Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹിന്ദാവിയ്യ സെക്ടർ സാഹിത്യോത്സവ് സ്വാഗത സംഘം രൂപീകരിച്ചു; അബ്ദുൽ അസീസ് ലതീഫി ഉപദേശക ചെയർമാൻ

ഹിന്ദാവിയ്യ സെക്ടർ സാഹിത്യോത്സവ് സ്വാഗത സംഘം രൂപീകരിച്ചു; അബ്ദുൽ അസീസ് ലതീഫി ഉപദേശക ചെയർമാൻ

ജിദ്ദ : പ്രവാസി മലയാളികളിലെ സർഗ വാസനകളെ ധാർമികമായി പരിപോഷിപ്പിക്കാൻ വേണ്ടി ആർ. എസ്.സി സംഘടിപ്പിച്ചു വരുന്ന സാഹിത്യോത്സവിന്റെ ഹിന്ദവിയ്യ സെക്ടർ സാഹിത്യോത്സവ് നവംബർ 3 ന് ഷറഫിയ്യ ഇമ്പാല ഓഡിറ്റോറിയത്തിൽ വെച്ചു നടക്കും.

പരിപാടിയുടെ നടത്തിപ്പിനായി അബ്ദുൽ അസീസ് ലതീഫി ഉപദേശക ചെയർമാനും അബ്ദുൽ സലിം ഫാളിലി സ്വാഗതസംഘം ചെയർമാനും ഫാറൂക് കന്തറ കൺവീനറും ആബിദ് മട്ടന്നൂർ ഫിനാൻസ് കൺ വീനറും ആയ 33 സ്വാഗതസംഘ രൂപീകരിച്ചു.

മുഹമ്മദ് സഖാഫി, ഉസ്മാൻ സാഹിബ് പുല്ലാര,ഫഹദ് നിസാമി,ഗഫൂർ പൊന്നാട്,റഫീഖ് കൂട്ടായി, ഗഫൂർ ചളിക്കോട് തുടങ്ങിയവർ സംബന്ധിച്ചു. സെക്ടർ ജനറൽ കൺവീനർ സലാം പൊന്നാട് സ്വാഗതവും കലാലയം കൺവീനർ സലാം വെള്ളിമാട് നന്ദിയും പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP