Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൊതുമാപ്പിന് ഇനി അവശേഷിക്കുന്നത് 59 ദിവസം; ഒരു മാസം പിന്നിട്ടപ്പോൾ രാജ്യം വിടാൻ ഔട്ട്പാസിനായി എംബസിയെ സമീപിച്ചത് 20,000ൽ പരം ഇന്ത്യക്കാർ; കാലവധിക്ക് ശേഷം രാജ്യത്ത് തുടരുന്നവർക്ക് 50,000 റിയാൽ പിഴ

പൊതുമാപ്പിന് ഇനി അവശേഷിക്കുന്നത് 59 ദിവസം; ഒരു മാസം പിന്നിട്ടപ്പോൾ രാജ്യം വിടാൻ ഔട്ട്പാസിനായി എംബസിയെ സമീപിച്ചത് 20,000ൽ പരം ഇന്ത്യക്കാർ; കാലവധിക്ക് ശേഷം രാജ്യത്ത് തുടരുന്നവർക്ക് 50,000 റിയാൽ പിഴ

റിയാദ്:സൗദിയിൽ പ്രഖ്യാപിച്ച പൊതുമാപ്പ് നടപടികൾക്ക് ഇനി അവശേഷിക്കുന്നത് 59 ദിവസം കൂടി. പൊതുമാപ്പ് നിലവിൽ വന്ന് ഒരു മാസം പിന്നിടുമ്പോൾ 20, 000 ത്തിലധികം ഇന്ത്യക്കാരാണ് എംബസിയെ ഔട്ട്പാസിനെ സമീപിച്ചതെന്ന് അധികൃതർ അറിയിച്ചു. ഇനി അവശേഷിക്കുന്ന അറുപത് ദിവസത്തിനുള്ള നാട് വിടാ്ൻ ശ്രമിക്കാത്തവർക്ക് 50, 000 റിയാൽ വരെ പിഴ അടക്കേണ്ടി വരും.

കഴിഞ്ഞ മാസം 29ഫനാണ് 90 ദിവസത്തെ ഇളവുകാലത്തിന് തുടക്കമായത്. ഇളവ് കാലത്തിന്റെ മൂന്നിലൊന്ന് പിന്നിട്ടപ്പോഴാണ് സൗദി പാസ്‌പോർട്ട് വിഭാഗം വിദേശികൾക്ക് വീണ്ടും മുന്നറിയിപ്പുമായി എത്തിയത്. അനധികൃതമായി രാജ്യത്ത് തങ്ങുന്ന മുഴുവൻ വിദേശികളും സമയബന്ധിതമായി രാജ്യം വിടണമെന്ന് അധികൃതർ ആവർത്തിച്ചു.

തിരിച്ചുപോകാൻ നടപടികൾ ആരമഭിക്കാത്തവർ എത്രയും വേഗം ഇതിന് ശ്രമം തുടങ്ങണം. വിദേശികൾക്ക് എക്‌സിറ്റ് നൽകുന്നതിന് കൂടുതൽ സേവന കേന്ദ്രങ്ങൾ തുറന്നതായും പാസ്‌പോർട്ട് വിഭാഗം അറിയിച്ചു. പൊതുമാപ്പ് രണ്ടാം മാസത്തിലേക്ക് കടക്കുമ്പോൾ ഇന്ത്യൻ എംബസിയും നടപടികൾ വേഗത്തിലാക്കി. ഇതുവരെ എമർജൻസി സർട്ടിഫിക്കറ്റിന്
അപേക്ഷ നൽകിയവരിൽ 90 ശതമാനത്തിനും രേഖകൾ പൂർത്തീകരിച്ചു നൽകി.

കാലവധി കഴിഞ്ഞ ശേഷം തങ്ങുന്ന നിയമ ലംഘകരെ കണ്ടെത്താൽ 8000 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്ന് പാസ്പോർട്ട് വകുപ്പ് ഡയറക്ടർ മേജർ ജനറൽ സുലൈമാൻ അൽ യഹ്യ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP