Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സൗദിയിൽ മിക്കയിടങ്ങളും തുടർച്ചയായി അഞ്ചാം ദിവസവും മഴ പെയ്തതോടെ ജനജീവിതം സ്തംഭിച്ചു; റോഡുകളും വീടുകളും വെള്ളത്തിനടിയിൽ

സൗദിയിൽ മിക്കയിടങ്ങളും തുടർച്ചയായി അഞ്ചാം ദിവസവും മഴ പെയ്തതോടെ ജനജീവിതം സ്തംഭിച്ചു; റോഡുകളും വീടുകളും വെള്ളത്തിനടിയിൽ

റിയാദ്:കനത്ത മഴയിൽ സൗദിയിൽ പലയിടത്തും ജനജീവിതം സ്തംഭിച്ചു. തുടർച്ചയായി അഞ്ചാം ദിവസമാണ് അസീർ പ്രവിശ്യയിൽ ശക്തമായ മഴ പെയ്യുന്നത്. അബഹ, ഖമീസ് മുശൈത്ത്, അൽനമാസ്, തത്‌ലീത്ത്, ബൽഖറൻ, തന്നൂമ, ത്വരീബ്, ബൽഹമർ, ബൽസമർ, ബൈഹാൻ എന്നിവിടങ്ങളിലെല്ലാം മഴ പെയ്തു.

ചൊവ്വാഴ്ച രാത്രിയോടെ ഹറമിലും പരിസരമേഖലയിലും ആലിപ്പഴ വർഷത്തോടെയായിരുന്നു പേമാരിയുടെ തുടക്കം. വെള്ളം നിറഞ്ഞതോടെ ഹറമിലേക്കും വിവിധ ഭാഗങ്ങളിലേക്കുമുള്ള റോഡുകൾ സിവിൽ ഡിഫൻസ് താൽക്കാലികമായി അടച്ചു. താഇഫിൽ കനത്ത മഴയിൽ ഡ്രൈനേജുകൾ നിറഞ്ഞതിനെ തുടർന്ന് വെള്ളം റോഡുകളിലേക്ക് കയറി. റോഡുകൾ വെള്ളത്തിനടിയിലായതോടെ വാഹന ഗതാഗതം പൂർണമായും തടസ്സപ്പെട്ടു.
ആയിരക്കണക്കിനാളുകളാണ് കനത്ത മഴയിൽ വാഹനങ്ങളിൽ കുടുങ്ങിപ്പോയത്.

തുർബ, അൽ കർമ, റാനിയ, മൈസാൻ, അൽ മുയ തുടങ്ങിയ സ്ഥലങ്ങളിൽ വിദ്യാലയങ്ങൾ അടഞ്ഞുകിടക്കുകയാണ്. താഇഫിലേക്കുള്ള എല്ലാ വിമാനങ്ങളും ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വഴി തിരിച്ചുവിട്ടതായി അധികൃതർ അറിയിച്ചു. കനത്തയിൽ വ്യാപകമായ കൃശി നാശവും സംഭവിച്ചതായി റിപ്പോർട്ടുകളുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP