Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പെരുന്നാളിനോടനുബന്ധിച്ച് അനധികൃത പടക്ക വില്പ്ന; അനധികൃത പടക്ക ശാലകളെ പറ്റി വിവരം നല്കുന്നവർക്ക് ഇനാം പ്രഖ്യാപിച്ച് വാണിജ്യ മന്ത്രാലയം; വിവരം നല്കുന്നവർക്ക് 5000 റിയാൽ സമ്മാനം

പെരുന്നാളിനോടനുബന്ധിച്ച് അനധികൃത പടക്ക വില്പ്ന; അനധികൃത പടക്ക ശാലകളെ പറ്റി വിവരം നല്കുന്നവർക്ക് ഇനാം പ്രഖ്യാപിച്ച് വാണിജ്യ മന്ത്രാലയം; വിവരം നല്കുന്നവർക്ക് 5000 റിയാൽ സമ്മാനം

റിയാദ്: പെരുന്നാളിനോടനുബന്ധിച്ച് പടക്ക നിർമ്മാണ ശാലകളും സജീവമായതോടെ അനധികൃത വില്പനക്കാരെ കണ്ടെത്താൻ വാണിജ്യമന്ത്രാലയം രംഗത്ത്. അനധികൃത പടക്ക നിർമ്മാണ ശാലകളെ സംബന്ധിച്ച് വിവരം നൽകുന്നവർക്ക് വാണിജ്യ മന്ത്രാലയം ഇനാം പ്രഖ്യാപിച്ചാണ് ഇത്തവണ ഇത്തരക്കാരെ പിടികൂടാൻ ഉദ്ദേശിക്കുന്നത്. ട്വിിറ്റർ വഴിയാണ് മന്ത്രാലയം സമ്മാനം വാഗ്ദാനം ചെയ്തത്. 5000 റിയാലാണ് സമ്മാന തുക.

വിവരം നൽകുന്നയാളുടെ വിശദാംശങ്ങൾ വെളിപ്പെടുത്തില്‌ളെന്നും അറിയിപ്പിൽ പറയുന്നു. പെരുന്നാളിനോടനുബന്ധിച്ച് കുട്ടികൾ വെടിക്കോപ്പുകളും മറ്റും വ്യാപകമായി ഉപയോഗിക്കു ന്നതും അപകടം വരുത്തുന്നതും തടയുന്നതിന്റെ ഭാഗമായാണ് നടപടി. അനധികൃത പടക്ക വിൽപന കേന്ദ്രങ്ങൾ കണ്ടത്തെിയാൽ ഉടൻ വിവരം നൽകണമെന്ന് വാണിജ്യ വകുപ്പ് അധികൃതർ അറിയിച്ചു.

അതിനിടെ ഖുൻഫുദയിൽ പടക്കം പൊട്ടിക്കുന്നതിനിടെ കണ്ണിൽ തറച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റു. പടക്കത്തിന് തീ കൊളുത്തിയിട്ടും പൊട്ടാത്തതിനെ തുടർന്ന് പരിശോധിക്കാനായി വന്നപ്പോൾ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. ഇയാളെ ജിദ്ദ കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP