Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റിയാദ് ടാക്കീസ് ഈദ്- ഓണം - സൗദി ദേശീയദിനം ആഘോഷിച്ചു

റിയാദ് ടാക്കീസ് ഈദ്- ഓണം - സൗദി ദേശീയദിനം ആഘോഷിച്ചു

റിയാദ്: റിയാദിലെ പ്രമുഖ കല-സാംസ്‌കാരിക സൗഹൃദ കൂട്ടായ്മയായ റിയാദ് ടാക്കീസ് ഈദ്- ഓണം - സൗദിദേശീയദിനാഘോഷം ജന പങ്കാളിത്തംകൊണ്ട് ശ്രദ്ദേയമായി.എക്‌സിറ്റ് പതിനെട്ടിലെ മർവ ഇസ്ത്രറയിൽ രാവിലെ പൂക്കളം ഒരുക്കികൊണ്ട് തുടങ്ങിയ ആഘോഷപരിപാടികൾ രാത്രി വൈകുവോളം തുടർന്നു, കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധയിനം കലാ -കായിക മത്സരങ്ങളും കലാപരിപാടികളും അരങ്ങേറി. പ്രസിഡന്റ് ഡൊമിനിക് സാവിയോയുടെ അധ്യക്ഷതയിൽ ചേർന്ന സാംസ്‌കാരിക സമ്മേളനം രാജൻ കാരിച്ചാൽ ഉൽഘടനം ചെയ്തു , മൊയ്തു അറ്റ്‌ലസ്, നാസർ കാരന്ദൂർ, ഫൈസൽ മദീന, ഉമ്മർ മുക്കം, സനൂപ് പയ്യന്നൂർ, അലി ആലുവ,ജോജി കൊല്ലം, അഭിലാഷ് മാത്യു, ശങ്കർ കേശവ്, സുനിൽ ബാബു എടവണ്ണ, അജിത് കുമാർ, സലാം ഇടുക്കി, സലാം പെരുമ്പാവൂർ, ഫൈസൽ സി എം ടി, നൗഷാദ് ആലുവ, ബിജുകുമാർ അടൂർ, ജോസ് കടമ്പനാട്, സിജോ മാവേലിക്കര എന്നിവർ ആശംസനേർന്നു.

കൺവീനർ നബീൽ ഷാ മഞ്ചേരി സ്വാഗതവും ജോയിന്റ് സെക്രട്ടറി അരുൺ പൂവാർ നന്ദിയും
പറഞ്ഞു. ജോസഫ് ആന്റണി മാവേലിയായി വേഷമിട്ടു, വടവലി മത്സരത്തിൽ മലാസ്സ് ബ്രതെഴ്സ്സും, ഉറിയടിയിൽ ഷൈജു പച്ച, മുതിർന്നവരുടെ കസേരകളിൽ നൗഷാദ് പള്ളത് തുടങ്ങിയവർ ജേതാക്കളയി, തുടർന്ന് റിയാദിലെ പ്രമുഖ ഗായകർ അണിനിരന്ന ഓണപ്പാട്ടോടു തുടങ്ങിയ സംഗീതനിശയും അരങ്ങേറി. സുരേഷ് കുമാർ, തങ്കച്ചൻ വർഗീസ്, മാലിനി നായർ, ശങ്കർ കേശവ്, ഷാൻ പെരുമ്പാവൂർ, സജീവ് മേനോൻ, മധു ചെറിയവീട്ടിൽ, ശ്രീകാന്ത്, ശിശിര അഭിലാഷ്, ലിൻസു സന്തോഷ്, മീര മഹേഷ്, ഗിരിദാസ്, രാജേഷ്, സജിത്ത് ഖാൻ, ഷഫീഖ് സലിം, ബാബു കൈപ്പഞ്ചേരി, നേഹ അനിൽ, തൻവി അജിത് എന്നിവർ ഗാനങ്ങൾ ആലപിച്ചു. ആനുകാലിക സംഭവങ്ങൾ കോർത്തിണക്കി ഫാസിൽ ഹാഷിം, മജു അഞ്ചൽ, ഹരിമോൻ രാജൻ എന്നിവർ അവതരിപ്പിച്ച സ്‌കിറ്റ് നിറഞ്ഞകയ്യടിയോടെ സദസ്സ് സ്വീകരിച്ചു. 

ഐശ്യര്യ ഷാജിത്, ഐശ്യര്യ ദാസ് എന്നിവരുടെ ക്ലാസ്സിക്ക് നൃത്തവും, നക്ഷത്രാ പ്രിൻസ്, ഫിദാ ഷാൻ, സനാ ഷാൻ എന്നിവരുടെ സിനിമാറ്റിക് ഡാൻസും, റിയാദ് ടാക്കിസിന്റെ കലാകാരന്മാർ അവതരിപ്പിച്ച ജിമിക്കിക്കമ്മൽ ഡാൻസും പരിപാടിക്ക് കൊഴുപ്പേകി. ശബ്ദനിയത്രണം ബ്ലസ്സനായിരുന്നു. പരിപടികൾക്ക് കോഡിനേറ്റർ ഷൈജുപച്ച, രമേശ് വടകര, നൗഷാദ് ആലുവ, സുൽഫി കൊച്ചു, നബീൽ മഞ്ചേരി, റിജോഷ്, രാജീവ് മാരൂർ, സാബു, വികാസ്, എടവണ്ണ സുനിൽ ബാബു, അനിൽകുമാർ തമ്പുരു, വിപിൻ, നീസാം വെമ്പായം, ഷിജോ മാവേലിക്കര, സനൂപ് രയരോത്, ഫൈസൽ കൊച്ചു, ഷാജി, ബിജു, രാജേഷ്, സാഹിർ, ഷിജു, നൗഷാദ് പള്ളത്, സലാം പെരുമ്പാവൂർ, ഫരീദ് ജാസ്സ്, ഷാഫി നിലമ്പൂർ, തങ്കച്ചൻ, ഷാൻ പെരുമ്പാവൂർ, ഷാജഹാൻ മുനീറ, അൻവർ സാദിഖ്, ഷഫീഖ്, സാദിഖ്, ശ്യാം കൊയ്യോട്, നഫാസ്, അഷ്റഫ്, ജംഷാദ്, ശിഹാബ്, റിനു, അബ്ദുൽ റസാഖ്, സജിത്ത്ഖാൻ, ഷഹിൻഷാ എന്നിവർ നേതൃത്വം നൽകി. അന്നേ ദിവസം കെ എം സി സി നടത്തിയ വടംവലി മത്സരത്തിൽ ജേതാക്കളായ ടാക്കിസ്സ് ടീമംഗങ്ങളെ ചടങ്ങിൽ ആദരച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP