Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202407Tuesday

ലെവിയും സ്വദേശിവത്കരണം നടപ്പിലാക്കി തുടങ്ങിയതോടെ പ്രവാസി കുടുംബങ്ങൾ നാട്ടിലേക്ക് മടങ്ങി; കുട്ടികൾ കുറഞ്ഞതോടെ സ്‌കൂളുകളും പ്രതിസന്ധിയിൽ; റിയാദ് ഇന്ത്യൻ എംബസി അദ്ധ്യാപകരെ പിരിച്ചു വിടുന്നു

ലെവിയും സ്വദേശിവത്കരണം നടപ്പിലാക്കി തുടങ്ങിയതോടെ പ്രവാസി കുടുംബങ്ങൾ നാട്ടിലേക്ക് മടങ്ങി; കുട്ടികൾ കുറഞ്ഞതോടെ സ്‌കൂളുകളും പ്രതിസന്ധിയിൽ; റിയാദ് ഇന്ത്യൻ എംബസി അദ്ധ്യാപകരെ പിരിച്ചു വിടുന്നു

വിദേശികളുടെ ലെവി ഏർപ്പെടുത്തലും സ്വദേശിവത്കരണവും നടപ്പിലാക്കിയതോടെ പ്രവാസികൾ ഏറെയും നാട്ടിലേക്ക് മടങ്ങി. പ്രവാസി കുടുംബങ്ങൾ നാട്ടിലേക്ക് പോയതോടെ പ്രതിസന്ധിയിലായത് സ്‌കൂളുകളാണ്.

കുട്ടികൾ കുറഞ്ഞതോടെ പ്രതിസന്ധിയിലായ സ്‌കൂളുകൾ അദ്ധ്യാപകരെയും പറഞ്ഞയക്കുകയാണ്. റിയാദ് ഇന്ത്യൻ എംബസി സ്‌കൂളിൽ ആണ് അദ്ധ്യാപകരെ കൂട്ടത്തോടെ പിരിച്ചു വിടുന്നത്.അദ്ധ്യാപകരെ പിരിച്ചു വിടുമ്പോൾ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടു.

വിദ്യാർത്ഥികൾ കുറഞ്ഞതിനെ തുടർന്നുണ്ടായ സമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് മാനേജ്‌മെന്റ് നടപടി. രാജ്യത്ത് വിദേശികളുടെ ലെവി ഇരട്ടിച്ചതോടെ പ്രവാസികൾ കുട്ടികളെ നാട്ടിലെ സ്‌കൂളുകളിലേക്ക് മാറ്റി ചേർക്കുന്നുണ്ട്. ഇതോടെ നേരത്തെ 11000 കുട്ടികളുണ്ടായിരുന്നിടത്ത്6800 ആയി ചുരുങ്ങി. ഇതോടെ സ്‌കൂളിന്റെ വരുമാനം കുറഞ്ഞു. ഇതോടെയാണ് പിരിച്ചു വിടൽ നോട്ടീസ് നൽകാൻ നീക്കം തുടങ്ങിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP