നസ്‌റുദ്ദീൻ (റിപ്പോർട്ടർ ടിവി - കൾച്ചറൽ/ലൈബ്രറി), ബഷീർ പാങ്ങോട് (ജനം ടിവി - ഈവന്റ്), സുലൈമാൻ ഊരകം (മലയാളം ന്യൂസ് - വെൽഫെയർ) എന്നിവർ വിവിധ വിഭാഗങ്ങളുടെ കൺവീനർമാരാണ്. അശ്‌റഫ് വേങ്ങാട്ട് (ചന്ദ്രിക), ഉബൈദ് എടവണ്ണ (ജയ്ഹിന്ദ് ടിവി), നാസർ കാരന്തൂർ (ഏഷ്യാനെറ്റ്) എന്നിവർ രക്ഷാധികാരി സമിതി അംഗങ്ങളും നൗഷാദ് കോർമത്ത് (ദേശാഭിമാനി), ജലീൽ ആലപ്പുഴ (ജയ് ഹിന്ദ് ടിവി), ഷാജി ലാൽ (അമൃത ടിവി), ശഫീഖ് കിനാലൂർ (വോയ്‌സ് ഓഫ് കേരള റേഡിയോ) എന്നിവർ നിർവാഹക സമിതി അംഗങ്ങളുമാണ്.

യോഗത്തിൽ മുൻ പ്രസിഡന്റ് നാസർ കാരന്തൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വി.ജെ നസ്‌റുദ്ദീൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ റഷീദ് ഖാസിമി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. രക്ഷാധികാരികളായ അശ്‌റഫ് വേങ്ങാട്ട്, ബഷീർ പാങ്ങോട്, ഷക്കീബ് കൊളക്കാടൻ എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP