Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സൗദിയിൽ ഇഖാമ പുതുക്കി നൽകാത്ത സ്‌പോൺസർക്ക് പിഴ ഉറപ്പ്; ആശ്രിതരുടെ ഇഖാമ അവധിക്ക് മുമ്പ് പുതുക്കാത്ത വിദേശികൾക്കും നിയമം ബാധകമെന്ന് സൗദി പാസ്‌പോർട്ട് വിഭാഗം

സൗദിയിൽ ഇഖാമ പുതുക്കി നൽകാത്ത സ്‌പോൺസർക്ക് പിഴ ഉറപ്പ്; ആശ്രിതരുടെ ഇഖാമ അവധിക്ക് മുമ്പ് പുതുക്കാത്ത വിദേശികൾക്കും നിയമം ബാധകമെന്ന് സൗദി പാസ്‌പോർട്ട് വിഭാഗം

 

ദമ്മാം: രാജ്യത്തെ വിദേശികളുടെ താമസ രേഖയായ ഇഖാമ പുതുക്കി നൽകുന്നതിൽ വീഴ്ച വർത്തുന്ന സ്പോൺസർക്ക് പിഴ ചുമത്തുമെന്ന് സഊദി പാസ്‌പോർട്ട് വിഭാഗം(ജവാസാത്ത്) അറിയിച്ചു. ഓൺലൈൻ പോർട്ടലായ മുഖീമിൽ പുതുക്കി നൽകിയാൽ മതിയാകും. സ്പോൺസർക്ക് സർക്കാരിൽ നിന്ന് ലഭിക്കുന്ന ഇ സേവനങ്ങൾ റദ്ദാക്കുകയും ചെയ്യും.

ആശ്രിതരുടെ ഇഖാമ, അബ്ഷിർ സംവിധാനം വഴിയോ മുഖീം പോർട്ടലിലൂടെയോ അവധിക്ക് മുമ്പ് പുതുക്കാത്ത വിദേശികൾക്കും ഈ നിയമം ബാധകമാകും. ഒരിക്കൽ രേഖയുടെ അവധി തീർന്നാൽ സർക്കാരിന്റെ ഔദ്യോഗിക സേവനങ്ങൾ ലഭിക്കില്ല. ലംഘനം ആവർത്തിക്കുന്ന
പക്ഷം നിയമവിധേയമായി ശിക്ഷയും ഇരട്ടിക്കും.

അഞ്ചു വർഷം കാലവധി കാർഡിനുണ്ടെങ്കിലും വർഷാവർഷം ഓൺലൈൻ വഴി പുതുക്കണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP