Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആർ എസ് സി; ഹജ്ജ് വളണ്ടിയർ കോർ ബഹുജന സംഗമം 13 ന്

ആർ എസ് സി; ഹജ്ജ് വളണ്ടിയർ കോർ ബഹുജന സംഗമം 13 ന്

ജിദ്ദ: നാഥന്റെ അതിഥികളായി എത്തുന്ന ഹാജിമാർക്ക് സേവനം ചെയ്യാൻ ഒരുങ്ങുന്ന ഹജ്ജ് വളണ്ടിയർ കോറിന്റെ പ്രചരണാർത്ഥം ഈ വരുന്ന ജൂലൈ 13 നു ഷറഫിയ്യയിൽ ബഹുജന സംഗമം നടക്കും. ഐ സി എഫ് , ആർ എസ് സി നാഷനൽ നേതാക്കളുൾപ്പെടെ പൗര പ്രമുഖർ സാംസ്‌കാരിക പ്രവർത്തകർ തുടങ്ങിയവർ സംഗമത്തിൽ പങ്കെടുക്കും.

സേവന രംഗത് നിസ്തുലമായ ഇടപെടലുകൾ അടയാളപ്പെടുത്തി ഹാജിമാരെ സേവിക്കുന്നതിനും മാർഗനിർദ്ദേശം നൽകുന്നതിനും കഴിഞ്ഞ കുറെ വർഷങ്ങളായി രിസാല സ്റ്റഡി സർക്കിളിനു കീഴിൽ ഹജ്ജ് വളണ്ടിയർ കോർ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ഹാജിമാർക്ക് പ്രത്യേകം പരിശീലനം ലഭിച് വിവിധ ഭാഷകൾ കൈകാര്യം ചെയ്യുന്ന ആർ.എസ്.സി ഹജ്ജ് വളണ്ടിയർമാരുടെ സേവനം കഴിഞ്ഞ കാലങ്ങളിൽ പ്രയോജനപ്പെട്ടിട്ടുണ്ട്.

ആദ്യ ഹജ്ജ് സംഘം ഇറങ്ങുന്നത് മുതൽ ജിദ്ദ സെന്ട്രലിലെ വളണ്ടിയർമാർ എയർപോർട്ട് പരിസരത്തു സേവന നിരതരായി വിവിധ ഷിഫ്റ്റുകളിലായി രംഗത്തിറങ്ങും.

ഹജ്ജ് വളണ്ടിയർ കോർ അംഗമാവാൻ താല്പര്യപ്പെടുന്നവർ രെജിസ്‌ട്രേഷൻ സംബന്ധമായ വിവരങ്ങൾക്ക് 0533590946 എന്ന നമ്പറിൽ ബന്ധപ്പെടുക. ബഹുജന സംഗമം കോർഡിനേഷൻ മീറ്റിംഗിൽ ഐ സി എഫ് സെൻട്രൽ സെക്രട്ടറി കാദർ മാസ്റ്റർ, ആർ എസ് സി സെൻട്രൽ ജനറൽ കൺവീനർ മൻസൂർ ചുണ്ടമ്പറ്റ, അബ്ദുറബ്ബ് ചെമ്മാട്, , ഇർഷാദ് കടംബോട് എന്നിവർ സംസാരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP