Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മേഴ്‌സ് വൈറസ് ഭീതി ഒഴിയാതെ സൗദി; കഴിഞ്ഞ നാല് മാസത്തിനിടെ മരിച്ചത് 21 പേർ; വൈറസ് ബാധിച്ചവരിലേറെയും റിയാദിലും ജിദ്ദയിലും നജ്റാനിലും ഉള്ളവരെന്നും കണ്ടെത്തൽ

മേഴ്‌സ് വൈറസ് ഭീതി ഒഴിയാതെ സൗദി; കഴിഞ്ഞ നാല് മാസത്തിനിടെ മരിച്ചത് 21 പേർ; വൈറസ് ബാധിച്ചവരിലേറെയും റിയാദിലും ജിദ്ദയിലും നജ്റാനിലും ഉള്ളവരെന്നും കണ്ടെത്തൽ

സൗദി അറേബ്യയിൽ വൈറസ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം കൂടിവരുന്നതായി റിപ്പോർട്ട്.ലോകാരോഗ്യ സംഘടന തിങ്കളാഴ്ച പുറത്തുവിട്ട വിവര പ്രകാരം കഴിഞ്ഞ നാല് മാസത്തിനിടെ 23 പേർ വൈറസ് ബാധ മൂലം മരിച്ചു.മെർസ് കൊറോണ വൈറസ് ബാധയേറ്റാണ് ഇത്രയും പേർ മരിച്ചതത്രെ.

റിയാദിലും ജിദ്ദയിലും നജ്റാനിലും വൈറസ് ബാധയേറ്റുള്ള മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജനുവരി 21നും മെയ് 31നുമിടയിൽ 23 പേർ സൗദിയിൽ മാത്രം കൊറോണ വൈറസ് ബാധയേറ്റ് മരിച്ചുവെന്നാണ് കണക്കുകൾ. 2012ലാണ് കൊറോണ വൈറസ് ബാധയേറ്റവർ മരിക്കുന്നതായി കണ്ടെത്തിയത്. കഴിഞ്ഞ മെയ് വരെയുള്ള കണക്കു പ്രകാരം ഈ വൈറസ് മൂലം ലോകത്ത് 2220 പേർ മരിച്ചു. ഇതിൽ 1844 പേർ സൗദിയിലാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.

കഴിഞ്ഞ ജനുവരി-മെയ് കാലയളവിൽ മെർസ് കൊറോണ വൈറസ് ബാധയേറ്റ് മരിച്ചവർ 75 പേരാണ്. ഇതിൽ 23 എണ്ണം സൗദിയിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP