Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോകത്ത് ഏറ്റവുമധികം ഭക്ഷണം പാഴാക്കുന്ന രാജ്യം സൗദി അറേബ്യയെന്ന് റിപ്പോർട്ട്; നിയമനിർമ്മാണത്തിനൊരുങ്ങി സർക്കാർ

ലോകത്ത് ഏറ്റവുമധികം ഭക്ഷണം പാഴാക്കുന്ന രാജ്യം സൗദി അറേബ്യയെന്ന് റിപ്പോർട്ട്; നിയമനിർമ്മാണത്തിനൊരുങ്ങി സർക്കാർ

റിയാദ്:ലോകത്ത് ഏറ്റവുമധികം ഭക്ഷണം പാഴാക്കുന്ന രാജ്യം സൗദി അറേബ്യയാണെന്നു റിപ്പോർട്ട്. കാർഷികമന്ത്രാലയം ആണ് റിപ്പോർട്ട് പുറത്ത് വിട്ടത്. രാജ്യം ഉദ്പാദിപ്പിക്കുന്ന ഭക്ഷണത്തിന്റെ 30 ശതമാനവും പാഴാക്കുന്നതായാണ് കണ്ടെത്തിത്.

ഇതോടെ ഇതിനെതിരെ നിയമനിർമ്മാണത്തിനൊരുങ്ങുകയാണ് സൗദി സർക്കാർ. ഭക്ഷണം പാഴാക്കുന്ന ഹോട്ടലുകൾ, വ്യക്തികൾ എന്നിവയ്ക്ക് പിഴ ഈടാക്കുന്നതാണ് നിയമത്തിലെ വ്യവസ്ഥ. കരടു നിയമം ഈ മാസം തന്നെ പരിഗണനയിൽ വരുമെന്നാണ് കരുതുന്നത്. അതിനൊപ്പം ബോധവൽക്കരണ ക്യാംപെയ്‌നുകളും സംഘടിപ്പിക്കും

പ്രതിവർഷം 4900 കോടി റിയാലിന്റെ 83 ലക്ഷം ടൺ ഭക്ഷ്യവസ്തുക്കൾ സൗദിയിലെ ജനങ്ങൾ പാഴാക്കുന്നുവെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. റസ്റ്ററന്റുകൾ, ഹോട്ടലുകൾ എന്നിവയ്ക്കു പുറമെ വിവാഹപ്പാർട്ടികൾ, മറ്റു വിരുന്നുകൾ എന്നിവിടങ്ങളിലാണ് ഭക്ഷണം ഏറ്റവുമധികം പാഴാക്കുന്നത്. ഒരുവർഷത്തിനിടെ ജിദ്ദയിലെ ഫുഡ് കോർട്ടിൽ 1.44 ലക്ഷം ആളുകൾക്കുള്ള 49 ടൺ ഭക്ഷണം പാഴാക്കിയെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP