Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഫൈനൽ എക്സിറ്റിൽ രാജ്യം വിട്ടുപോയാലും ലൈസൻസ് റദ്ദാകില്ല; പുതിയ വിസയിൽ തിരിച്ചെത്തുന്നവർ പഴയ ലൈസൻസിന്റെ പകർപ്പ് ഹാജരാക്കിയാൽ ലൈസൻസ് ലഭിക്കും; പ്രവാസികളുടെ ആശങ്കകൾ നീക്കി സൗദി ട്രാഫിക് വിഭാഗം

ഫൈനൽ എക്സിറ്റിൽ രാജ്യം വിട്ടുപോയാലും ലൈസൻസ് റദ്ദാകില്ല;  പുതിയ വിസയിൽ തിരിച്ചെത്തുന്നവർ പഴയ ലൈസൻസിന്റെ പകർപ്പ് ഹാജരാക്കിയാൽ ലൈസൻസ് ലഭിക്കും; പ്രവാസികളുടെ ആശങ്കകൾ നീക്കി സൗദി ട്രാഫിക് വിഭാഗം

ഫൈനൽ എക്സിറ്റിൽ രാജ്യം വിട്ടുപോയാലും ലൈസൻസ് റദ്ദാകില്ലെന്ന് സൗദി ട്രാഫിക് വിഭാഗം അറിയിച്ചു. ഹൗസ് ഡ്രൈവർമാർ ഉൾപ്പെടെയുള്ള വിദേശികൾക്കും തീരുമാനം ബാധകമാണ്. എന്നാൽ എക്‌സിറ്റിൽ പോയി ലൈസൻസ് കാലാവധി കഴിഞ്ഞവർ വീണ്ടും നടപടിക്രമങ്ങൾ പാലിക്കണം.

പുതിയ വിസയിൽ തിരിച്ചെത്തിയാൽ പഴയ ലൈസൻസിന്റെ പകർപ്പ് ഹാജരാക്കിയാൽ ഡ്രൈവിങ് ലൈസൻസ് ലഭിക്കും. ഇതിനായി രാജ്യം വിടുന്ന അവസരത്തിൽ സാധുതയുള്ള ഡ്രൈവിങ് ലൈസൻസിന്റെ ഫോട്ടോസ്റ്റാറ്റുമായി ഏതെങ്കിലുമൊരു ഡ്രൈവിങ് സ്‌കൂളിനെ സമീപിക്കണം. പിന്നീട് മടങ്ങിയെത്തിയാൽ പുതിയ ഇഖാമ നമ്പറിൽ പഴയ ഡ്രൈവിങ് ലൈസൻസ് ഇഷ്യൂ ചെയ്യുമെന്ന് ട്രാഫിക് വിഭാഗം ട്വിറ്ററിൽ അറിയിച്ചു. പഴയ ഡ്രൈവിങ് ലൈസൻസ് സ്പോൺസർ നശിപ്പിക്കുകയോ നഷ്ടപ്പെടുകയോ ചെയ്താൽ വീണ്ടും ഡ്രൈവിങ് ലൈസൻസ് എടുക്കേണ്ട കടമ്പ ഒഴിവാകും.

ഇത് ഡ്രൈവർമാർക്ക് വലിയ ആശ്വാസമാകും. എന്നാൽ പഴയ ലൈസൻസിന്റെ കാലാവധി തീർന്നതാണെങ്കിൽ ഡ്രൈവർമാർ മെഡിക്കൽ പരിശോധന പൂർത്തിയാക്കണം. ഇതിന് ശേഷം വേണം പുതിയ അപേക്ഷ സമർപ്പിക്കാനെന്നും ട്രാഫിക് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP