Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ആദ്യ ഘട്ട സ്വദേശിവത്കരണംറെഡിമെയ്ഡ് വസ്ത്രശാലകൾ, ഫർണിച്ചർ കടകൾ, പാത്ര കടകൾ എന്നിവിടങ്ങളിൽ; പുതിയതായി സ്വദേശിവത്കരണം നടപ്പിലാകുന്നത് 12 ഓളം മേഖലകളിൽ; തൊഴിൽ പോകുന്നത് നിരവധി പ്രവാസികളുടെ

ആദ്യ ഘട്ട സ്വദേശിവത്കരണംറെഡിമെയ്ഡ് വസ്ത്രശാലകൾ, ഫർണിച്ചർ കടകൾ, പാത്ര കടകൾ എന്നിവിടങ്ങളിൽ; പുതിയതായി സ്വദേശിവത്കരണം നടപ്പിലാകുന്നത് 12 ഓളം മേഖലകളിൽ; തൊഴിൽ പോകുന്നത് നിരവധി പ്രവാസികളുടെ

സെപ്തംബർ 11 മുതൽ പുതിയതായി 12 ഓളം മേഖലകളിൽ സ്വദേശിവത്കരണം ആരംഭിക്കുന്നതോടെ തൊഴിൽ പോകുന്നത് നിരവധി പ്രവാസികളുടെ. കൂടാതെ ആശ്രിത ലെവിയും ജീവനക്കാരുടെ ഫീസും കാരണം അടുത്ത വർഷത്തോടെ മുപ്പത് ശതമാനം ചെറുകിട സ്ഥാപനങ്ങളും പൂട്ടിപ്പോകുകയും ചെയ്യുന്നതോടെ മലയാളികൾ ഉൾപ്പെടെ നിരവധി പേർ നാട്ടിലേക്ക് മടങ്ങേണ്ടി വരും.

പുതിയ 12 മേഖലകളിലെ സ്വദേശിവത്കരണത്തോടെ അഞ്ച് ലക്ഷത്തോളം തൊഴിലവസരം സ്വദേശികൾക്കുണ്ടാകുമെന്ന് അധികൃതർ പറയുന്നത്.

പുതുതായി പന്ത്രണ്ടു മേഖലകളിലാണ് സൗദിയിൽ കൂടി സമ്പൂർണ സൗദിവൽക്കരണം നടപ്പിലാകാൻ പോകുന്നത്. സെപ്റ്റംബർ 11 മുതൽ ഇതാരംഭിക്കും. മൂന്ന് ഘട്ടമായി. കാർ-ബൈക്ക് ഷോറൂമുകൾ, റെഡിമെയ്ഡ് വസ്ത്രശാലകൾ, ഫർണിച്ചർ കടകൾ, പാത്ര കടകൾ എന്നിവിടങ്ങളിൽ ആദ്യ ഘട്ടം. അതായത് സെപ്റ്റംബർ 11ന്. വാച്ച്, കണ്ണട, ഇലക്ട്രോണിക്‌സ് കടകളിൽ നവംമ്പർ 9 മുതലും. മെഡിക്കൽ ഉപകരണങ്ങൾ, സ്പെയർ പാർട്സ്, കെട്ടിട നിർമ്മാണ വസ്തുക്കൾ, കാർപെറ്റ്, ചോക്കലേറ്റ്-പലഹാര കടകളിൽ 2019 ജനുവരി ഏഴു മുതലും വിദേശികൾ ജോലി ചെയ്യുന്നതിന് പൂർണ വിലക്കുണ്ടാകും.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP