Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ന്യൂനമർദ്ദം; സൗദിയിൽ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത; ഗൾഫ് രാജ്യങ്ങളിൽ ജാഗ്രതാ നിർദ്ദേശം

ന്യൂനമർദ്ദം; സൗദിയിൽ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത; ഗൾഫ് രാജ്യങ്ങളിൽ ജാഗ്രതാ നിർദ്ദേശം

റിയാദ്: ന്യൂനമർദ്ദത്തെ തുടർന്ന് യുഎഇ ഉൾപ്പടെയുള്ള ഗൾഫ് രാജ്യങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയെന്ന് നാഷണൽ സെന്റർ ഫോർ മെറ്റീയോറോളജി ആൻഡ് സീസ്‌മോളജി (എൻസിഎംഎസ്) മുന്നറിയിപ്പ് നല്കി. ഇതിന്റെ ഭാഗമായി സൗദി അറേബ്യയിൽ വിവിധ പ്രദേശങ്ങളിൽ വ്യാഴാഴ്ച വൈകുന്നേരം മുതൽ ശക്തമായ മഴയും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പുനൽകി.

മക്ക, റിയാദ്, അൽ ബഹ, അസിർ മേഖലകളിൽ വെള്ളിയാഴ്ച ഉണ്ടാകുന്ന ശക്തമായ മഴ വെള്ളപ്പൊക്കത്തിനു കാരണമായേക്കുമെന്നും മുന്നറിയിപ്പുണ്ട്. ജനങ്ങൾ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ അറിയിച്ചു.

കഴിഞ്ഞ ശനി, ഞായർ ദിവസങ്ങളിൽ രാജ്യമാകെ വീശിയടിച്ച ശക്തമായ പൊടിക്കാറ്റിൽ ജനജീവിതം ദുസഹമായിരുന്നു.അടുത്ത 48 മണിക്കൂർ കടൽക്ഷോഭത്തിനും സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്. ന്യൂനമർദ്ദം ഗൾഫ് രാജ്യങ്ങളെ ഒന്നടങ്കം ബാധിയ്ത്തും.  ഖത്തർ, ബഹ്‌റിൻ, ഒമാൻ എന്നിവിടങ്ങളിലും ന്യൂനമർദ്ദത്തെ തുടർന്ന് മഴ പെയ്യും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP