Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഉംറ വിസയിലെത്തി കാലാവധി കഴിഞ്ഞ് സൗദിയിൽ തങ്ങിയാൽ കനത്ത ശിക്ഷ; പിടികൂടുന്നവർക്ക് ആറ് മാസം ജയിലും അര ലക്ഷം റിയാൽ പിഴയും

ഉംറ വിസയിലെത്തി കാലാവധി കഴിഞ്ഞ് സൗദിയിൽ തങ്ങിയാൽ കനത്ത ശിക്ഷ; പിടികൂടുന്നവർക്ക് ആറ് മാസം ജയിലും അര ലക്ഷം റിയാൽ പിഴയും

ജിദ്ദ: ഉംറ വിസയിലെത്തി കാലാവധി കഴിഞ്ഞ് സൗദിയിൽ തങ്ങിയാൽ കനത്ത ശിക്ഷ. ഉംറക്കാർക്ക് വിസയിൽ അനുവദിക്കപ്പെട്ടതിലുമധികം ദിവസം സൗദിയിൽ തങ്ങിയാൽ ആറു മാസം ജയിലും അര ലക്ഷം റിയാൽ വരെ പിഴയും നാടുകടത്തലും നേരിടേണ്ടി വരുമെന്ന് ജനറൽ ഡയരക്ടറേറ്റ് ഓഫ് പാസ്പോർട്ട്സ് (ജവാസാത്ത്) വിഭാഗം മുന്നറിയിപ്പ് നൽകി.

അതിനാൽ ഉംറ തീർത്ഥാടനത്തിനെത്തുന്നവർ വിസ കാലാവധി കഴിയുന്നതിന് മുമ്പ് രാജ്യം വിടണമെന്നും ജവാസാത്ത് പ്രസ്താവനയിൽ അറിയിച്ചു. ഉംറ വിസയിലെത്തുന്ന തീർത്ഥാടകർക്ക് മക്ക, മദീന, ജിദ്ദ എന്നിവിടങ്ങൾക്ക് പുറത്തേക്ക് സഞ്ചരിക്കാൻ അനുവാദമില്ലെന്നും അധികൃതർ വ്യക്തമാക്കി. വിസ കാലാവധി കഴിഞ്ഞവർക്ക് അഭയം നൽകുകയോ ഒളിപ്പിക്കുകയോ യാത്രാ സൗകര്യമൊരുക്കുകയോ ചെയ്യുന്ന സ്വദേശികൾക്കും വിദേശികൾക്കും തതുല്യമായ ശിക്ഷകൾ അനുഭവിക്കേണ്ടി വരുമെന്നും ജവാസാത്ത് മുന്നറിയിപ്പ് നൽകി.

രാജ്യത്ത് അനധികൃത താമസക്കാർക്കെതിരേ സൗദി ഭരണകൂടം നടപ്പിലാക്കിവരുന്ന ശക്തമായ നടപടികളുടെ ഭാഗമായാണ് ഈ തീരുമാനം. ഉംറ വിസയ്ക്ക് സൗദിയിലെത്തി അനധികൃതമായി രാജ്യത്ത് താമസിക്കുകയും ജോലികളിലേർപ്പെടുകയും ചെയ്യുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നിയമം കർശനമാക്കാൻ അധികൃതർ തീരുമാനമെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP