Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രവാസി മലയാളി ഫെഡറേഷൻ റിയാദ് സെൻട്രൽ കമ്മറ്റി സൗദി ദേശിയ ദിനാഘോഷവും ഓണം ഈദ് സംഗമവും നടത്തി

പ്രവാസി മലയാളി ഫെഡറേഷൻ റിയാദ് സെൻട്രൽ കമ്മറ്റി സൗദി ദേശിയ ദിനാഘോഷവും ഓണം ഈദ് സംഗമവും നടത്തി

റിയാദ്: ഇന്നലെ റിയാദ് ക്ലാസ്സിക് ഓഡിറ്റോറിയത്തിൽ വച്ചു നടന്ന ആഗോള മലയാളികളുടെ സംഘടനയായ പ്രവാസി മലയാളി ഫെഡറേഷൻ റിയാദ് സെൻട്രൽ കമ്മറ്റി സംഘടിപ്പിച്ച സൗദി ദേശീയ ദിനാഘോഷവും ഓണം ഈദ് സംഘമവും നൂറുകണക്കിന് പ്രവർത്തകരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. അൽ ആലിയാ ഇന്റർനാഷണൽ സ്‌കൂൾ പ്രിൻസിപ്പൽ ഡോ. ഷാനു സി തോമസ് സാംസ്‌കാരിക സമ്മേളനം ഉത്ഘാദനം ചെയ്ത

പ്രവാസി മലയാളി ഫെഡറേഷൻ വൈസ് പ്രസിഡന്റ് മുജീബ് കായംകുളത്തിന്റെ ആമുഖത്തോടെ തുടങ്ങിയ യോഗത്തിൽ പ്രസിഡന്റ് റാഫി പാങ്ങോട് അധ്യക്ഷത വഹിച്ചു. ഉത്ഘടന പ്രസംഗത്തിൽ ഡോ. ഷാനു സി തോമസ് ഇന്ത്യ നമ്മുടെ പെറ്റമ്മ ആണെങ്കിൽ സൗദി അറേബ്യ നമ്മുടെ പോറ്റമ്മയാണ് അത്‌കൊണ്ട് തന്നെ പ്രവാസികളെ സംബന്ധിചിടത്തോളം സൗദി ദേശീയ ദിനം നമ്മുടെ രാജ്യത്തിന്റെ ആഘോഷങ്ങൾ പോലെതന്നെ പ്രാധന്യമേറിയവയാണ്. ഈ രാജ്യത്തിന്റെ വളർച്ചയിലും പുരോഗതിയിലും വളരയേറെ പങ്ക് വഹിച്ച പ്രവാസി സമൂഹം സൗദി അറേബ്യയുടെ ദേശീയ ദിനാഘോഷം അത്യപൂർവ്വം ആഹ്ലദത്തോദ് കൂടിയാണ് നടത്തുന്നത്. പ്രവാസി മലയാളി ഫെഡറേഷൻ ഇങ്ങനെ ഒരു പരിപാടി സംഘടിപ്പിച്ചതിൽ അതിയായ സന്തോഷം ഉണ്ടെന്നു പറയുകയുണ്ടായി.

പരിപാടിയിൽ മുഖ്യ അധിതിയായി പങ്കെടുത്തുകൊണ്ട് ജീവൻ ടി വി ഡയറക്ടർ മീര സാഹിബ് കേരളത്തിൽ ഇന്ന് നേരിടുന്ന ഏറ്റവും വലിയ ഭീക്ഷണിയായി വർഗീയത വളർന്നു വരുന്നതിനെ കുറിച്ച് അദ്ദേഹം ചൂണ്ടിക്കാണിക്കുകയുണ്ടായി. അത്യന്തം ആപൽകരമായ ഭീക്ഷണി ഉയർത്തുന്ന തരത്തിൽ ആണ് നമ്മുടെ നാട് നീങ്ങികൊണ്ട് ഇരിക്കുന്നത്. ഒരുകാലത്ത് ഓണവും ഈദും ക്രിസ്തുമസും എല്ലാം ഒരേ ഐക്യത്തോടെ ഒരേ ചിന്തയോടെ ആഘോഷിച്ചിരുന്ന നമ്മുടെ മലയാളി സമൂഹം ഇന്ന് ഓണം പോലും വിവാദത്തിൽ ആക്കികൊണ്ട് അല്ലെങ്കിൽ നമ്മുടെ ചരിത്ര പുരുഷന്മാരെ പോലും വിവാദത്തിൽ ആക്കികൊണ്ട് വർഗീയ വല്കരിക്കുന്ന ഒരു കാഴ്ചയാണ് ഇന്ന് കേരളം കണ്ടുകൊണ്ട് ഇരിക്കുന്നത്. ഇതിൽ മലയാളികളായ പ്രത്യേകിച്ച് പ്രവാസി സമൂഹത്തിന് വളരെയേറെ ഉത്ഖണ്ടയുണ്ടെന്നു മുഖ്യ അതിഥിയായി പങ്കെടുത്തുകൊണ്ട് മീരാന്‌സാഹിബ് പറയുകയുണ്ടായി.

പ്രവാസി മലയാളികളുടെ വിഷയങ്ങൾ എല്ലാ സംഘടനകളും ഒത്തൊരുമയോട് കൂടി യോജിച്ച് പ്രവർത്തിച്ച് പ്രശ്‌നങ്ങളെ സധൈര്യം നേരിടാനും അതിന് പരിഹാരം കാണാനും സാധിക്കുമെന്ന് ചടങ്ങിൽ പങ്കെടുത്ത എല്ലാവരും ഒരുപോലെ അഭിപ്രയപെടുകയുണ്ടായി. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം കൊടുത്തുകൊണ്ട് പ്രവർത്തിക്കുന്ന പ്രവാസി മലയാളി ഫെഡറേഷൻ പോലെയുള്ള സംഘടനകൾ ഇനിയുള്ള കാലവും സമൂഹത്തിനുതകുന്ന നല്ലകാര്യങ്ങൾ ചെയ്യുവാൻ അവർക്ക് ശക്തിയുണ്ടാകട്ടെയെന്ന് കെ എം സി സി യുടെയും ഓ ഐ സി സി യുടെയും പ്രധിനിധികൾ ചടങ്ങിൽ ചൂണ്ടികാണിക്കുകയുണ്ടായി .

ഐക്യ രാഷ്ട്ര സഭയിലെ ഉയർന്ന ഉദ്യോഗസ്ഥനും ഓസ്ട്രിയയിലെ പി എം എഫ് പ്രസിഡന്റുമായ ജോർജ് പടിക്കകുടി ചടങ്ങിൽ ശബ്ദ സന്ദേശം അയച്ചുകൊണ്ട് ആശംസകൾ നേർന്നു. , അഡ്വ. ആർ മുരളിധരൻ (പി എം എഫ് നിയമോപകദേശൻ), അബ്ദുള്ള വല്ലാഞ്ചിറ (ജനറൽ സെക്രടറി, ഓ ഐ സി സി റിയാദ് സെൻട്രൽ കമ്മറ്റി), മൊയ്ദീൻ കോയ (കെ എം സി സി റിയാദ്), സുധീർ കുമ്മിൾ (നവോദയ റിയാദ്), ദീപക് (സമന്വയ) ഉബൈദ് എടവണ്ണ (ജയ്ഹിന്ദ് ടി വി ബ്യൂറോ ചീഫ്) സുലൈമാൻ ഊരകം (മലയാളം ന്യൂസ് ) ഗഫൂർ (കൈരളി ടി.വി ) ഷംനാദ് കരുനാഗപ്പള്ളി (ജീവൻ ടി വി) അബ്ദുൽ കരീം (ഷിഫ വെൽഫെയർ അസോസിയേഷൻ) ബെന്നി വാടാനപ്പള്ളി (സാരംഗി) നസീർ ഹംസകുട്ടി (റിയാദ് ക്ലബ്)ലിജോ ത്രിശൂർ (ത്രിശൂർ ജില്ലാ പ്രവാസി കൂട്ടായ്മ) ചന്ദ്രസേനൻ (പി എം എഫ് സൗദി കോർഡിനേടറ്റർ), സോണി കുട്ടനാട് (വൈസ് പ്രസിഡന്റ് പി എം എഫ് റിയാദ്), അബ്ദുൽ ഖാദർ (റിയാദ് കോർഡിനേറ്റർ), ജലീൽ ആലപുഴ,അസ്ലം പാലത്ത് (ജീവകാരുണ്യം പി എം എഫ് റിയാദ് ) അബ്ദുൽ സലാം ആർത്തിയിൽ, സന്തോഷ് അൽ ഖുവയ്യ, ബിനു കെ തോമസ് (PMF റിയാദ് ട്രെഷറർ), സ്റ്റീഫൻ കോട്ടയം (പി എം എഫ് മാറാത്ത് കോർഡിനേടറ്റർ), അലി തിരുവല്ല, ഷഫീക് റുവയ്ദ), അനിൽ കുമാർ, ഷാക്കറ, രാജേഷ്, ടി കെ ഗിരിജൻ, പി പി ഗോപിനാഥ്, ഷാജഹാൻ പാലോട്, സുധാകരൻ ചാവക്കാട്, പ്രമോദ് കൊടുങ്ങല്ലൂർ, സവാദ് , ലത്തീഫ് ഓമശ്ശേരി, അജ്മൽ ആലംകോട് എന്നിവർ ആശംസകൾ നിരന്നു. സാംസ്കാരിക സമ്മേളനത്തിന് ജയൻ കൊടുങ്ങല്ലൂർ സ്വാഗതവും ശറഫുദീൻൻ പാലക്കാട് നന്ദിയും പ്രകാശിപ്പിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP