Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൊന്നോമനകൾ നഷ്ടമായ കുടുംബത്തിന്റെ വേദനയിൽ സവയും പങ്കുചേരുന്നു

ദമ്മാം: കഴിഞ്ഞ ദിവസം സ്വിമ്മിങ് പൂളിൽ മുങ്ങിമരിച്ച മൂന്ന് കുട്ടികളുടെ വിയോഗത്തിൽ സൗദി ആലപ്പുഴ വെൽഫെയർ അസോസിയേഷൻ കിഴക്കൻ (സവ) പ്രവിശ്യ കേന്ദ്ര കമ്മറ്റി അനുശോചിച്ചു.കൊല്ലം കരുനാഗപ്പള്ളി സ്വദേശി നവാസ് ബഷീർ ആലപ്പുഴ നൂറനാട് സ്വദേശിനി സൗമി നവാസ് ദമ്പതികളുടെ മക്കളായ സഫ്വാൻ (6), സൗഫാൻ (4) എന്നിവരും ഒരു ഗുജറാത്തി ബാലനുമാണ് അപകടത്തിൽ മരണമടഞ്ഞത്.

പൊന്നോമനകൾ നഷ്ടമായി പരിഹാരമില്ലാത്ത ദുഃഖകയത്തിൽ അകപ്പെട്ട രണ്ട് കുടുംബങ്ങളുടെയും വേദനയിൽ പങ്കുചേരുന്നതായി അനുശോചന സന്ദേശത്തിലൂടെ അറിയിച്ചു. സൗദി ആലപ്പുഴ വെൽഫെയർ അസോസിയേഷൻ കിഴക്കൻ പ്രവിശ്യയുടെ നേതൃത്വത്തിൽ ഈ ആഴചയിൽ നടത്താൻ തീരുമാനിച്ചിരുന്ന മുഴവൻ പരിപാടികളും മരണമടഞ്ഞ കുട്ടികളോടുള്ള ആദരസൂചകമായി മാറ്റിവച്ചതായി സവ ഭാരവാഹികൾ അറിയിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP