സൗദിയിൽ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു; അപകടത്തിൽ മരിച്ചതുകൊല്ലം സ്വദേശികളായ യുവാക്കൾ
August 04, 2018 | 02:32 PM IST | Permalink

സ്വന്തം ലേഖകൻ
സൗദിയിൽ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു, സൗദിയിലെ അൽ ഹസ്സക്കടുത്ത് ഖുറൈശിൽ ഉണ്ടായ വാഹനാപകടത്തിൽ ആണ് കൊല്ലം സ്വദേശികളായ ഹാഷിം അബ്ദുൽ ഹക്കീം, സമീർ സലീം എന്നിവർ് മരിച്ചത്.
റിയാദിൽ നിന്നും അൽഹസ്സയിലിലേക്കുള്ള യാത്രക്കിടയിൽ ഇവർ സഞ്ചരിച്ചിരുന്ന പിക്കപ്പ് വാൻ ഡിവൈഡറിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്.ഒപ്പമുണ്ടായിരുന്ന തൃശൂർ സ്വദേശി പോൾസൺ, കായംകുളം സ്വദേശി നിഷാദ് എന്നിവരെ പരിക്കുകളോടെ അൽ ഹസ്സാ സെൻട്രൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.മൃതദേഹങ്ങൾ അൽഹസ്സ സെൻട്രൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
