Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സൗദിയിൽ കനത്ത മഴ തുടരുന്നു; പ്രധാന റോഡുകളടക്കം പല റോഡുകളും വെള്ളത്തിൽ; പലയിടത്തും ഗതാഗത തടസം; വിമാന സർവ്വീസുകൾ താളം തെറ്റി; നിരവധി കുടുംബങ്ങൾ ദുരിതത്തിൽ

സൗദിയിൽ കനത്ത മഴ തുടരുന്നു; പ്രധാന റോഡുകളടക്കം പല റോഡുകളും വെള്ളത്തിൽ; പലയിടത്തും ഗതാഗത തടസം; വിമാന സർവ്വീസുകൾ താളം തെറ്റി; നിരവധി കുടുംബങ്ങൾ ദുരിതത്തിൽ

സൗദിയിൽ നാശം വിതച്ച് മഴയെത്തി.കാലാവസ്ഥാ മാറ്റത്തിന് മുന്നോടിയായി എത്തിയ മഴ സൗദി യുടെ വിവിധ ഭാഗങ്ങളിൽ ശക്തമായനാശ നഷ്ടം ഉണ്ടാക്കി. ജിദ്ദയും മക്കയും തായിഫും ഉൾപ്പെടെ പടിഞ്ഞാറൻ പ്രവിശ്യയിൽ ഇന്നലെ രാവിലെയാണ് ഇടിയോടു കൂടി ശക്തമായ മഴ ആരംഭിച്ചത്. ഇതോടെ മക്ക-മദീന ഹൈവേ ഉൾപ്പെടെ പല പ്രധാന റോഡുകളിലും ഗതാഗതം തടസ്സപ്പെട്ടു. ഇപ്പോഴും റോഡുകളിൽ വെള്ളം നിറഞ്ഞ് നില്ക്കുകയാണ്.

വാഹനങ്ങളിലും മറ്റും കുടുങ്ങിയ നാനൂറിലധികം പേരെ സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തി. മഴ തുടരുമെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു. കനത്ത മഴയിൽ വിവിധയിടങ്ങളിൽ വാഹനങ്ങൾ കൂട്ടിയിടിച്ചതായി റിപ്പോട്ടുകളുണ്ട്. ജിദ്ദയോടെ ചേർന്നുള്ള പ്രവിശ്യകളിൽ കാറ്റു വീശിയതും നാശത്തിന് കാരണമായി.

ജിദ്ദയിലെ മഴ രാത്രിയോടെ ശമിക്കുമന്നാണ് പ്രതീകിഷിക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എന്നാൽ, മക്ക, മദീന താഇഫ്, ഹാഇൽ, ഖസ്സീം പ്രവിശ്യകളിൽ ജിദ്ദയിൽ പെയ്തതിന് സമാനമായ മഴയുണ്ടാകും. ഇവിടെയുള്ളവർ ജാഗ്രത പാലിക്കണമെന്നും ദൂരയാത്രകൾ ഒഴിവാക്കണമെന്നും കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി.

കച്ചവടസ്ഥാപനങ്ങളിൽ ഭൂരിഭാഗവും അടഞ്ഞുകിടക്കുകയാണ്. സ്കൂളുകൾക്കും യൂണിവേഴ്സിറ്റികൾക്കും കമ്പനികൾക്കും കാലാവസ്ഥാനിരീക്ഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെത്തുടർന്ന് അവധി പ്രഖ്യാപിച്ചിരുന്നു. ഇടിമിന്നലേറ്റ് ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കാലാവസ്ഥാ നിരീക്ഷണ ഉപകരണത്തിന് കേടുസംഭവിച്ചു. ജിദ്ദ വിമാനത്താവളത്തിലിറങ്ങേണ്ട ഏതാനും വിമാനങ്ങൾ രാവിലെ തിരിച്ചുവിട്ടും, ജിദ്ദയിൽനിന്ന് പറക്കേണ്ടിയിരുന്ന വിമാനങ്ങളുടെ സർവീസും റദ്ദാക്കുകയും ചെയതിരുന്നു.

യാത്രക്കാർ അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട ശേഷം യാത്ര പുറപ്പടണമെന്ന് അധികൃതർ അറിയിച്ചു. യാത്രക്കാർക്ക് അവരുടെ യാത്ര ചെയ്യാനുള്ള ദിവസം ക്രമീകരിക്കാൻ സൗദി അറേബൃൻ എയർലൈൻസ് അവസരമൊരുക്കിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP