Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

മതിയായ ജീവനക്കാരില്ലാത്ത മേഖലയിലേക്കാകും പ്രൊഫഷൻ മാറ്റം വേഗത്തിൽ; മാറ്റം വേണ്ടവർ സ്പോൺസർ വഴിയോ ജോലി ചെയ്യുന്ന കമ്പനി മുഖേനയോ അപേക്ഷ നല്കണം; സൗദിയിൽ പ്രൊഫഷൻ മാറ്റം ഉപാധികളോടെ മാത്രം

മതിയായ ജീവനക്കാരില്ലാത്ത മേഖലയിലേക്കാകും പ്രൊഫഷൻ മാറ്റം വേഗത്തിൽ; മാറ്റം വേണ്ടവർ സ്പോൺസർ വഴിയോ ജോലി ചെയ്യുന്ന കമ്പനി മുഖേനയോ അപേക്ഷ നല്കണം; സൗദിയിൽ പ്രൊഫഷൻ മാറ്റം ഉപാധികളോടെ മാത്രം

ലയാളികൾ ഉൾപ്പെടെയുള്ള വിദേശ ജോലിക്കാർക്ക് ഗുണകരമാകുന്ന പ്രൊഫഷൻ മാ്റ്റം ഉപാദികളോടെയായിരിക്കുമെന്ന് റിപ്പോർട്ട്.അപേക്ഷകളിൽ ആഭ്യന്തര മന്ത്രാലയം അന്തിമ തീരുമാനമെടുക്കും. സൗദിവത്കരണം നടക്കുന്നതിനാൽ തൊഴിൽ വിപണിയുടെ ആവശ്യമനുസരിച്ച് മാത്രമേ പ്രൊഫഷൻ മാറ്റം അനുവദിക്കൂ. .

ആവശ്യമുള്ള വിദേശ തൊഴിലാളികൾക്ക് അത് നേരിട്ട് സമർപ്പിക്കാൻ സാധ്യമല്ല. സ്പോൺസർ വഴിയോ ജോലി ചെയ്യുന്ന കമ്പനി മുഖേനയോ ആണ് തൊഴിൽ മന്ത്രാലയത്തിന് അപേക്ഷ നൽകേണ്ടത്.പ്രൊഫഷൻ മാറ്റത്തിനുള്ള അപേക്ഷ ലളിതമായ ഘട്ടങ്ങളിലൂടെ സമർപ്പിക്കാം.

തൊഴിൽ വിപണിയിൽ മതിയായ ജീവനക്കാരില്ലാത്ത മേഖലയിലേക്കാകും പ്രൊഫഷൻ മാറ്റം വേഗത്തിൽ അനുവദിക്കുക. ഇക്കാര്യം അപേക്ഷ കൊടുത്താൽ മാത്രമേ അറിയാൻ സാധിക്കൂ. ആവശ്യമുള്ള വിദേശ തൊഴിലാളികൾക്ക് അത് നേരിട്ട് സമർപ്പിക്കാൻ സാധ്യമല്ല. സ്പോൺസർ വഴിയോ ജോലി ചെയ്യുന്ന കമ്പനി മുഖേനയോ ആണ് തൊഴിൽ മന്ത്രാലയത്തിന് അപേക്ഷ നൽകേണ്ടത്.

മൂന്ന് ഘട്ടമായി എളുപ്പത്തിൽ പ്രക്രിയ പൂർത്തിയാക്കാം. ഒന്ന്, സ്‌പോൺസറുടേയോ കമ്പനിയുടെയോ വഴി മുഖീം വെബ്‌സൈറ്റിൽ ലോഗിൻ ചെയ്യുക. രണ്ട്, തൊഴിലാളിയുടെ ഇഖാമ നമ്പർ, നിലവിലെ തൊഴിൽ, മാറാനുദ്ദേശിക്കുന്ന തൊഴിൽ എന്നിവ രേഖപ്പെടുത്തുക. മൂന്ന്, അപേക്ഷയും രേഖകളും സ്‌പോൺസർ വഴി മുഖീം വെബ്‌സൈറ്റിൽ അപ്ലോഡ് ചെയ്യുക. ഇതോടെ മന്ത്രാലയം അപേക്ഷ സ്വീകരിക്കും. ഇത് ആഭ്യന്തര മന്ത്രാലയത്തിന് കൈമാറും.

യോഗ്യതയുള്ള തസ്തികകളിലേക്ക് വിദേശികൾക്ക് ജോലി മാറുന്ന പ്രക്രിയ മുഹറം ഒന്നു മുതൽ ഇത് പ്രാബല്യത്തിലാകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP