Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫീസ് കുടിശ്ശിക അടച്ചു തീർക്കുന്നവർക്ക് മാത്രം വോട്ടവകാശം; ജുബൈൽ ഇന്ത്യൻ സ്‌കൂൾ ഭരണ സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് 29 ന്

ഫീസ് കുടിശ്ശിക അടച്ചു തീർക്കുന്നവർക്ക് മാത്രം വോട്ടവകാശം; ജുബൈൽ ഇന്ത്യൻ സ്‌കൂൾ ഭരണ സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് 29 ന്

ജുബൈൽ ഇന്ത്യൻ സ്‌കൂൾ ഭരണ സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് ഏപ്രിൽ 29 ന് നടക്കും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സർക്കുലർ പ്രിൻസിപ്പാൾ പുറത്തിറക്കി. ഏപ്രിൽ പത്തിന് മുമ്പ് ഫീസ് കുടിശ്ശിക അടച്ചു തീർക്കുന്നവർക്ക് മാത്രമേ വോട്ടവകാശം അനുവദിക്കുകയുള്ളു..

ഏഴ് അംഗ ഭരണ സമിതിയിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 29 നു രാവിലെ 8.30 മുതൽ 11.30 വരെയും ഉച്ചക്ക് ഒന്നര മുതൽ 5 മണി വരെയുമാണു തെരഞ്ഞെടുപ്പ് നടക്കുക. അന്നു തന്നെ ഫല പ്ര്യാഖ്യാപനവും ഉണ്ടാകും. സ്‌കൂൾ ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഈ വർഷം അഡ്‌മിഷൻ ലഭിച്ച വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കും വോട്ടവകാശം ഉണ്ടായിരിക്കുന്നതല്ല.

ഏപ്രിൽ 12 നു സമ്മതിദായകരുടെ കരട് പട്ടികയും 18 നു അവസാന പട്ടികയും പ്രസിദ്ധീകരിക്കും. 18 മുതൽ നാമ നിർദ്ദേശ പത്രിക വിതരണം ചെയ്യും. ഏപ്രിൽ 21 നാണ് പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. സൂക്ഷമ പരിശോധനക്ക് ശേഷമുള്ള സ്ഥാനാർത്ഥി പട്ടിക 24 നു പ്രസിദ്ധീകരിക്കും.

പത്രിക പിൻ വലിക്കാനുള്ള അവസാന തീയതി 25 ആണു. 26 ന് സമ്പൂർണ്ണ സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിക്കും. എണ്ണായിരത്തിലേറെ കുട്ടികൾ പഠിക്കുന്ന ജുബൈൽ ഇന്ത്യൻ സ്‌കൂൾ ഭരണ സമിതി തെരഞ്ഞെടുപ്പ് വളരെ ആകാംഷപൂർവ്വമാണ് മലയാളി രക്ഷിതാക്കൾ കാത്തിരിക്കുന്നത്. ജുബൈൽ ഇന്ത്യൻ സ്‌കൂളിൽ വിദ്യാർത്ഥികളിൽ പകുതിയും മലയാളികളാണ്. കഴിഞ്ഞ തവണ തെരഞ്ഞെടുപ്പിൽ നിന്നും മലയാളികൾ ഭൂരുപക്ഷവും വിട്ടു നിന്നതിനാൽ ഇത്തവണ അതൊഴിവാക്കാൻ മലയാളി സംഘടനകൾ കൂട്ടയ്മക്ക് ശ്രമം തുടങ്ങിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP