Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബഖാലകളിലും ചില്ലറ വില്പന കേന്ദ്രങ്ങളിലും 100 ശതമാനം സ്വദേശിവത്കരണം ഉടൻ; റെന്റ് എ കാർ, ഹോട്ടലുകൾ, ആരോഗ്യ മേഖല എന്നിവിടങ്ങളിലെ സ്വദേശിവത്കരണം രണ്ടാം ഘട്ടം; നിരവധി വിദേശികൾക്ക് തൊഴിൽ നഷ്ടമാകും

ബഖാലകളിലും ചില്ലറ വില്പന കേന്ദ്രങ്ങളിലും 100 ശതമാനം സ്വദേശിവത്കരണം ഉടൻ; റെന്റ് എ കാർ, ഹോട്ടലുകൾ, ആരോഗ്യ മേഖല എന്നിവിടങ്ങളിലെ സ്വദേശിവത്കരണം രണ്ടാം ഘട്ടം; നിരവധി വിദേശികൾക്ക് തൊഴിൽ നഷ്ടമാകും

നിരവധി വിദേശികൾ ജോലി ചെയ്യുന്ന ചില്ലറ വില്പന കേ്ന്ദ്രങ്ങളിലും ബഖാലകളിലും 100 ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കുമെന്ന് തൊഴിൽ സാമൂഹ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ നിരവധി വിദേശികൾക്ക് തൊഴിൽ നഷ്ടമാകുമെന്ന് ഉറപ്പായിരിക്കുകയാണ്.

ഇരുപതിനായിരം സ്വദേശി യുവതീയുവാക്കൾക്ക് തൊഴിൽ നൽകാനാണ് തൊഴിൽ മന്ത്രാലയം പദ്ധതി. ഇതിനായി സ്വദേശികളെ ആകർഷിക്കുന്ന വരുമാനവും ലാഭവും പ്രതീക്ഷിക്കുന്ന മേഖലകളിൽ കൂടുതൽ സ്വദേശിവത്കരണം നടപ്പാക്കുക എന്ന ലക്ഷ്യത്തോടെ പുതിയ മേഖലയിലേക്ക് സ്വദേശിവത്കരണം വ്യാപിപ്പിക്കാനും മന്ത്രാലം തീരുമാനിച്ചുകഴിഞ്ഞു.

റെന്റ് എ കാർ, വാഹനങ്ങളിലെ ഭക്ഷ്യ വിൽപന, ഷോപ്പിങ് മാളുകൾ, ഹോട്ടലുകൾ, ടൂറിസ്റ്റ് അഭയകേന്ദ്രങ്ങൾ, ആരോഗ്യ മേഖല എന്നിവയാണ് അടുത്ത ഘട്ടത്തിൽ സ്വദേശിവത്കരണ നടപ്പാക്കാൻ തൊഴിൽ മന്ത്രാലയം തെരഞ്ഞെടുത്ത മേഖലകൾ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP