Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

റിയാദ് മലയാളം ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ്ബിന് പുതിയ ഭാരവാഹികൾ; ഹബീബ് റഹ്മാൻ ചേലേമ്പ്ര പുതിയ പ്രസിഡന്റ്

റിയാദ് മലയാളം ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ്ബിന് പുതിയ ഭാരവാഹികൾ; ഹബീബ് റഹ്മാൻ ചേലേമ്പ്ര പുതിയ പ്രസിഡന്റ്

റിയാദ്. ആശയ വിനിമയത്തിലും നേതൃപാടവത്തിലും പ്രവീണ്യം നേടാൻ പരസ്പര സഹായത്തോടെ പ്രവർത്തിക്കുന്ന റിയാദ് മലയാളം ടോസ്റ്റ്മാസ്റ്റേഴ്സ്ക്ലബ്ബിന്റെ 2018-19 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ഹബീബ്റഹ്മാൻ ചേലേമ്പ്ര ആണ് പുതിയ പ്രസിഡന്റ്. മുരളി കൃഷ്ണൻ മഞ്ചേരി (വൈസ്പ്രസിഡന്റ് വിദ്യാഭ്യാസം), നൗഷാദ് കറ്റാനം (വൈസ് പ്രസിഡന്റ് അംഗത്വം),മൻസൂർ ബാബു നിലമ്പൂർ (വൈസ് പ്രസിഡന്റ്, പൊതുജന സമ്പർക്കം),അബ്ദുൽ റസാഖ് മുണ്ടേരി (സെക്രട്ടറി), മുസ്ഥഫ വെട്ടം (ട്രഷറർ),പ്രതീപ് കുമാർ കണ്ണൂർ (സർജന്റ് അറ്റ് ആംസ്) എന്നിവരാണ് പുതിയഭാരവാഹികൾ.

മലാസിലെ ഭാരത് റസ്റ്റാറന്റ് ഓഡിറ്റോറിയത്തിൽ വച്ച് നടന്നതിരഞ്ഞെടുപ്പ് യോഗത്തിൽ നിലവിലെ പ്രസിഡന്റ് പ്രേംകുമാർ അധ്യക്ഷതവഹിച്ചു. എരിയ ഡിരക്ടറും ക്ലബ്ബ് മുൻ പ്രസിഡന്റുമായ റസൂൽ സലാംതിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ക്ലബ്ബ് സ്ഥാപക പ്രസിഡന്റ് കൂടിയായഡി.റ്റി.എം രാജുഫിലിപ്പ്, നോമിനേഷൻ കമ്മറ്റി അംഗം ജലീൽ മുഹമ്മദ്,
ഷിഹാബ് കുഞ്ചീസ് എന്നിവർ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി.

ഷക്കീലവഹാബ്, അബ്ദുൽ ലത്തീഫ് മുണ്ടേരി, അബ്ദുൽ കരീം, സജി ജോസഫ്, അനിത നസീം,സലീം പള്ളിയിൽ, മുരളീധരൻ, സുമേഷ് വാസു, സകരിയ, അൻസാർ അലിതുടങ്ങിയവർ പുതിയ ഭാരവാഹികൾക്ക് ആശംസ അർപ്പിച്ചു സംസാരിച്ചു. ജൂലൈആദ്യവാരത്തിൽ നടക്കുന്ന പ്രത്യേക പരിപാടിയിൽ വച്ച് പുതിയ ഭാരവാഹികൾഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും.

എല്ലാ ബുധനാഴ്ചകളിലും വൈകിട്ട് 7.30 ന് മലാസ് ഭാരത് റസ്റ്റാറന്റിൽവച്ച് യോഗം ചേരുന്ന ക്ലബ്ബിന്റെ പ്രധാന ദ്വൗത്യം പ്രസംഗ പിരിശീലനവും നേതൃപരിശീലനവുമാണ്. കൂടാതെ വായന അടക്കമുള്ള സാംസ്‌കാരിക സാമൂഹികപ്രവർത്തനങ്ങൾക്ക് പ്രചോദനം നൽകാനുതകുന്ന പ്രവർത്തനങ്ങളുംക്ലബ്ബ് നടത്തുന്നുണ്ട്. പ്രതിഫലേച്ഛകൂടാതെ പ്രവർത്തിക്കുന്ന ആഗോള
പ്രസ്ഥാനമായ ടോസ്റ്റ്മാസ്റ്റർ ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽഅംഗമാകാൻ ആഗ്രഹിക്കുന്നവർക്ക് 056 347 3199, 053 259 6886 നമ്പറിൽബന്ധപ്പെടാവുന്നതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP