Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാത്തിരിപ്പ് സഫലമാകുമെന്ന പ്രതീക്ഷയിൽ സിനിമാ പ്രേമികൾ; സൗദിയിൽ സിനിമ തിയറ്ററുകൾ പരിഗണനയിൽ

കാത്തിരിപ്പ് സഫലമാകുമെന്ന പ്രതീക്ഷയിൽ സിനിമാ പ്രേമികൾ; സൗദിയിൽ സിനിമ തിയറ്ററുകൾ പരിഗണനയിൽ

വർഷങ്ങളായി സിനിമ നിരോധിച്ചിരിക്കുന്ന സൗദി അറേബ്യയിലെ സിനിമാ പ്രേമികൾക്ക് ഇതാ ഒരു സന്തോഷവാർത്ത. സിനിമ പ്രദർശനത്തിന് തിയറ്ററുകൾ അനുവദിക്കുന്ന കാര്യം സൗദി സാംസ്‌കാരിക മാദ്ധ്യമ മന്ത്രാലയത്തിന്റെ പരിഗണനയിലുണ്ടെന്ന് ദൃശ്യ, ശ്രാവ്യ മാദ്ധ്യമ വിഭാഗം മക്ക മേഖല മേധാവി ഹംസ അൽ ഗുബൈശി പറഞ്ഞു. ഇതോടെ വർഷങ്ങളായി കാത്തിരിക്കുന്ന സിനിമാ പ്രേമികൾക്ക് ഇത് ആവേശമായിരിക്കുകയാണ്.

സൗദി അറേബ്യയിൽ സിനിമയ്ക്കും തിയേറ്ററുകൾക്കും നിരോധനമാണ്. എന്നാൽ ജി.സി.സി രാഷ്ട്രങ്ങളിൽ സൗദി അറേബ്യ ഒഴിച്ച് മറ്റിടങ്ങളിലെല്ലാം ഇപ്പോൾ സിനിമാശാലകളുണ്ട്. എന്നാൽ മിക്കവീടുകളിലും പാശ്ചാത്യസിനിമകൾ കാണാൻ വീട്ടിനുള്ളിൽ തന്നെ സൗകര്യമുണ്ട്.ചാനലുകൾക്ക് വിലക്കില്ല. വീഡിയോ ലൈബ്രറികൾ നിരവധി. ഹിന്ദി, മലയാള, ഇംഗ്ലീഷ് സിനിമകൾക്ക് സൗദിയിൽ ശക്തമായ വിപണിയുമുണ്ട്. 

കാർട്ടൂൺ സിനിമകൾക്ക് പ്രദർശിപ്പിക്കാൻ ചിലയിടങ്ങളിൽ അനുമതി നൽകുന്നതും പുരുഷന്മാർക്ക് മാത്രം കാണാൻ അനുമതി നൽകുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. സൗദി വിനോദരംഗത്തേക്ക് സിനിമ വൈകാതെ കടന്നുവരുമെന്ന സൂചനയാണ് ഹംസ അൽ ഗുബൈശിയുടെ വാക്കുകളിൽ നിന്നും വ്യക്തമാകുന്നത്. 

ഡിജിറ്റൽ ദൃശ്യമാദ്ധ്യമം' എന്ന തലക്കെട്ടിൽ തലസ്ഥാനത്തെ കിങ്ഡം ടവറിലുള്ള ഫോർ സീസൺ ഹോട്ടലിൽ ചേർന്ന യോഗത്തിലാണ് ഹംസ അൽഗുബൈശി ഇക്കാര്യം വ്യക്തമാക്കിയത്. സൗദി തൊഴിൽ മന്ത്രാലയത്തിന് കീഴിലെ പ്രഫഷനുകളിൽ സിനിമ നിർമ്മാണം, വിതരണം, പ്രദർശനം തുടങ്ങിയവയും സെപ്റ്റംബറിൽ ഉൾപ്പെടുത്തിയിരുന്നു.സിനിമ തിയറ്ററുകൾ നിർമ്മിക്കാനും പ്രദർശനം നടത്താനും സ്വകാര്യ മുതൽമുടക്കുകാർ മുന്നോട്ടുവന്നിട്ടുണ്ട്. മന്ത്രാലയത്തിന്റെ നിയന്ത്രണത്തിന് വിധേയമായാണ് പ്രദർശനം നടത്തുക. ദൃശ്യ, ശ്രാവ്യ മാദ്ധ്യമങ്ങളുടെ നിയമാവലിയിൽ ഈ വിനോദ പരിപാടി കൂടി ഉൾപ്പെടുത്തിയ ശേഷമായിരിക്കും അനുമതി പരിഗണിക്കുക

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP