Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിദേശികളുടെ കുത്തക മേഖലകളായ എഞ്ചിനിയറിങ്, നഴ്‌സിങ് ജോലികളിൽ നിന്നും സ്വദേശിവത്കരണ പരിധിയിൽ കൊണ്ടുവരാൻ ശുറ കൗൺസിൽ നിർദ്ദേശം; മലയാളികളടക്കം നിരവധി ഇന്ത്യക്കാർ ആശങ്കയിൽ

വിദേശികളുടെ കുത്തക മേഖലകളായ എഞ്ചിനിയറിങ്, നഴ്‌സിങ് ജോലികളിൽ  നിന്നും സ്വദേശിവത്കരണ പരിധിയിൽ കൊണ്ടുവരാൻ ശുറ കൗൺസിൽ നിർദ്ദേശം; മലയാളികളടക്കം നിരവധി ഇന്ത്യക്കാർ ആശങ്കയിൽ

റിയാദ്: മലയാളികളടക്കം നിരവധി ഇന്ത്യക്കാർ ആശങ്കയിലാക്കി വിദേശികളുടെ കുത്തക മേഖലയായ എഞ്ചിനീയറിങ്, നഴ്‌സിങ് മേഖലകളിൽ സ്വദേശിവത്കരണ നടപടികൾ ഊർജ്ജിതമാക്കാൻ ശുറ കൗൺസിൽ നിർദ്ദേശം. ഈ മേഖലകളിലെ വിദേശികളെ നാടുകടത്തണമെന്ന് ശൂറാ കൗൺസിൽ സർക്കാരിനോടാവശ്യപ്പെട്ടതായാണ് റിപ്പോർട്ട് വന്നത്.

രാജ്യത്തെ സ്വകാര്യ മേഖലയിൽ സ്വദേശി വത്കരണം നടപ്പാക്കുന്ന വിഭാഗങ്ങളിൽ ജോലിചെയ്യുന്ന വിദേശികളായ ജീവനക്കാരുടെ സ്പോൺസർ ഷിപ്പ് മാറി നൽകരുതെന്നും പകരം അവരെ നാടുകടത്തണമെന്നും ശൂറാ കൗൺസിൽ യോഗത്തിലാണ് ചില അംഗങ്ങൾ ആവശ്യപ്പെട്ടത്. തൊഴിൽ സാമൂഹ്യ ക്ഷേമ മന്ത്രാലയത്തിന്റെ റിപ്പോർട്ടിങ് മേലുള്ള ചർച്ചയിലാണ് വിദേശികളെ ഏറെ പ്രതികൂലമായി ബാധിക്കുന്ന ഈ ആവശ്യം ഉന്നയിച്ചത്.

രാജ്യത്തെ തൊഴിൽ കമ്പോളം മെച്ചപ്പെടുത്തുന്നതിനും തൊഴിൽ കമ്പോളം നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കുന്നതിനുമായി ആവശൃമായ പഠനങ്ങൾ നടത്തണമെന്നും ശുറ മെമ്പർമാർ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ച് സ്വകാര്യ മേഖലകളിലെ വിദേശ തൊഴിലാളികൾ കുത്തകയാക്കിവെച്ച പ്രത്യേക തരം തൊഴിലുകളുടെ പട്ടിക തയ്യാറാക്കി പ്രസിദ്ധീകരിക്കണ മെന്നും മെമ്പർമാർ ആവശ്യപ്പെട്ടു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP