Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഹജ്ജ് വളണ്ടിയർ ; രിസാല സ്റ്റഡി സർക്കിൾ ഒന്നാം ഘട്ട പരിശീലനം നടത്തി

ഹജ്ജ് വളണ്ടിയർ ; രിസാല സ്റ്റഡി സർക്കിൾ ഒന്നാം ഘട്ട പരിശീലനം നടത്തി

ജിദ്ധ: രിസാല സ്റ്റഡി സർക്കിളിന് കീഴിൽ ഈ വർഷം സേവനത്തിനായി തയ്യാറെടുത്ത സന്നദ്ധ സേവകർക്കായുള്ള ആദ്യ ഘട്ട പരിശീലന ക്ലാസ് നടത്തി.വെള്ളിയാഴ്ച ജുമുഅ നിസ്‌കാരാനന്തരം തുടങ്ങിയ പരിപാടി എസ് വൈ എസ് സംസ്ഥാന സെക്രട്ടറി സുലൈമാൻ സഖാഫി മാളിയേക്കൽ ഉദ്ഘാടനം ചെയ്തു.പ്രവാസത്തിന്റെ ഈ പ്രയാസ കാലഘട്ടത്തിലും സേവനത്തിനായി തയ്യാറെടുത്ത പ്രവർത്തകരെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.

ഈ വർഷം ജിദ്ധയിൽ നിന്നും രെജിസ്റ്റർ ചെയ്ത ഇരുനൂറോളം പേരാണ് സംഗമത്തിൽ പങ്കെടുത്തത്. ഐ സി എഫ് സെൻട്രൽ കമ്മറ്റി അംഗം അബ്ദുൽ നാസർ അൻവരി വളണ്ടിയർ സേവനത്തിന്റെ ആവശ്യകത വിവരിക്കുകയും പ്രവർത്തകർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുകയും . ഹാജിമാരെ സേവിക്കൽ മുൻ കാലങ്ങളിൽ തന്നെ മക്കക്കാർ തുടങ്ങി വെച്ച സൽപ്രവർത്തിയാണെന്നും നമ്മൾ അത് അനുവർത്തിച്ചു പോരുക മാത്രമാണ് ചെയ്യുന്നതെന്നും, സേവനം തീർത്തും കുറ്റമറ്റതും ഉത്തരവാദിത്വത്തോടെ ചെയ്ത് തീർക്കേണ്ട പ്രവർത്തിയാണെന്നും അദ്ദേഹം ഓർമപ്പെട്ത്തി. വളണ്ടിയേഴ്സ് ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളെ കുറിച്ചുള്ള നിർദേശങ്ങൾ ഐ സി എഫ് മക്രോണ സെക്ടർ പ്രസിഡന്റ് മുഹ്‌സിൻ സഖാഫി പങ്കുവെച്ചു. സേവനം തീർത്തും നിസ്വാർത്തവും ആത്മ സമർപ്പണം നിരഞ്ഞതുമാവണമെന്ന് അദ്ദേഹം ഉപദേശിച്ചു.

എട്ടു സെക്ടറുകളിൽ നിന്നുമുള്ള വളണ്ടിയർമാർ പങ്കെടുത്തു സിറ്റിങ്ങിൽ ശംസുദ്ധീൻ നിസാമി, ആർ എസ് സി ജിദ്ദ സെന്ട്രൽ കൺവീനർ മൻസൂർ ചുണ്ടമ്പറ്റ, സൗദി വെസ്റ്റ് നാഷണൽ പ്രവർത്തക സമിതി അംഗം റാഷിദ് മാട്ടൂൽ എന്നിവർ പ്രസംഗിച്ചു. .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP