Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അടിസ്ഥാനസൗകര്യങ്ങളില്ലാത്തതിനാൽ സൗദിയിൽ അടച്ച് പൂട്ടിയത് നൂറിലധികം സ്‌കൂളുകൾ; അടച്ച്പൂട്ടിയത് അടിസ്ഥാന സൗകര്യവികസനത്തിന് സമയം അനുവദിച്ചിട്ടും നടപടിയെടുക്കാത്ത 113 സ്‌കൂളുകൾ; അടച്ച് പൂട്ടിയവയിൽ മലയാളി മാനേജ്‌മെന്റിൽ പ്രവർത്തിച്ച സ്‌കൂളുകളും

അടിസ്ഥാനസൗകര്യങ്ങളില്ലാത്തതിനാൽ സൗദിയിൽ അടച്ച് പൂട്ടിയത് നൂറിലധികം സ്‌കൂളുകൾ; അടച്ച്പൂട്ടിയത് അടിസ്ഥാന സൗകര്യവികസനത്തിന് സമയം അനുവദിച്ചിട്ടും നടപടിയെടുക്കാത്ത 113 സ്‌കൂളുകൾ; അടച്ച് പൂട്ടിയവയിൽ മലയാളി മാനേജ്‌മെന്റിൽ പ്രവർത്തിച്ച സ്‌കൂളുകളും

സൗദി: അടിസ്ഥാനസൗകര്യങ്ങളില്ലാത്തതിനാൽ സൗദിയിൽ അടച്ച് പൂട്ടിയത് നൂറിലധികം സ്‌കൂളുകൾ. അടച്ച്പൂട്ടിയത് അടിസ്ഥാന സൗകര്യവികസനത്തിന് സമയം അനുവദിച്ചിട്ടും നടപടിയെടുക്കാത്ത 113 സ്‌കൂളുകൾ. ഇവയിൽ മലയാളി മാനേജ്‌മെന്റിൽ പ്രവർത്തിച്ച സ്‌കൂളുകളും ഉണ്ടെന്നാണ് സൂചന.

സ്‌കൂൾ കെട്ടിടം നിലനിൽക്കുന്ന സ്ഥലം, ക്ലാസ് മുറികളുടെ വലുപ്പം, സുരക്ഷാ സംവിധാനങ്ങൾ, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള സൗകര്യങ്ങൾ, ശുചിത്വം തുടങ്ങിയ കാര്യങ്ങളിലെല്ലാം മന്ത്രാലയം പ്രത്യേക മാർഗ നിർദേശങ്ങൾ സ്‌കൂളുകൾക്ക് നൽകിയിരുന്നു. ഇത് പാലിക്കാൻ നൽകിയ സമയപരിധി അവസാനിച്ച സാഹചര്യത്തിലാണ് ഈ നിബന്ധനകൾ പാലിക്കാത്ത സ്‌കൂളുകൾ അടച്ചു പൂട്ടിയത്.

യോഗ്യതയുള്ള കെട്ടിടങ്ങളിലേക്ക് മാറാൻ സ്‌കൂളുകൾക്ക് രണ്ട് വർഷത്തെ സമയം അനുവദിച്ചിരുന്നു. സ്വകാര്യ സ്‌കൂളുകളും സർക്കാർ സ്‌കൂളുകളും അടച്ചു പൂട്ടിയവയിൽ പെടും. ഈ സ്‌കൂളുകളിൽ പഠിക്കുന്ന 19,826 വിദ്യാർത്ഥികൾക്ക് മന്ത്രാലയം മുൻകയ്യെടുത്തു മറ്റു സ്‌കൂളുകളിൽ പ്രവേശനം നൽകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP