Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നാലായിരം റിയാലിൽ കുറഞ്ഞ ശമ്പളമുള്ള വിദേശികൾക്ക് ഡ്രൈവിങ് ലൈസൻസ് നൽകരുതെന്ന് ശുറ കൗൺസിൽ അംഗം; പുതിയ നിർദ്ദേശം സംബന്ധിച്ച തീരുമാനം ഉടൻ പരിഗണനയിൽ

നാലായിരം റിയാലിൽ കുറഞ്ഞ ശമ്പളമുള്ള വിദേശികൾക്ക് ഡ്രൈവിങ് ലൈസൻസ് നൽകരുതെന്ന് ശുറ കൗൺസിൽ അംഗം; പുതിയ നിർദ്ദേശം സംബന്ധിച്ച തീരുമാനം ഉടൻ പരിഗണനയിൽ

നാലായിരം റിയാലിൽ കുറഞ്ഞ ശമ്പളമുള്ള വിദേശികൾക്ക് ഡ്രൈവിങ് ലൈസൻസ് നൽകരുതെന്ന നിർദ്ദേശവുമായി ശൂറ കൗൺസിൽ അംഗം. വേതന സുരക്ഷാ നിയമത്തിലെ വിവരമനുസരിച്ച് രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങൾ തൊഴിൽ മന്ത്രാലയത്തിന് നൽകുന്ന ഡാറ്റാബാങ്കിൽ തുടർച്ചയായ ആറ് മാസം നാലായിരം റിയാൽ ശമ്പളമുള്ളവർക്ക് മാത്രമേ ഡ്രൈവിങ് ലൈസൻസ് അനുവദിക്കാവൂ എന്നാണ് ശൂറ അംഗത്തിന്റെ ശിപാർശ.

ആഭ്യന്തര മന്ത്രാലയത്തിന്റ വാർഷിക റിപ്പോർട്ട് ചർച്ചക്കെടുക്കുന്ന സാഹചര്യത്തിലാണ് ട്രാഫിക് വിഭാഗവുമായി ബന്ധപ്പെട്ട നിർദ്ദേശം. ചൊവ്വാഴ്ച നടക്കുന്ന ശൂറയിൽ വിഷയം ചർച്ചക്ക് വന്നേക്കുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

രാജ്യത്ത് ബിനാമി ഇടപാട് നടത്തുന്നവരും അനധികൃതമായി ജോലിയെടുക്കുന്നവരും അനർഹമായി ഡ്രൈവിങ് ലൈസൻസ് കരസ്ഥമാക്കുന്നുണ്ട്.ഡ്രൈവിങ് കരസ്ഥമാക്കിയ ശേഷം സ്വന്തം തൊഴിലല്ലാതെ മറ്റു ജോലികൾ ചെയ്യുന്നവരും വിദേശികളിലുണ്ട്. ഇത്തരം പ്രവണതകൾ തടയാനും ബിനാമി ഇടപാടുകൾക്ക് തടയിടാനും നിയമം അനിവാര്യമാണ്.എന്നാൽ ഡ്രൈവർ വിസയിൽ വന്നവർക്ക് ശമ്പളം മാനദണ്ഡമാക്കാതെ ലൈസൻസ് അനുവദിക്കണമെന്നും നിർദേശത്തിൽ പറയുന്നു. സ്ത്രീകൾക്ക് ഡ്രൈവിങ് ലൈസൻസ് അനുവദിക്കുന്ന സാഹചര്യത്തിൽ ഡ്രൈവർമാരുടെ എണ്ണത്തിൽ ഗണ്യമായ കുറവുവരുത്താനാവുമെന്നും ശൂറ അംഗം അഭിപ്രായപ്പെട്ടു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP