Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മെഡിക്കൽ, ഐടി, അക്കൗണ്ടിങ് അടക്കം പ്രധാന മേഖലകളിൽ സ്വദേശിവത്കരണത്തിനൊരുങ്ങി സൗദി; പുതിയതായി സ്വദേശിവത്കരണം നടപ്പിലാക്കുന്നത് 11 മേഖലകളിൽ; മലയാളികൾ അടക്കം നിരവധി വിദേശികൾക്ക് തൊഴിൽനഷ്ടമാകും

മെഡിക്കൽ, ഐടി, അക്കൗണ്ടിങ് അടക്കം പ്രധാന മേഖലകളിൽ സ്വദേശിവത്കരണത്തിനൊരുങ്ങി സൗദി; പുതിയതായി സ്വദേശിവത്കരണം നടപ്പിലാക്കുന്നത് 11 മേഖലകളിൽ; മലയാളികൾ അടക്കം നിരവധി വിദേശികൾക്ക് തൊഴിൽനഷ്ടമാകും

ലയാളികൾ അടക്കം നിരവധി വിദേശികൾക്ക് തൊഴിൽ ഭീഷണിയുമായി സ്വദേശിവത്കരണം. മെഡിക്കൽ, ഐടി, അക്കൗണ്ടിങ് അടക്കം വിദേശികൾ ഏറെയുള്ള മേഖലകളിലാണ് സ്വദേശിവത്കരണം നടപ്പിലാക്കുക.

മെഡിക്കൽ, ഐ.ടി, ഇൻഡസ്ട്രിയൽ, എഞ്ചിനീയറിങ് ആൻഡ് ട്രേഡിങ് കൺസൾട്ടൻസി, ടൂറിസം, റീട്ടെയിൽ, ട്രാൻസ്‌പോർട്ട്, കോൺട്രാംക്ടിങ്, അക്കൗണ്ടിങ്, അഭിഭാഷകവൃത്തി, റിക്രൂട്ട്‌മെന്റ് ആൻഡ് ട്രൈനിങ് തുടങ്ങി 11 മേഖലകളാണ് പുതിയതായി സ്വദേശിവൽകരിക്കാൻ നീക്കം തുടങ്ങിയിരിക്കുന്നത്.

സ്വകാര്യമേഖലകളിൽ കൂടുതൽ സ്വദേശികൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണിത്. മന്ത്രിസഭ ഇത് സംബന്ധിച്ച തീരുമാനത്തിൽ എത്തിയിട്ടുണ്ട്. ബഹുരാഷ്ട്ര കമ്പനികളുമായും വിവിധ സർക്കാർ അഥോറിറ്റികളുമായും സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുക.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP