Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൊതുമാപ്പ് നല്കിയിട്ടും സൗദിയിൽ നിയമലംഘകർക്ക് പഞ്ഞമില്ല; പരിശോധനയിൽ പിടിയിലായവരുടെ എണ്ണം ഒരു ലക്ഷത്തിലധികം; അറസ്റ്റിലായവരിൽ മലയാളികളും

പൊതുമാപ്പ് നല്കിയിട്ടും സൗദിയിൽ നിയമലംഘകർക്ക് പഞ്ഞമില്ല; പരിശോധനയിൽ പിടിയിലായവരുടെ എണ്ണം ഒരു ലക്ഷത്തിലധികം; അറസ്റ്റിലായവരിൽ മലയാളികളും

റിയാദ്: പൊതുമാപ്പ് നല്കിയിട്ടും സൗദിയിൽ നിയമലംഘകർക്ക് പഞ്ഞമില്ലെന്ന് സൂചന. നിയമലംഘകർക്കായുള്ള പരിശോധനയിൽ ഇതുവരെ പിടിയിലായവരുടെ എണ്ണം ഒരു ലക്ഷത്തി അറുപതിനായിരം കവിഞ്ഞതായാണ് സൂചന.ആഭ്യന്തര മന്ത്രാലയമാണ് കണക്കുകൾ പുറത്തുവിട്ടത്.

നവംബർപതിനഞ്ചിന് ശേഷമാരംഭിച്ച പരിശോധനയിലെ കണക്കുകളാണിവ. 16 ദിവസത്തിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി പിടികൂടിയത് ഒന്നരലക്ഷത്തോളം പേരാണ്. മലയാളികളടക്കം അന്പതിനായിരത്തോളം പേരാണ് തൊഴിൽ നിയമലംഘനത്തിന് മാത്രം പിടിയിലായത്. ഇഖാമയിൽ രേഖപ്പെടുത്തിയതല്ലാതെയുള്ള ജോലി ചെയ്യുന്നവരും പിടിക്കപ്പെട്ടിട്ടുണ്ട്. ഇഖാമ നിയമലംഘനത്തിന് ഒരു ലക്ഷത്തോളം പേരാണ് അകത്തായത്.

നിയമ ലംഘകർക്ക് സൗകര്യം ചെയ്തു കൊടുത്തതിന് 416 വിദേശികളാണ് പിടിയിലായത്. താമസ സൗകര്യം നൽകിയവരുമുണ്ടിതിൽ. സൗകര്യം നൽകിയ 67 സൗദി പൗരന്മാരും ജയിലിലായി. ഇവരിൽ 45 പേരെ നടപടിക്ക് ശേഷം വിട്ടയച്ചു. രാജ്യത്തൊട്ടാകെ പിടിയിലായവരിൽ 1404 സ്ത്രീകളുമുണ്ട്. ആശ്രിത വിസയിലെത്തി ജോലി ചെയ്ത് പിടിയിലായവരും ഇവരിലുണ്ട്. കാൽലക്ഷത്തോളം വിദേശികളെ ഇതിനകം നാടുകടത്തി. നാടുകടത്തൽ നടപടിക്കായി 17,000 പേരെ വിവിധ എംബസികൾക്ക് കൈമാറി

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP