Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആർ എസ് സി, ഐ സി എഫ് ബഹുജന സംഗമം ശ്രദ്ധേയമായി

ആർ എസ് സി, ഐ സി എഫ് ബഹുജന സംഗമം ശ്രദ്ധേയമായി

ജിദ്ദ: ഈ വർഷത്തെ ഹജ്ജ് വോളന്റിയർ കോർ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് ജിദ്ദയിൽ ഐ സി എഫ് / ആർ എസ് സി ജിദ്ധ സൻട്രൽ കമ്മിറ്റിക്ക് കീഴിൽ ബഹുജന സംഗമം സംഘടിപ്പിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പരിശുദ്ധമായ ഹജ്ജ് കർമങ്ങൾക്ക് വേണ്ടി പുണ്യഭൂമിലെത്തുന്ന ഹാജിമാർക്ക് കഴിഞ്ഞ 10 വർഷക്കാലമായി ആർ എസ് സി ഹജ്ജ് വളണ്ടിയർ കോർ സ്തുത്യർഹമായ സേവനം ചെയ്തു വരുന്നു.

ഇത്തവണയും സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 1000 ത്തിലധികം പ്രത്യേക പരിശീലനം ലഭിച്ച വളണ്ടിയർമാർ സേവനപാതയിൽ സജ്ജരാവാൻ വേണ്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടകർ അറിയിച്ചു. പൗരാണിക കാലം തൊട്ടു തന്നെ മക്കക്കാർ കഅബാലയം സന്ദര്ശിക്കാനെത്തുന്നവരെ സ്വീകരിക്കുകയും അവർക്ക് സേവനം ചെയ്യുകയും ചെയ്തിരുന്നു വെന്നും, എല്ലാ യുവാക്കളും അള്ളാഹുവിന്റെ അതിഥികൾക്ക് സേവനം ചെയ്യാൻ സന്നദ്ധരാവണമെന്നും സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ജിദ്ധ ഐസിഎഫ് ചെയർമാൻ അബ്ദു റഹ്മാൻ മളാഹിരി പറഞ്ഞു.

മുൻ കാലങ്ങളിലെ വളണ്ടിയർ സേവന അനുഭവങ്ങൾ പങ്ക് വെച്ച് ഐ സി എഫ് സൻട്രൽ കമ്മിറ്റി മെമ്പർ അബ്ദുൾ നാസർ അൻവരി മുഖ്യ പ്രഭാഷണം നടത്തി .പോയ വർഷങ്ങളിലെ നിസ്സീമമായ സേവനങ്ങളും അതു കാരണമായി കോൺസുലേറ്റ് ഉദ്യോഗസ്ഥരിൽ നിന്നും ലഭിച്ച അനുമോദനങ്ങളും നിസ്വാർത്ഥ സേവനത്തിനുള്ള അംഗീകാരമായിരുന്നു എന്ന് അദ്ദേഹം ചൂണ്ടികാണിച്ചു.

ആർ എസ് സി ട്രെയിനിങ് സമിതി കൺവീനർ അബ്ദുറഹ്മാൻ സഖാഫി അധ്യക്ഷത വഹിച്ചു മുഹ്‌സിൻ സഖാഫി, സൈനുൽ ആബിദീൻ തങ്ങൾ, അബ്ദുൽ ഖാദർ മാഷ്, നൗഫൽ കോടമ്പുഴ തുടങ്ങിയവർ സംസാരിച്ചു. ഉഗ്രപുരം മുഹമ്മദ് സഖാഫി സ്വാഗതവും ആർ എസ് സി ജിദ്ദ സെൻട്രൽ സംഘടന കൺവീനർ സാദിഖ് ചാലിയാർ നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP