Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഹജ്ജ് സന്നദ്ധ സേവകർക്കുള്ള അവസാനഘട്ട പരിശീലനം ജിദ്ദയിൽ പൂർത്തിയായി

ഹജ്ജ് സന്നദ്ധ സേവകർക്കുള്ള അവസാനഘട്ട പരിശീലനം ജിദ്ദയിൽ പൂർത്തിയായി

ജിദ്ധ: ലോകത്തിന്റെ നാനാ ഭാഗത്ത് നിന്നും അള്ളാഹുവിന്റെ അതിഥികളായെത്തുന്ന ഹജ്ജാജിമാർക്ക് തങ്ങളുടെ സമയവും ആരോഗ്യവും സ്വയം സമർപ്പിച്ച് സേവന സന്നദ്ധരായ ആർ എസ് സി ഹജ്ജ് വളണ്ടിയേഴ്സിനായി സംഘടപ്പിച്ച അവസാന ഘട്ട പരിശീലനം സമാപിച്ചു. ഷറഫിയ്യ ഇമ്പാല ഗാർഡനിൽ വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിക്ക് തുടക്കം കുറിച്ച പരിപാടി ഐ സി എഫ് ജിദ്ദ വെൽഫെയർ പ്രസിഡന്റ് മൊയ്തീൻ കുട്ടി സഖാഫി ഉദ്ഘാടനം ചെയ്തു.

ജിദ്ധയിൽ നിന്നും മാത്രമായുള്ള ഇരുനൂറോളം ഹജ്ജ് വളണ്ടിയേഴ്സാണ് പരിപാടിയിൽ സംഘമിച്ചത്. ആറ് എസ് സി മുൻ സൗദി നാഷണൽ എക്സി ക്യൂടിവ് മുഹ്സിൻ സഖാഫി അഞ്ചചവിടി വളണ്ടിയേഴ്സിനുള്ള നിർദ്ദേശങ്ങൾ നൽകി. സേവന പ്രവർത്തനങ്ങൾ അള്ളാഹുവിന്റെ പ്രീതി കാംഷിച്ചുകൊണ്ടും രാജ്യത്തിന്റെ സുരക്ഷാ നിയമങ്ങൾ പാലിച്ചു കൊണ്ടുമാവണമെന്നും അദ്ദേഹം ഓർമപ്പെടുത്തി.

അസീസിയ , മിന മാപ്പുകൾ പരിചയപ്പെടുത്തിയുള്ള വിശദമായ മാപ്പ് പഠന ക്ലാസ് ഐ സി എഫ് ജിദ്ധ സെൻട്രൽ എസ്‌ക്യൂട്ടീവ് അംഗം അബ്ദുൽ നാസർ അൻവരി നേതൃത്വം നൽകി. വളണ്ടിയേഴ്സിനു സഹായകരമായ മാപ്പ് സംവിധാനങ്ങളും മൊബൈൽ ആപ്ലിക്കേഷനുകളും അദ്ദേഹം പരിച്ചയപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP