Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സർക്കാർ ജീവനക്കാർക്ക് റമ്ദാനിൽ ജോലി സമയം അഞ്ച് മണിക്കൂർ; സ്വകാര്യ സ്ഥാപനങ്ങൾക്ക് ആറ് മണിക്കൂർ; ഉത്തരവുകൾ പാലിക്കണമെന്ന് സൗദി തൊഴിൽ മന്ത്രാലയം

സർക്കാർ ജീവനക്കാർക്ക് റമ്ദാനിൽ ജോലി സമയം അഞ്ച് മണിക്കൂർ; സ്വകാര്യ സ്ഥാപനങ്ങൾക്ക് ആറ് മണിക്കൂർ; ഉത്തരവുകൾ പാലിക്കണമെന്ന് സൗദി തൊഴിൽ മന്ത്രാലയം

മ്ദാൻ പ്രമാണിച്ച് രാജ്യത്ത് ജോലി സമയം കുറച്ചു. ഗവൺമെന്റ് ജീവനക്കാർക്ക് റമദാനിൽ അഞ്ചു മണിക്കൂറാണ് പ്രവൃത്തി സമയം. രാവിലെ പത്തു മുതൽ ഉച്ചയ്ക്കു ശേഷം മൂന്നു വരെയാണ് ഗവൺമെന്റ് വകുപ്പുകളും ഓഫീസുകളും പ്രവർത്തിക്കുക.

റമദാനിൽ പ്രവർത്തന സമയം കുറച്ചത് കർശനമായി പാലിക്കണമെന്ന് തൊഴിൽ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. സ്വകാര്യ സ്ഥാപനങ്ങളിൽ ആറ് മണിക്കൂറാണ് പ്രവർത്തന സമയം. ഉത്തരവ് ലംഘിക്കുന്നത് നിയമലംഘനമായി കണക്കാക്കുമെന്നും തൊഴിൽമന്ത്രാലയം അറിയിച്ചു.

സ്വകാര്യ മേഖലാ ജീവനക്കാരുടെ തൊഴിൽ സമയം ആറു മണിക്കൂറാണ്. തൊഴിൽ നിയമം ഇക്കാര്യം കർശനമായി പറയുന്നുണ്ടെന്നും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. ഇത് സ്വകാര്യ സ്ഥാപനങ്ങൾ പാലിക്കാതിരിക്കുന്നത് നിയമ ലംഘനമാണെന്നും മന്ത്രാലയം ഓർമിപ്പിച്ചു. രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളിൽ വ്യത്യസ്ഥ ഷെഡ്യൂളിലായി ആറു മണിക്കൂറാണ് പ്രവർത്തി സമയം. ഇതിന്റെ ലംഘനം മുൻകൂട്ടി കണ്ടാണ് മുന്നറിയിപ്പ്.

ഗവൺമെന്റ് ജീവനക്കാർക്ക് റമദാനിൽ അഞ്ചു മണിക്കൂറാണ് പ്രവൃത്തി സമയം. രാവിലെ പത്തു മുതൽ ഉച്ചയ്ക്കു ശേഷം മൂന്നു വരെയാണ് ഗവൺമെന്റ് വകുപ്പുകളും ഓഫീസുകളും പ്രവർത്തിക്കുക. റമദാൻ 23 ന് വ്യാഴാഴ്ച ഈദുൽഫിത്ര് അവധിക്ക് സർക്കാർ ഓഫീസുകൾ അടക്കും. പിന്നീട് ശവ്വാൽ ആറിന് ബുധനാഴ്ചയാണ് പ്രവർത്തനം തുടങ്ങുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP