Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സന്ദർശന വിസയിലെത്തി തിരികെ പോകാത്തവർക്ക് വീണ്ടും സൗദിയുടെ മുന്നറിയിപ്പ്; പിടിക്കപ്പെട്ടാൽ 15,000 റിയാൽ പിഴയും വിലക്കും ഉറപ്പ്; ശിക്ഷ കർശനമാക്കാൻ അധികൃതർ

സന്ദർശന വിസയിലെത്തി തിരികെ പോകാത്തവർക്ക് വീണ്ടും സൗദിയുടെ മുന്നറിയിപ്പ്; പിടിക്കപ്പെട്ടാൽ 15,000 റിയാൽ പിഴയും വിലക്കും ഉറപ്പ്; ശിക്ഷ കർശനമാക്കാൻ അധികൃതർ

സൗദിയിലേക്ക് സന്ദർശന വിസയിലെത്തിയവർ കാലാവധി കഴിഞ്ഞ് ഇവിടെ തങ്ങരുതെന്ന് മുന്നറിയിപ്പ് ന്‌ലകി സൗദി അധികൃതർ വീണ്ടും രംഗത്തെത്തി. കാലാവധി തങ്ങുന്നവർ പിടിക്കപ്പെട്ടാൽ പതിനയ്യായിരം റിയാൽ പിഴയും വിലക്കും ഏർപ്പെടുത്തുമെന്നാണ് മുന്നറിയിപ്പ്. സന്ദർശന വിസ, ഉംറ, ഹജജ് വിസ എന്നിവയുടെ കാലാവധിക്കു ശേഷവും സൗദിയിൽ തങ്ങുന്നവർക്കാണ് പിഴ വിധിക്കുക.

വിസാ കാലാവധി കഴിഞ്ഞവരെ സംരക്ഷിക്കുന്നവർക്കും ശിക്ഷ ലഭിക്കാം. പിടിക്കപ്പെടുന്ന വിദേശികൾക്ക് മൂന്ന് വർഷത്തേക്ക് സൗദിയിൽ പ്രവേശിക്കാൻ കഴിയില്ല. സംരക്ഷിക്കുന്ന സൗദി സ്‌പോൺസർക്ക് രാജ്യം വിടാൻ അനുമതി നൽകില്ല. വിദേശിയെ തടവ്, പിഴ എന്നിവയ്ക്ക് ശേഷം നാട് കടത്തും. ഇവർക്ക് അടുത്ത മൂന്ന് വർഷത്തേക്ക് സൗദിയിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തുകയും ചെയ്യും. പിടിക്കപ്പെടുന്ന വിദേശികളുടെ സൗദിയായ സ്‌പോൺസർക്ക് വിദേശ രാജ്യങ്ങൾ സന്ദർശിക്കാൻ അനുമതി നൽകില്ല.സന്ദർശക വിസ, ബിസിനസ് വിസ, ഹജ്ജ് ഉംറ വിസകൾ എന്നിവയ്‌ക്കെല്ലാം ഇത് ബാധകമാണ്.

വിസാ കാലാവധിക്കുള്ളിൽ സന്ദർശകർ സ്വദേശങ്ങളിലേക്ക് തിരിച്ചു പോകുന്നു എന്ന് ഉറപ്പ് വരുത്തേണ്ട ഉത്തരവാദിത്തം സ്വദേശിയായ സ്‌പോൺസർക്കാണെന്ന് പാസ്‌പോർട്ട് വിഭാഗം മേധാവി സുലൈമാൻ അൽ ശുഹൈബാനി പറഞ്ഞു.സാധാരണയായി ഒരു മാസത്തേക്കാണ് സന്ദർശക വിസ അനുവദിക്കാറുള്ളത്. നിബന്ധനകൾ പാലിച്ചു കൊണ്ട് അപേക്ഷിക്കുന്നവർക്ക് ഫീസടച്ച് ഇത് പുതുക്കാം. ബിസിനസ് വിസയുടെ കാലാവധി സൗദി സ്‌പോൺസറുടെ ആവശ്യപ്രകാരമാണ് നിർണയിക്കുന്നത്. അതേസമയം ഹജ്ജ് ഉംറ വിസകൾ അടിയന്തിര ചികിത്സക്ക് വേണ്ടിയല്ലാതെ പുതുക്കില്ല. ഈ നിയമങ്ങൾ എല്ലാവരും പാലിക്കണമെന്നും ജവാസാത്ത് ഓർമിപ്പിച്ചു.

അതേസമയം സൗദിയിൽ എത്തുന്നവരുടെ വിസ അനധികൃതമായി പുതുക്കിനൽകുന്നവർക്ക് മുപ്പതിനായിരം റിയാൽ പിഴ ചുമത്തുമെന്ന് സൗദി ജവാസാത്ത് മേധവി മേജർ ജനറൽ സുലൈമാൻ അൽയഹ്‌യ പറഞ്ഞു. അനധികൃതമായി വിസ പുതുക്കിനൽകുന്നവർക്കെതിരെ നിയമപരമായ
നടപടികൾ സ്വീകരിക്കും. സന്ദർശക വിസ അനധികൃതമായി പുതുക്കി നൽകുന്ന ചില സംഘങ്ങൾ പ്രവർത്തിക്കുന്നതായി അധികൃതരുടെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. അത്തരക്കാരെ അധികൃതർ നിരീക്ഷിച്ചുവരികയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP