Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാജ്യത്ത് എഞ്ചിനിയർ വിസയിലല്ലാത്തവർ എഞ്ചിനിയറിങ് ജോലി ചെയ്യുന്നത് നിയമവിരുദ്ധം; ഇഖാമയിൽ എഞ്ചിനീയർ പ്രൊഫഷൻ രേഖപ്പെടുത്താത്ത എഞ്ചിനീയർമാരെ മൂന്ന് മാസങ്ങൾക്കുള്ളിൽ പിരിച്ച് വിടാനും നിർദ്ദേശം

രാജ്യത്ത് എഞ്ചിനിയർ വിസയിലല്ലാത്തവർ എഞ്ചിനിയറിങ് ജോലി ചെയ്യുന്നത് നിയമവിരുദ്ധം; ഇഖാമയിൽ എഞ്ചിനീയർ പ്രൊഫഷൻ രേഖപ്പെടുത്താത്ത എഞ്ചിനീയർമാരെ മൂന്ന് മാസങ്ങൾക്കുള്ളിൽ പിരിച്ച് വിടാനും നിർദ്ദേശം

രാജ്യത്ത് എഞ്ചിനിയർ വിസയിലല്ലാത്തവർ എഞ്ചിനിയറിങ് ജോലി ചെയ്യുന്നത് നിയമ വിരുദ്ധമെന്ന് അധികൃതർ.ഇതര പ്രൊഫഷനുകളിൽ നിന്ന് എഞ്ചിനീയർ ജോലിയിലേക്കുള്ള മാറ്റം തൊഴിൽ മന്ത്രാലയം നിർത്തിവച്ചതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം ഇതോടെ നൂറുക്കണക്കിന് വിദേശികൾ പ്രയാസത്തിലാകും.

കൂടാതെ ഇഖാമയിൽ എഞ്ചിനീയർ പ്രൊഫഷൻ രേഖപ്പെടുത്താത്ത എഞ്ചിനീയർമാരെ അടുത്ത മൂന്ന് മാസങ്ങൾക്കുള്ളിൽ പിരിച്ച് വിടണമെന്നും തൊഴിലുടമകളോട് കൗൺസിൽ ഓഫ് എഞ്ചിനിയേഴ്‌സ് നിർദേശിച്ചു. സൗദി കൗൺസിൽ ഓഫ് എഞ്ചിനിയേഴ്‌സ് കഴിഞ്ഞ ദിവസം വ്യവസായികൾക്കയച്ച സർക്കുലറിലാണ് പുതിയ തീരുമാനം അറിയിച്ചത്. പുതിയ എഞ്ചിനിയർമാരെ കൊണ്ട് വരാനുള്ള പരിഷ്‌കരിച്ച മാർഗരേഖ ഉടൻ തന്നെ പ്രാബല്യത്തിൽ വരുമെന്നും കൗൺസിൽ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP