Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സെപ്റ്റംബറിൽ നടത്തുന്ന സ്വദേശിവത്കരണ പരിധിയിൽ ചെരിപ്പ്, ഷൂ കടകളെയും ഉൾപ്പെടുത്തും; നനൂർണ സൗദിവത്കരണം മേഖലയിൽ ചില്ലറ-മൊത്ത വ്യാപാര മേഖലക്കും ബാധകമാക്കും

സെപ്റ്റംബറിൽ നടത്തുന്ന സ്വദേശിവത്കരണ പരിധിയിൽ ചെരിപ്പ്, ഷൂ കടകളെയും ഉൾപ്പെടുത്തും; നനൂർണ സൗദിവത്കരണം മേഖലയിൽ ചില്ലറ-മൊത്ത വ്യാപാര മേഖലക്കും ബാധകമാക്കും

സെപ്തംബറിൽ നടപ്പാക്കാനിരിക്കുന്ന സമ്പൂർണ സൗദിവത്കരണം ചില്ലറ-മൊത്ത വ്യാപാര മേഖലക്കും ബാധകം. ഭേദഗതികളോടെ ഇന്നലെ പ്രസിദ്ധീകരിച്ച പട്ടികയിലാണ് ഇക്കാര്യമുള്ളത്. പ്രഖ്യാപിച്ച 12 മേഖലയിലെ സ്വദേശിവത്കരണത്തിൽ ചെരിപ്പ്,ഷൂ കടകളെയും പെടുത്തി.

ഭേദഗതികളോടെ ഇന്നലെ പ്രസിദ്ധീകരിച്ച പട്ടികയിലാണ് ഇക്കാര്യമുള്ളത്.
70 ശതമാനം സ്വദേശിവത്കരണം പ്രഖ്യാപിച്ച 12 മേഖലകളിലേക്കുള്ള അന്തിമ അംഗീകാരമാണ് പുതിയ പട്ടിക. തൊഴിൽ സാമൂഹിക വികസന മന്ത്രാലയമാണ് പട്ടിക പുറത്ത് പ്രസിദ്ധീകരിച്ചത്. നേരത്തെ പ്രഖ്യാപിച്ച സമ്പൂർണ സ്വദേശിവത്കരണം 70 ശതമാനമാക്കി കുറച്ചിരുന്നു. പട്ടിക പ്രകാരം ഒരു സ്ഥാപനത്തിൽ ജീവനക്കാരനായി മുഴുസമയവും സൗദി പൗരൻ വേണമെന്നാണ് നിബന്ധന.

ശുചീകരണ,കയറ്റിറക്ക് ജീവനക്കാർക്ക് സ്വദേശിവത്കരണം ബാധകമാകില്ല. ഇതിനാൽ അഞ്ചിലേറെ ജീവനക്കാരുള്ള സ്ഥാപനത്തിൽ ഒരു വിദേശിയെ ഈ തൊഴിലിന് നിർത്താം. ഇരുപത് ശതമാനം ജീവനക്കാരെയാണ് ഈയിനത്തിൽ അനുവദിക്കുക.

സെപ്റ്റംബർ 11ന് ഒന്നാം ഘട്ടം തുടങ്ങും. വാഹന വിൽപന കേന്ദ്രങ്ങൾ, വസ്ത്ര-റഡിമെയ്ഡ്, വീട്ടുപകരണ, പാത്രക്കടകളിലാണ് ഒന്നാം ഘട്ടം. രണ്ടാം ഘട്ടം നവംബർ 9ന്. ഇലക്ട്രിക്കൽ, ഇലക്ട്രോണിക് ഉപകരണ കടകൾ, വാച്ച്,കണ്ണട കടകൾ എന്നിവക്കാണ് ബാധകം. ബേക്കറികൾ, സ്‌പെയർപാർട്‌സ്, കാർപറ്റ്, മെഡിക്കൽ ഉപകരണ ,കെട്ടിട നിർമ്മാണ വസ്തുക്കടകൾ എന്നിവയാണ് അവസാന ഘട്ടത്തിൽ. സ്വദേശിവത്കരണം വരാനിരിക്കുന്നത് ഭൂരിഭാഗം മലയാളികളും ജോലി ചെയ്യുന്ന മേഖലയിലാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP