Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നീണ്ട 15 വർഷത്തെ ദുരിത ജീവിതത്തിന് വിട നല്കി വിനോദ് നാട്ടിലേക്ക് തിരിച്ചു; മലയാളി യുവാവിന് ദുരിതകയത്തിൽ കൈത്താങ്ങായത് ജീവകാരുണ്യപ്രവർത്തകൻ ലത്തീഫ് തെച്ചി

നീണ്ട 15 വർഷത്തെ ദുരിത ജീവിതത്തിന് വിട നല്കി വിനോദ് നാട്ടിലേക്ക് തിരിച്ചു; മലയാളി യുവാവിന് ദുരിതകയത്തിൽ കൈത്താങ്ങായത് ജീവകാരുണ്യപ്രവർത്തകൻ ലത്തീഫ് തെച്ചി

റിയാദ്: പ്രവാസി മലയാളി ഫെഡറേഷൻ ഗൾഫ് (ജിസിസി) കോഓർഡിനേറ്ററും ജീവകാരുണ്യപ്രവർത്തകനുമായ ലത്തീഫ് തെച്ചിയുടെ ജീവകാരുണ്യപ്രവർത്തനത്തിന്റെ സഹായത്താൽ ദുരിത കയത്തിൽ നിന്നും മോചനം നേടി വിനോദ് നാട്ടിലേക്ക് പറന്നു. നീണ്ട 15 വർഷത്തെ പ്രവാസ ജീവിതം തനിക്കു സമ്മാനിച്ചത് ദുരിതങ്ങളും ദുരന്തങ്ങളും മാത്രമായിരുന്നു എന്ന് അദ്ദേഹം തന്നെ സഹായിക്കാൻ എത്തിയ ലത്തീഫ് തെച്ചിയോടും സംഘാങ്ങളോടും പറഞ്ഞു.

വെൽഡർ ആയി പ്രവാസ ജീവിതം തുടങ്ങിയ വിനോദ് കഴിഞ്ഞ 10 വർഷക്കാലമായി മെക്കാനിക്കൽ ഫോർമാൻ ആയി ജോലി നോക്കി വരിക ആയിരുന്നു. ഇതിനിടയിൽ റിയാദിലെ അൽ ഖർജ് അൽ ഹോത്ത കൃഷർ പ്ലാന്റിന്റെ മെഷിനിൽ വലതു കൈ കുടുങ്ങുകയും പൂർണ്ണമായും പരിക്കേൽക്കുകയും ചെയിതു. ഒന്നര മാസത്തോളം നാഷണൽ ഹോസ്പിറ്റലിൽ ചികിത്സയിലും. തുടർന്ന് ശക്തമായ രക്ത പ്രവാഹത്തെ തുടർന്ന് വിനോദിന്റെ കൈ പൂർണ്ണമായും മുറിച്ചു മാറ്റപെട്ടു . ഇതോടെ വിനോദിന്റെ ഭാവി ജീവിതം ഇരുട്ടിലേക്ക് വലിച്ചെറിയപ്പെടുകയായിരുന്നു.

തുടർന്ന് 2 മാസം ലീവിന് നാട്ടിൽ പോകുകയും ചികിത്സയും വിശ്രവുമായി ആശുപതിയിലും വീട്ടിലുമായി കഴിയുകയും ചെയ്തു. തുടർന്ന് ഒരു വർഷവും നാല് മാസവും ജോലിയിൽ തുടർന്നെങ്കിലും ശാരീരിക അസ്വാസ്ഥ്യങ്ങളും രോഗങ്ങളും വിനോദിനെ കീഴ്‌പ്പെടുത്തി. ഇതിനിടയിൽ ഹൃദയാഘാതം ഉണ്ടാവുകയും ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഹൃദയ വാൽവിൽ 3 ബ്ലോക്ക് ഉണ്ടെന്നും ഉടനെ എമെർജെൻസി ഓപ്പറേഷൻ വേണമെന്നും ഡോക്ടർ പറഞ്ഞു. ഇതൊന്നും കമ്പനി അധികൃതർ ചെവികൊണ്ടില്ല എന്നു മാത്രമല്ല ജോലിയിൽ തുടരാൻ നിർബന്ധിക്കുകയുമുണ്ടായി. ഈ അവസ്ഥയിൽ ഫൈനൽ എക്‌സിറ്റ് തരാൻ ആവശ്യപ്പെട്ടത് കമ്പനി കൂട്ടാക്കിയില്ല. തുടർന്ന് ഇന്ത്യൻ എംബസ്സിയിൽ പരാതി നൽകി, എംബസ്സി നേരെ ലേബർ കോർട്ടിൽ പരാതി കൊടുക്കാൻ ഉപദേശിച്ചു.

മറ്റൊരു മലയാളിയുടെ കേസുമായി ബന്ധപ്പെട്ട് ഇന്ത്യൻ എംബസി അധികാരപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ ലേബർ കോടതിയിൽ എത്തിയ സാമൂഹിക പ്രവർത്തകൻ ലത്തീഫ് തെച്ചിയെ അവിടെ വച്ചാണ് വിനോദ് പരിജയപെടുന്നത്. തുടർന്ന്! കേസിന്റെ തുടർ നടപടികളുമായി മുന്നോട്ട് പോവുകയും അനുകൂലവിധി കോടതിയിൽ നിന്ന് ലഭിക്കുകയും ചെയ്തു. എന്നാൽ കോടതി വിധി നടപ്പിലാക്കാൻ കമ്പനി തയ്യാറായില്ല. ഈ സാഹചര്യത്തിൽ ലത്തീഫ് തെച്ചി മനുഷ്യാവകാശ കമ്മീഷനിൽ പരാതി കൊടുക്കുകയും അവരുടെ സഹായത്തോടെ വിധി നടപ്പിലാക്കാൻ ശ്രമിക്കുകയും ചെയ്തു.

സ്വദേശി നടത്തുന്ന കമ്പനിയിലെ വിദേശികളായ നടത്തിപ്പുകാരാണ് വിനോദിന്റെ മടക്ക യാത്രക്കും കേസിനും തടസ്സം നിന്നത് എന്ന് മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിൽ കമ്പനി സ്‌പോൺസറെ നേരിട്ട് കാണുകയും അദ്ദേഹത്തിന്റെ അനുവാദത്തോടു കൂടി വിനോദിന്റെ മടക്ക യാത്രക്കുള്ള അവസരങ്ങൾ ലത്തീഫ് തെച്ചി നേടി കൊടുക്കുകയും ചെയ്തു. സാമൂഹിക ജീവകാരുണ്യ പ്രവാസി പ്രവർത്തകൻ കൂടിയായ ആയ ലത്തീഫ് തെച്ചിയോടൊപ്പം ബഷീർ പാണക്കാട്, സലീഷ് മാസ്റ്റർ, സുശീന്ത് കല്ലായി, റഷീദ് പുക്കാട്ടുപടി, മുഹമ്മദാലി ആലുവ, അൻഷാദ് ആലുവ, തുടങ്ങിയ സാമൂഹിക പ്രവർത്തകരും എല്ലാവിധ സഹായ വാഗ്ദാനങ്ങളുമായി കൂടെ ഉണ്ടായിരുന്നു.

നിരന്തരം കോടതികളിൽ ബന്ധപെടുന്ന സാമൂഹിക പ്രവർത്തകൻ എന്ന നിലയിൽ മാസങ്ങളോളം നീണ്ട കേസ് നടത്തുകയും അവസാനം തങ്ങൾക്കു അനുകൂല വിധി നേടിയെടുക്കുകയും ചെയ്തിട്ടും ഈ വിധി നടപ്പിലാക്കി നീതി ലഭ്യമാക്കാതെ പാവപെട്ട തൊഴിലാളികളെ വഞ്ചിക്കുന്ന നിരവധി പരാതികൾ സാമൂഹിക പ്രവർത്തകർക്ക് കിട്ടി കൊണ്ടിരിക്കുന്നു. ഇത്തരം കമ്പനികൾക്കെതിരെ നിയമ നടപടി സീകരിക്കണമെന്നും ഇത്തരം വിഷയങ്ങൾ യുദ്ധകാല അടിസ്ഥാനത്തിൽ പരിഹാരം കാണുന്നതിനു ഇന്ത്യൻ എംബസ്സി വിദേശകാര്യ മന്ത്രാലയത്തോടും തൊഴിൽ മന്ത്രാലയത്തോടും രേഘാമൂലം ആവശ്യപെടണമെന്നും ലത്തീഫ് തെച്ചി പറഞ്ഞു.

തളർന്ന മനസ്സും, അപകടാവസ്തയിലായി നിൽക്കുന്ന രോഗങ്ങളും, നഷട്ടപെട്ടുപോയ തന്റെ വലതു കയ്യുമായി നാട്ടിലേക്ക് പോയ വിനോദിനെ കാത്തിരിക്കുന്നത് ബാങ്കിലെ കടങ്ങളും 3 വയസ്സ് മാത്രം പ്രായമായ മകൻ വിഗ്‌നെശറും ഭാര്യ ദീപ ഇവരുടെ ഭാവി ജീവിതവുമാണ്. വാടക വീട്ടിലെ കുറഞ്ഞ വാടക പോലും കൊടുക്കാനാവാത്ത അവസ്ഥയിലാണ് വിനോദ്. പറക്കമുറ്റാത്ത ആ കുഞ്ഞിനും ഭാര്യക്കും വേണ്ടി നാട്ടിൽ ഏതെങ്കിലും ജോലിയിൽ പ്രവേശിക്കാൻ അദ്ധേഹത്തിനു സ്വന്തം വിധി തന്നെ തടസ്സമായി നിൽക്കുന്നു. ആ കൊച്ചു കുടംബം ഒരായിരം സുമനസ്സുകളുടെ സഹായം ആഗ്രഹിക്കുന്നുണ്ട്. ആ മനുഷ്യന്റെ നിസ്സഹാവസ്തക്ക് മുന്നിൽ മാനുഷിക പരിഗണന മുൻ നിർത്തി നമുക്ക് ഒത്തൊരുമിക്കെണ്ടതുണ്ട്.

1999 ഏപ്രിൽ 10നു മറ്റെല്ലാവരെയും പോലെ ഗൾഫ് സ്വപ്നം കണ്ട് സൗദി അറേബ്യയിൽ വിമാനം ഇറങ്ങിയ കായംകുളം പുല്ലുകുളങ്ങര തെക്കേമഠത്തിൽ മഹാദേവന്റെ മകനാണ് വിനോദ് (39). എയർപ്പോർട്ടിലേക്ക് യാത്ര തിരിക്കുംമുമ്പ് കഴിഞ്ഞ ഒരു വർഷമായി തനിക്കു താങ്ങുംതണലുമായി നിന്ന പ്രവാസി സംസാരികവേദി മെംബറും സാമൂഹിക പ്രവർത്തകനുമായ ലത്തീഫ് തെച്ചോട് നിറകണ്ണുകളോടെ യാത്ര പറഞ്ഞത് 'എനിക്ക് വാക്കുകളില്ല' എന്നു മാത്രമായിരുന്നു.

നീണ്ട ഒന്നര പതിറ്റാണ്ട് പ്രവാസ ജീവിതം നയിച്ചിട്ടും സ്വന്തമായി ഒരു തുണ്ട് ഭൂമിയോ ഒരു കൊച്ചു കൂരയോ ഉണ്ടാക്കാൻ സാധിക്കാതെ രോഗാതുരമായ മനസ്സും നിറകണ്ണുകളോടെയും കാലിയായ കീശയും ബാങ്കിൽ കടം വന്ന 3 ലക്ഷം രൂപയുടെ ബാധ്യതയും തന്റെ പൂർണ്ണമായും മുറിച്ചു മാറ്റപെട്ട വലതു കയ്യുമായിട്ടാണ് വിനോദ് കടന്നുപോയത്. ഒരു വർഷവും രണ്ട് മാസവുമായി നീണ്ടു നിന്ന നിയമ പോരാട്ടത്തിനൊടുവിൽ വിനോദിന് വിമോചനം ലഭിച്ചത്.

കരിഞ്ഞുപോയ ഒട്ടേറെ ജീവിതങ്ങൾക്ക് നിറപ്പകിട്ടു ചാർത്തി അവരുടെ സപ്ങ്ങൾ സാക്ഷാത്ക്കരിക്കാൻ ഒപ്പം നിന്ന പ്രവാസികളും, നാട്ടിലെ പാവങ്ങൾക്ക് എന്നും കൂട്ടായി നിൽക്കുന്ന സുമനസ്സുകളായ എല്ലാ മനുഷ്യ സ്‌നേഹികളും വിനോദിനെ സഹായിക്കാൻ മുന്നോട്ട് വരണമെന്ന് ലത്തീഫ് തെച്ചി അഭ്യർത്ഥിച്ചു.

വിനോദിന്റെ കുടുംബത്തെ സഹായിക്കുന്നതിനു വേണ്ടി രൂപീകരിച്ച ജനകീയ കമ്മിറ്റിയുടെ ചെയർമാനായി ലത്തീഫ് തെച്ചിയും , കൺവീനർ ആയി സലീഷ് മാസ്റ്റർ ( പ്രവാസി സാംസ്‌കാരിക വേദി ) ട്രഷറർ ആയി ഷമീം ബക്കർ എക്‌സിക്യൂട്ടീവ് മെംബർമാരായി, ഷാജി ലാൽ കുഞ്ഞുമോൻ (പ്ലീസ് ഇന്ത്യ ), കബീർ കണിയാപുരം (ടെക്‌സ ), സിദ്ദീക്ക് കല്ലുപറമ്പൻ (PMF), ഫൈസൽ കൊണ്ടോട്ടി , അഷറഫ് മയിലായിൽ , നൗഷാദ് പൂക്കാട്ടുപടി , ഹിദായത്ത് നിലമ്പൂർ , സക്കീർ മണ്ണാർമല, റഷീദ് പുക്കാട്ടുപടി, മുഹമ്മദാലി ആലുവ, എന്നിവരെ തിരഞ്ഞെടുത്തു .

വിശദ വിവരങ്ങൾക്ക് ബന്ധപെടുക : ലത്തീഫ് തെച്ചി 0534292407
മാത്യു മൂലേച്ചേരിൽ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP