Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആർ എസ് സി വൈജ്ഞാനിക സാങ്കേതിക പ്രദർശനം നോട്ടെക് പോസ്റ്റർ ജിദ്ദയിൽ പ്രകാശനം നിർവഹിച്ചു

ആർ എസ് സി വൈജ്ഞാനിക സാങ്കേതിക പ്രദർശനം നോട്ടെക് പോസ്റ്റർ ജിദ്ദയിൽ പ്രകാശനം നിർവഹിച്ചു

ജിദ്ദ : വൈജ്ഞാനിക നവസങ്കേതങ്ങളെയും സംരംഭങ്ങളെയും പരിചയപ്പെടുത്തുന്നതിനും പഠനവിധേയമാക്കുന്നതിനുമായി രിസാല സ്റ്റഡി സർക്കിൾ വിസ്ഡം വിഭാഗം സംഘടിപ്പിക്കുന്ന നോട്ടെക് (KnowTech) എന്ന പേരിലുള്ള വൈജ്ഞാനിക സാങ്കേതിക പ്രദർശനത്തിന്റെ ജിദ്ദ സെൻട്രൽ തല പോസ്റ്റർ പ്രകാശനം സമസ്ത കേരള ജംഇയത്തുൽ ഉലമ സെക്രട്ടറി പൊന്മള അബ്ദുൾഖാദർ മുസ്ലിയാർ നിർവഹിച്ചു.

മനുഷ്യജീവിതത്തിലെ ദൈനംദിന കാര്യങ്ങളിൽ പോലും സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് നമ്മൾ ജീവിച്ച് കൊണ്ടിരിക്കുന്നത്, നൂതന സാങ്കേതിക വിദ്യകൾ അനുദിനം വളർന്ന്‌കൊണ്ടിരിക്കയാണ്. അവയോട് പുറം തിരിഞ്ഞ് നിൽക്കുന്ന സമീപനം നമ്മളെ പിറകിലേക്ക് വലിക്കാൻ കാരണമാവും, സാങ്കേതിക വിദ്യകൾ പരിസ്ഥിതി സൗഹാർദ്ദവും മനുഷ്യനെ നന്മയിലേക്ക് നയിക്കാൻ പറ്റുന്നതുമാവണം. എങ്കിലേ സാങ്കേതിക വിദ്യകൾ കൊണ്ട് ഉപകാരമുണ്ടാവൂ, അത്തരമൊരു ബദൽ നോട്ടെക്ക് കൊണ്ട് ഉണ്ടാകട്ടെ എന്ന് തുടർന്ന് സംസാരിച്ച ദേവർശ്ശോല അബ്ദുൽ സലാം മുസ്ലിയാർ അഭിപ്രായപെട്ടു.

ഇന്നവേഷൻ രംഗത്തെ പ്രവാസി യുവാക്കളുടെ ഇടപെടലുകളുടെയും പ്രവർത്തനങ്ങളുടെയും വ്യവസ്ഥാപിത പ്രദർശനവേദിയാകും നോട്ടെക്കുകൾ. ആധുനിക ശാസ്ത്ര സാങ്കേതിക മേഖലയിലെ നവീനതകളും ടെക്നോളജി, പ്രൊഫഷണൽ രംഗത്തെ സാധ്യതകളും പ്രദർശിപ്പിക്കുന്നതിനൊപ്പം നവസങ്കേതങ്ങളെ പരിചയപ്പെടുത്തുന്ന സെമിനാറുകൾ, ചർച്ചകൾ, മത്സരങ്ങൾ, ആസ്വാദനങ്ങൾ എന്നിവ ഉൾപ്പെടുത്തി മാർച്ച് 23 ജിദ്ദാ സെൻട്രൽ തല നോട്ടെക്ക് നടക്കും.

ആർ എസ് സി സെൻട്രൽ ചെയർമാൻ നൗഫൽ മുസ്ലിയാരുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഷാഫി മുസ്ലിയാർ ഉദ്ഘാടനം നിർവഹിച്ചു മുസ്തഫ സഅദി,യാഖൂബ് ഊരകം,സുജീർ പുത്തൻപള്ളി,ബഷീർ ഹാജ്ജിതുടങ്ങിയവർ സംബന്ധിച്ചു. നാസിം പാലക്കൽ സ്വാഗതവും ജംഷീർ വയനാട് നന്ദിയും പറഞ്ഞു.

ഫോട്ടോ: വൈജ്ഞാനിക സാങ്കേതിക പ്രദർശനത്തിന്റെ(നോടെക്) ജിദ്ദ സെൻട്രൽ തല പോസ്റ്റർ പ്രകാശനം സമസ്ത കേരള ജംഇയത്തുൽ ഉലമ സെക്രട്ടറി പൊന്മള അബ്ദുൾഖാദർ മുസ്ലിയാർ നിർവഹിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP