Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗാർഹിക തൊഴിലാളികളുടെ സേവനത്തിന് പുത്തൻ മാർഗനിർദേശങ്ങളുമായി ലേബർ മിനിസ്ട്രി; റിക്രൂട്ടിങ് ഏജൻസികൾക്ക് നിയന്ത്രണം ഏർപ്പെടുത്തും

ഗാർഹിക തൊഴിലാളികളുടെ സേവനത്തിന് പുത്തൻ മാർഗനിർദേശങ്ങളുമായി ലേബർ മിനിസ്ട്രി; റിക്രൂട്ടിങ് ഏജൻസികൾക്ക് നിയന്ത്രണം ഏർപ്പെടുത്തും

റിയാദ്: ഗാർഹിക തൊഴിലാളികളുടെ സേവനത്തിന് പുത്തൻ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ലേബർ മന്ത്രാലയം. സേവനങ്ങളുടെ വൈവിധ്യവത്ക്കരണത്തിലൂടെ ഡൊമസറ്റിക് ലേബർ മാർക്കറ്റ് നിയന്ത്രിക്കാനാണ് മന്ത്രാലയത്തിന്റെ നീക്കം. പ്രധാനമായും റിക്രൂട്ടിങ് കമ്പനികളെ ലക്ഷ്യമിട്ടുകൊണ്ടാണ് മന്ത്രാലയം പുതിയ നിബന്ധനകൾ പുറപ്പെടുവിച്ചിരിക്കുന്നത്.

റിക്രൂട്ടിങ് കമ്പനികൾ പ്രധാനമായും മൂന്നു തരത്തിലുള്ള സേവനങ്ങൾ നൽകുകയെന്നതാണ് മന്ത്രാലയം നിർദ്ദേശം നൽകിയിരിക്കുന്നത്. റിക്രൂട്ട്‌മെന്റിൽ മധ്യസ്ഥത വഹിക്കുക, ഗാർഹികതൊഴിലാളികളുടെ സേവനം വാഗ്ദാനം ചെയ്യുക, സ്‌പോൺസർഷിപ്പ് മാറ്റുക എന്നിവയാകും പ്രധാനമായും റിക്രൂട്ടിങ് കമ്പനികളുടെ പ്രധാന ചുമതലകൾ.

ഗാർഹിക തൊഴിലാളിയുടെ സേവനം വാഗ്ദാനം ചെയ്യുന്നതിനൊപ്പം സേവനകാലയളവിൽ ഗാർഹിക തൊഴിലാളിക്ക് കമ്പനി താമസിപ്പിക്കണം. ഇരുകൂട്ടരും തമ്മിൽ ധാരണയായ ശേഷം മാത്രമേ തൊഴിൽ മാറ്റം നടത്താവൂ. റിക്രൂട്ടിങ് ഏജൻസികൾ മുസൻഡ് പോർട്ടലിൽ ഫീസ് അടയ്ക്കുകയും വേണം.  പുതിയ നിയമങ്ങൾ സേവനം മെച്ചപ്പെടുത്താൻ സഹായകമാകുമെന്നാണ് പ്രതീക്ഷ. സ്പോൺസർഷിപ്പ് മാറ്റുമ്പോൾ വീട്ടുജോലിക്കാർക്ക് നിലവാരമുള്ള തൊഴിൽ കരാറുകളുണ്ടായിരിക്കണമെന്ന് മന്ത്രാലയം നേരത്തെ തന്നെ നിഷ്‌കർഷിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP