Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സൗദിയിൽ ഇനി മൊബൈൽ റിച്ചാർജ് ചെയ്യാൻ ഇഖാമ നമ്പർ വേണ്ട; ജനുവരി ഒന്നുമുതൽ ഫോൺ നിരക്കുകളും ഉയരും

സൗദിയിൽ ഇനി മൊബൈൽ റിച്ചാർജ് ചെയ്യാൻ ഇഖാമ നമ്പർ വേണ്ട; ജനുവരി ഒന്നുമുതൽ ഫോൺ നിരക്കുകളും ഉയരും

സൗദിയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്ക് റീച്ചാർജ് ചെയ്യാൻ ഇഖാമ നമ്പർ വേണമെന്നുള്ള നിയമം എടുത്തുമാറ്റുന്നു. 2012 ജുലൈ മുതലായിരുന്നു കമ്മൃൂണിക്കേഷൻ ആൻഡ് ഇൻഫമേഷൻ ടെക്‌നോളജി കമ്മീഷൻ പ്രീ പെയ്ഡ് മൊബൈൽ റീചാർജ് ചെയ്യുന്നതിനും മറ്റൊരു മൊബൈലിലേക്ക് ബാലൻസ് ട്രാൻസ്ഫർ ചെയ്യുന്നതിനും ഇക്കാമ നമ്പർ നിർബന്ധമാക്കി യിരുന്നത്. എന്നാൽ ഇനി മുതൽ ബാലൻസ് റീചാർജ് ചെയ്യുന്നതിന് തങ്ങളുടെ തിരിച്ചറിയൽ രേഖയായ ഇക്കാമ നമ്പർ നൽകേണ്ടതില്ല. ഇക്കാമ നമ്പർ നൽകാതെ തന്നെ കൂപ്പൺ നമ്പർ മാത്രം നൽകിയാൽ റീചാർജ് ചെയ്യാനാകുമെന്ന് സൗദി കമ്മ്യുണിക്കേഷൻ ആൻഡ് ഇൻഫമേഷൻ ടെക്േനാളജി കമ്മീഷൻ ഇന്നലെ (വൃാഴം) എല്ലാ മൊബൈൽ സേവന ദാതാക്കൾക്കും വിവരം നൽകിയിട്ടുണ്ട്.

വ്യാജ രേഖകൾ ഉപയോഗിച്ച് പ്രിപെയ്ഡ് മൊബൈൽ സിം കാർഡുകൾ നേടുന്നത് തടയാനായിരുന്നു ബാലൻസ് റീചാർജ് ചെയ്യുന്നതിന് ഇക്കാമ നമ്പർ നിർബന്ധമാക്കി യിരുന്നത്. അതേസമയം വരുന്ന ജനുവരി ഒന്നുമുതൽ മൊബൈൽഫോൺ ഉപഭോക്താക്കൾ ഫോൺ ഉപയോഗത്തിൽ കൂടുതൽ തുക നൽകേണ്ടിവരും.

വാറ്റ് നടപ്പാക്കി തുടങ്ങുന്നതുകൊണ്ടാണ് ലാൻഡ് ലൈൻ ഫോൺ ബിൽ, ഇന്റർനെറ്റ് പാക്കേജ്, മൊബെൽഫോൺ, പെയ്ഡ് ആപ്‌ളിക്കേഷൻ തുടങ്ങിയവക്ക് അഞ്ച് ശതമാനം നികുതികൂടി അടക്കേണ്ടിവരിക. ഇത് പ്രകാരം ജനുവരി ഒന്ന് മുതൽ 100 റിയാൽ മൊബൈൽ ഫോണിൽ റീചാർജ് ചെയ്താൽ 95 റിയാലിന് വിളിക്കാനുള്ള പൾസ്‌റേറ്റ് മാത്രമെ ലഭിക്കുകയുള്ളു. അഞ്ച് റിയാൽ വാറ്റിനത്തിൽ പരിഗണിക്കും.

ഇത് പ്രകാരം എത്ര റിയാൽ റീചാർജ് ചെയ്താലും അഞ്ച് ശതമാനം വാറ്റ് കഴിച്ചുള്ള സെക്കന്റുകൾമാത്രമെ ഫോൺ ചെയ്യുവാൻ ലഭിക്കുകയുള്ളു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP