Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉംറ തീർത്ഥാടകരുടെ എണ്ണത്തിൽ ആറു ശതമാനം വർധന; സീസൺ ഏറിയതോടെ ഹോട്ടലുകളിൽ നിരക്കും വർധിച്ചു

ഉംറ തീർത്ഥാടകരുടെ എണ്ണത്തിൽ ആറു ശതമാനം വർധന; സീസൺ ഏറിയതോടെ ഹോട്ടലുകളിൽ നിരക്കും വർധിച്ചു

മക്ക: ഈ വർഷം ഉംറ നിർവഹിക്കാനെത്തിയവരുടെ എണ്ണത്തിൽ മുൻവർഷത്തെക്കാൾ ആറു ശതമാനം വർധനയെന്ന് മിനിസ്ട്രി ഓഫ് ഹജ്ജ് ആൻഡ് ഉംറ പുറത്തു വിട്ട രേഖകൾ വ്യക്തമാക്കി. ഈ വർഷം 6.75 മില്യൺ വിസകളാണ് ഉംറയ്ക്കായി ഇഷ്യൂ ചെയ്യപ്പെട്ടത്. കഴിഞ്ഞ വർഷം ഇത് 6.39 മില്യണായിരുന്നതാണ് ആറു ശതമാനം വർധിച്ചിരിക്കുന്നത്. 

സൗദി വിഷൻ 2030ന്റെ ഭാഗമായിട്ടാണ് ഇത്രയധികം തീർത്ഥാടകർക്ക് ഉംറ നിർവഹിക്കാനായ തെന്ന് ഹജ്ജ് ആൻഡ് ഉംറ മിനിസ്റ്റർ മുഹമ്മദ് സലേഹ് ബാന്റെൻ അറിയിച്ചു.

സീസൺ ആയതിനെ തുടർന്ന് മക്കയിലെയും മദീനയിലെയും ഹോട്ടലുകളിൽ ചാർജ്ജ് വർദ്ധിച്ചിട്ടുണ്ട്. പഞ്ചനക്ഷത്ര ഹോട്ടലുകളിൽ 113 ശതമാനവും ഫോർ സ്റ്റാർ ഹോട്ടലുകളിൽ 71.2 ശതമാനവും വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. അതേസമയം ചില സാമ്പത്തിക പ്രശ്നങ്ങൾ മൂലം ഈജിപ്ത്, ടർക്കി, ജോർദ്ദാൻ എന്നിവിടങ്ങളിൽ നിന്നുള്ള തീർത്ഥാടകരുടെ എണ്ണത്തിൽ വലിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. യുഎസ്, ജർമനി, നോർവ്വേ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകരുടെ എണ്ണത്തിലാകട്ടെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വർദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

പാക്കിസ്ഥാനിൽ നിന്നുമാണ് ഏറ്റവുമധികം തീർത്ഥാടകർ ഈ വർഷം ഉംറയ്ക്ക് എത്തിയത്. രണ്ടാം സ്ഥാനം ഇന്തോനേഷ്യയും മൂന്നാമത് ഇന്ത്യയുമാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP