Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹോളി സൈറ്റുകളിൽ എൽപിജി ഉപയോഗിച്ചുള്ള പാചകത്തിന് നിരോധനം; നിർദ്ദേശം ലംഘിക്കുന്നവർക്കെതിരേ ശക്തമായ നടപടി

ഹോളി സൈറ്റുകളിൽ എൽപിജി ഉപയോഗിച്ചുള്ള പാചകത്തിന് നിരോധനം; നിർദ്ദേശം ലംഘിക്കുന്നവർക്കെതിരേ ശക്തമായ നടപടി

ജിദ്ദ: ഹജ്ജ് സീസണിൽ ഹോളി സൈറ്റുകളിൽ എൽപിജി ഉപയോഗിച്ചുള്ള പാചകത്തിന് നിരോധനം ഏർപ്പെടുത്തി. തീർത്ഥാടകരുടെ സുരക്ഷയെ മുൻനിർത്തിയാണ് എൽപിജിയുടെ ഉപയോഗം നിരോധിച്ചത്. മിനാ, അറാഫാത്ത്, മുസ്ദാലിഹ എന്നിവിടങ്ങളിൽ ഇതു നടപ്പാക്കാൻ എല്ലാ സർക്കാർ ഏജൻസികളോടും സർക്കാർ നിർദേശിച്ചിട്ടുണ്ട്. വർഷങ്ങളായി ഹോളി സൈറ്റുകളിൽ എൽപിജിക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത് തീപിടുത്തം കുറയ്ക്കാൻ സഹായിച്ചിട്ടുണ്ടെന്ന് സിവിൽ ഡിഫൻസ് ഡയറക്ടർ ജനറൽ സുലൈമാൻ ബിൻ അബ്ദുള്ള അൽ ആംറോ വ്യക്തമാക്കി.

എൽപിജി നിരോധിച്ചുകൊണ്ടുള്ള നിർദ്ദേശം നടപ്പാക്കാനും ഇതു ലംഘിക്കുന്നവർക്കെതിരേ ശക്തമായ നടപടികൾ സ്വീകരിക്കാനും തക്കതായ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഹോളി സൈറ്റുകളിൽ എൽപിജിയുമായി പ്രവേശിക്കുന്നവരെ തടയാൻ സെക്യൂരിറ്റി ഏജൻസികലെ നിയോഗിച്ചിട്ടുമുണ്ട്. ഗ്യാസ് സിലിണ്ടറുകളും ഗ്യാസ് സ്റ്റൗവുകളും ക്യാമ്പുകളിൽ ഇല്ലെന്ന് ഉറപ്പാക്കാൻ സിവിൽ ഡിഫൻസ് ടീമുകൾ പരിശോധന നടത്തുമെന്നും അബ്ദുള്ള അൽ ആംറോ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP