1 aed = 18.14 inr 1 eur = 70.52 inr 1 gbp = 82.91 inr 1 kwd = 218.55 inr 1 sar = 17.84 inr 1 usd = 66.72 inr
Feb / 2017
27
Monday

ഭൂമിയിലെ പോലെ ജീവനുള്ള അനേകം ഗ്രഹങ്ങൾ ലോകത്ത് പലയിടത്തുമുണ്ടെന്ന റിപ്പോർട്ടുകൾ ശരി വച്ച് ശാസ്ത്ര ലോകം; 39 പ്രകാശ വർഷം അപ്പുറം മറ്റൊരു സൗരയൂഥം കൂടി കണ്ടെത്തി ശാസ്ത്രം; ഭൂമിയെപ്പോലുള്ള ഏഴ് ഗ്രഹങ്ങൾ ഉള്ളതായി സൂചന; ഭൂമിയിലെ പോലെ തന്നെയുള്ള താപനിലയും സമുദ്രങ്ങളും അടക്കം ജീവനുള്ള എല്ലാ ലക്ഷണങ്ങളും കണ്ടെത്തി

February 23, 2017

ഭൂമിയിൽ അല്ലാതെ പ്രപഞ്ചത്തിൽ മറ്റേതെങ്കിലും ഗ്രഹത്തിൽ ജീവനുണ്ടോയെന്ന അന്വേഷണം ശാസ്ത്രം ആരംഭിച്ചിട്ട് കാലങ്ങളേറെയായി. ഇക്കാലത്തിനിടെ ഇതുമായി ബന്ധപ്പെട്ട നിരവധി സൂചനകളും മറ്റും ശാസ്ത്രജ്ഞർക്ക് കണ്ടെത്താൻ സാധിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഭൂമിയിലെ പോ...

ഐസ് ഏജിൽ കാണുന്ന വംശനാശം സംഭവിച്ച മാമത്ത് രണ്ടു കൊല്ലത്തിനകം പുനരവതരിക്കുമോ? ശീതീകരിച്ച ബീജത്തിൽനിന്നും കൃത്രിമ ഉദരത്തിലൂടെ അത്ഭുതം പിറക്കുമെന്ന് ശാസ്ത്രജ്ഞർ

February 18, 2017

ഐസ് ഏജ് സിനിമകളിൽ നാം കണ്ടിട്ടുള്ള കമ്പിളിരോമങ്ങളുള്ള കൂറ്റൻ മാമത്ത് വീണ്ടും പുനരവതരിക്കുമോ? ആയിരം വർഷം മുമ്പെങ്കിലും വംശനാശം സംഭവിച്ച മാമത്തിനെ പുനസൃഷ്ടിക്കാനുള്ള തയ്യാറെടുപ്പിലാണ് ശാസ്ത്രജ്ഞർ. ശീതീകരിച്ച ബീജത്തിൽനിന്ന് മാമത്തിനെ സൃഷ്ടിക്കാൻ രണ്ടുവർ...

അമേരിക്കയും യൂറോപ്യൻ യൂണിയനും ഇന്ത്യയും ഒക്കെ ചൊവ്വയിലെത്തി മനുഷ്യനുതാമസിക്കാനുള്ള സൗകര്യമൊരുക്കിക്കഴിഞ്ഞാൽ കെട്ടിടം പണിയാൻ ദുബായ്ക്കാർ എത്തും; 100 കൊല്ലം കഴിയുമ്പോൾ ചൊവ്വയിൽ പണിയാൻ ഉദ്ദേശിക്കുന്ന നഗരത്തിന്റെ മാതൃകയുമായി ദുബായ് രംഗത്ത്

February 16, 2017

അംബരചുംബിയായ ബുർജ് ഖലീഫയിലൂടെ ലോകത്തേറ്റവും ഉയരമുള്ള കെട്ടിടം നിർമ്മിച്ച ദുബായ്, ഇപ്പോൾ അതുക്കുംമേലെ സ്വപ്‌നം കാണുന്നു. ചൊവ്വയിൽ മനുഷ്യന് താമസിക്കാവുന്ന സാഹചര്യങ്ങൾ ഒരുക്കിക്കഴിഞ്ഞാൽ, അവിടെ നിർമ്മിക്കാനുദ്ദേശിക്കുന്ന നഗരത്തിന്റെ മാതൃകയുമായാണ് യു.എ.ഇ ...

ഏതുനിമിഷവും ഇടിക്കാൻ പറ്റിയ കൂറ്റൻ ക്ഷുദ്രഗ്രഹം ഭൂമിക്ക് ചുറ്റും കറങ്ങുന്നതായി നാസ; നിരവധി തവണ ഒഴിഞ്ഞുപോയ ആഘാതം എപ്പോൾ വേണമെങ്കിലും ഉണ്ടാകാം

February 14, 2017

ഭൂമിയുടെ ഭ്രമണപഥത്തിൽ കയറിയും അതിനുപുറത്തുമായി കറങ്ങുന്ന ക്ഷുദ്രഗ്രഹങ്ങളേറെയാണ്. ഇതിലൊന്ന് ഏതുനിമിഷവും ഭൂമിയിൽവന്നിടിക്കാവുന്ന തരത്തിൽ കറങ്ങുകയാണെന്ന് അമേരിക്കൻ ബഹിരാകാശ ഗവേഷണ കേന്ദ്രമായ നാസ മുന്നറിയിപ്പ് നൽകുന്നു. പല തവണ ഒഴിഞ്ഞുപോയ അപകടം ഏതുനിമിഷവും...

ഫെബ്രുവരി 15ന് 104 ഉപഗ്രഹങ്ങളുമായി ഇന്ത്യൻ റോക്കറ്റ് കുതിച്ചുയരുന്നത് ചരിത്രത്തിലേക്ക്; ഒറ്റദൗത്യത്തിൽ നൂറിലേറെ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്ന ആദ്യ രാജ്യമെന്ന നേട്ടം സമ്മാനിക്കാൻ ശ്രീഹരിക്കോട്ടയിൽ ഒരുക്കങ്ങൾ തകൃതി; വിക്ഷേപിക്കുന്നവയിൽ യുഎസിന്റെയും ജർമ്മനിയുടെയും ഉപഗ്രഹങ്ങളും

February 12, 2017

 ബെംഗളൂരു: ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യൻ ചരിത്രം സൃഷ്ടിക്കാൻ ഇനി വേണ്ടത് മൂന്ന് നാൾ. ഐ.എസ്.ആർ.ഒ.യുടെ ചരിത്രദൗത്യം ഫെബ്രുവരി 15-ന് നടക്കാനിരിക്കയാണ്. ആന്ധ്ര ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് കേന്ദ്രത്തിൽനിന്ന് വിക്ഷേപിക്കുന്ന 104 ഉപഗ്രഹങ്ങൾ ഒറ്റദൗ...

ഒരുമാസം നീണ്ടുനിൽക്കുന്ന ബാറ്ററി; താഴെവീണാലും പൊട്ടില്ല; 17 വർഷത്തിനുശേഷം നോക്കിയയുടെ 3310 മോഡൽ വീണ്ടുമിറങ്ങുന്നു; സ്മാർട്ട്‌ഫോണിനെ വെറുക്കുന്ന സാധാരണ ഉപഭോക്താക്കൾക്ക് നറുക്കുവീണ പ്രതീതി

February 27, 2017

സോഷ്യൽ മീഡിയയെ വിരൽത്തുമ്പിലെത്തിച്ച സ്മാർട്ട്‌ഫോൺ വിപ്ലവത്തിന്റെ കാലമാണിത്. എന്നാൽ, ഇക്കാലത്തും ചിലരെങ്കിലും ടച്ച് സ്‌ക്രീൻ ഫോണുകളെ വെറുക്കുന്നുണ്ട്. പെട്ടെന്ന് തീർന്നുപോകുന്ന ബാറ്ററിയും വലിപ്പക്കൂടുതലും ആധുനികതയോടുള്ള പുച്ഛഭാവവുമൊക്കെ ആ വെറുപ്പിൽ സ...

ജിയോ ഉപഭോക്താക്കൾക്ക് ആനന്ദിച്ച് ആർപ്പുവിളിക്കാം; വെൽക്കം ഓഫർ 2018 മാർച്ച് 31 വരെ നീട്ടി; മാസത്തിൽ വെറും 303 രൂപയുടെ പാക്ക് ആക്ടിവേറ്റ് ചെയ്താൽ അൺലിമിറ്റഡ് സേവനം; 10 കോടി ഉപഭോക്താക്കളെന്ന ചരിത്രനേട്ടവും റിലയൻസ് ജിയോ പിന്നിട്ടതായി മുകേഷ് അംബാനി; എയർടെൽ ഓഹരിവിലയിൽ ഇടിവ്

February 21, 2017

മുംബൈ: ജിയോ ഉപഭോക്താക്കൾക്ക് വീണ്ടും സന്തോഷവാർത്ത. ജിയോയുടെ പരിധിയില്ലാത്ത വെൽക്കം ഓഫർ ഒരു വർഷത്തേക്കു നീട്ടി. മാർച്ച് 31ന് അവസാനിക്കുമെന്ന് അറിയിച്ചിരുന്ന ഓഫറാണ് അടുത്തവർഷം മാർച്ച് 31 വരെ നീട്ടിക്കൊണ്ട് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി പ്രഖ...

75 ആനകളുടെ ശക്തിയുമായി ചരിത്രം കുറിക്കാനൊരുങ്ങി ജി എസ് എൽ വി; കന്നിപറക്കലിൽ 3500 കിലോഗ്രാം ഭാരമുള്ള ജി. സാറ്റ് 19 ഇ. ഉപഗ്രഹം ഭ്രമണപഥത്തിക്കും; വിക്ഷേപണം ഏപ്രിലിൽ

February 20, 2017

തിരുവനന്തപുരം: കൂറ്റൻ വിക്ഷേപണ റോക്കറ്റ് ജി.എസ്.എൽ.വി എം.കെ 3' ഒടുവിൽ പുതിയ ചരിത്രം കുറിക്കാനൊരുങ്ങുന്നു. കന്നിപറക്കലിൽ 3500 കിലോഗ്രാം ഭാരമുള്ള ജി. സാറ്റ് 19 ഇ. ഉപഗ്രഹമാണ് ഭ്രമണപഥത്തിലെത്തുക. ഏപ്രിലിൽ വിക്ഷേപണമുണ്ടാകും. അങ്ങനെ ഐ.എസ്.ആർ.ഒയെ വട്ടംകറക്ക...

അപ്പം തിന്നാൽ പോര കുഴിയും എണ്ണണം; സൗജന്യമെങ്കിലും ജിയോയ്ക്ക് വേഗതക്കുറവ്; 4ജി ഡൗൺലോഡിങ് സ്പീഡിൽ എയർടെല്ലും ഐഡിയയും വൊഡഫോണും ജിയോയെ മറികടന്നു

February 19, 2017

മുംബൈ: നാലം തലമുറ ടെലികോം സാങ്കേതികവിദ്യ(4ജി) റിലയൻസ് ജിയോ പിന്നിലെന്ന് റിപ്പോർട്ട്. സൗജന്യ സേവനമാണു നല്കുന്നതെങ്കിലും വേഗതയുടെ കാര്യത്തിൽ ജിയോ മറ്റു കമ്പനികളുടെ പിന്നിലാകുകയാണ്. ടെലികോം റെഗുലേറ്ററി അഥോറിട്ടി(ട്രായ്)യുടെ ജനുവരി മാസത്തിലെ കണക്കുകൾ പുറ...

ഇനി ലോകത്തിന്റെ ബഹിരാകാശ കേന്ദ്രം ശ്രീഹരിക്കോട്ടയെന്ന് പ്രഖ്യാപിച്ച് അമേരിക്കയിലെയും ഇംഗ്ലണ്ടിലെയും മാദ്ധ്യമങ്ങൾ; ആർക്കും സ്വപ്‌നം കാണാൻ കഴിയാത്ത കുറഞ്ഞ ചെലവിൽ സൂക്ഷ്മമായി നടത്തിയ വിക്ഷേപണത്തോട് മത്സരിക്കേണ്ടതില്ലെന്ന് വികസിത രാജ്യങ്ങൾ; ഇന്ത്യ ഇന്നലെ നേടിയത് ചരിത്രത്തിലെ ഏറ്റവും തിളങ്ങുന്ന നേട്ടം

February 16, 2017

104 ഉപഗ്രഹങ്ങളുമായി കുതിച്ചുയർന്ന പി.എസ്.എൽ.വി. റോക്കറ്റ് ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യയെ ഒന്നാം നമ്പർ രാജ്യമാക്കി മാറ്റി. അമേരിക്കയ്‌ക്കോ റഷ്യയ്‌ക്കോ മറ്റ് വികസിത രാജ്യങ്ങൾക്കോ ഇ്‌ന്നേവരെ സ്വപ്‌നം കാണാൻ പോലും കഴിയാത്ത നേട്ടമാണ് ശ്രീഹരിക്കോട്ടയിലെ വി...

ആപ്പിളിന്റെ ഐ ഫോണുകൾ ഇനി 'മേഡ് ഇൻ ഇന്ത്യ'യാകും; ബാംഗ്ലൂരിൽ ഫോൺ നിർമ്മാണ യൂണിറ്റ് തുടങ്ങാൻ കമ്പനിയുടെ തീരുമാനം; ഔദ്യോഗികമായി സ്വാഗതം ചെയ്ത് കർണാടക സർക്കാർ

February 03, 2017

ബാംഗ്ലൂർ: ആപ്പിളിന്റെ ഐഫോണുകൾ ബാംഗ്ലൂരിൽ നിർമ്മിക്കാനുള്ള നീക്കം നടക്കുന്നതായുള്ള വാർത്തകൾ കുറച്ചുകാലമായി നടക്കുന്നുണ്ട്. ഇപ്പോഴിതാ ഇതിന് ഔദ്യോഗികമായി സ്ഥിരീകരണവുമായി. തങ്ങളുടെ പുതിയ നിർമ്മാണ യൂണിറ്റ് ബാംഗ്ലൂരിൽ ആയിക്കുമെന്ന് കമ്പനി അധികൃതർ വ്യക്തമാ...

31,990 രൂപയുടെ ഐഫോൺ സിക്‌സ് 9,990 രൂപയ്ക്ക് സ്വന്തമാക്കാൻ അവസരം; പകരം നല്‌കേണ്ടത് ഐഫോൺ സിക്‌സ് പ്ലസ്; മോട്ടോ എക്‌സ് പ്ലേയും അസൂസ് സെൻഫോൺ 2വും നല്കിയാൽ 4,000 മുതൽ 6,000 വരെ രൂപയുടെ ഡിസ്‌കൗണ്ട്; ഓഫറുമായി ഫ്‌ളിപ്കാർട്ട്

January 04, 2017

മുംബൈ: സ്മാർട്ട് ഫോണുകളിലെ ഗ്ലാമർ താരമാണ് ഐഫോൺ. സ്റ്റാസ് സിംബലായും പ്രൊഫഷണൽ ഡിവൈസായും ഉപയോഗിക്കുന്ന ഐഫോൺ സ്വന്തമാക്കുകയെന്നത് എല്ലാവരുടെയും സ്വപ്‌നം തന്നെ. വെറും 9990 രൂപയ്ക്ക് ഐഫോൺ ലഭിക്കുന്ന എക്സ്ചേഞ്ച് ഓഫർ അവതരിപ്പിച്ചിരിക്കുകയാണ് ഫ്ളിപ്പ്കാർട്ട്...

വിലക്കുറവിന്റെ മൂന്ന് പുത്തൻ മോഡലുകളുമായി സാംസങ്; വെള്ളത്തിലോ പൊടിയിലോ വീണാൽ ഒന്നും സംഭവിക്കില്ല; എ3, എ5, എ7 ഫോണുകൾ വിൽപനയ്ക്ക്

January 03, 2017

സ്മാർട്ട്‌ഫോൺ വിപണിയിലെ നഷ്ടപ്രതാപം തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തിലാണ് സാംസങ്. ഒരുകാലത്ത് ആപ്പിളിനുപോലും വെല്ലുവിളിയായി വളർന്ന സാംസങ്ങിന്് പെട്ടെന്നാണ് ഉപഭോക്താക്കൾക്കിടയിൽ വിശ്വാസ്യത നഷ്ടമായത്. എന്നാൽ, വിശ്വാസ്യതയും സ്വീകാര്യതയും തിരിച്ചുപിടിക്കാ...

ആപ്പിളിന്റെ കുത്തക തകർക്കാൻ ഗൂഗിൾ പിക്‌സൽ വരുന്നു; സ്മാർട് ഫോൺ വില 57,000 രൂപ മുതൽ; ഈ മാസം തന്നെ ഇന്ത്യയിലെത്തും

October 05, 2016

ആപ്പിൾ ഐ ഫോണുകളെ വെല്ലാൻ ഗൂഗിളിന്റെ പുതിയ സ്മാർട്ട് ഫോണുകൾ വരുന്നു. ഗൂഗിൾ പിക്‌സൽ, പിക്സൽ എക്‌സ്എൽ എന്നീ മോഡലുകൾ സാൻഫ്രാൻസിസ്‌കോയിൽ നടന്ന ചടങ്ങിൽ ഗൂഗിൾ അവതരിപ്പിച്ചു. ഇന്ത്യൻ വിപണിയിൽ ഉടൻ തന്നെ ഇവയെത്തുമെന്നും ഗൂഗിൾ വ്യക്തമാക്കി. 57,000 രൂപ മുതലാണ് വ...

മൊബൈലിൽ ഗെയിംകളിച്ച് മതിമറന്ന് ആരെങ്കിലും രാജ്യത്തിന്റെ അതിർത്തി കടന്നുപോകുമോ? പിടികിട്ടാപ്പുള്ളി കളിയിൽ മുഴുകി നടന്നുചെന്ന് പൊലീസ് സ്റ്റേഷനിൽ കയറുമോ? പോകിമോൻ ഗോ മൊബൈലിൽ എത്തിയതോടെ ഇതെല്ലാം സംഭവിച്ചുകഴിഞ്ഞു; ലോകമെങ്ങും വൈറലായ പോകിമോനെ കുറിച്ച് അറിയേണ്ടതെല്ലാം

July 26, 2016

ഒരു മൊബൈൽ ഗെയിം കളിച്ചുകളിച്ച് നടന്ന് സ്വന്തം രാജ്യത്തിന്റെ അതിർത്തി കടന്ന് മറ്റൊരു രാജ്യത്തെത്തുന്ന കാര്യം സങ്കൽപിക്കാനാകുമോ? പിടികിട്ടാപ്പുള്ളി ഗെയിം കളിച്ച് പരിസരബോധമില്ലാതെ പൊലീസ് സ്റ്റേഷനിലെക്ക് കയറിച്ചെന്നാലോ! കേൾക്കുന്നവർ ആരായാലും അതൊരു കെട്ടു...

പ്രൊഫൈൽ പിക്ചറിന് മഴവില്ലിന്റെ നിറം നൽകി ലൈംഗിക ന്യൂനപക്ഷങ്ങളെ പിന്തുണക്കാം; ഫേസ്‌ബുക്ക് പുറത്തിറക്കിയ റെയിൻബോ ആപ്പ് വൈറലാകുന്നു

June 27, 2015

 ന്യൂയോർക്ക്: സ്വവർഗ വിവാഹത്തിന് അനുമതി നൽകിയ അമേരിക്കൻ കോടതി വിധിയെ സ്വാഗതം ചെയ്യുകയാണ് സോഷ്യൽ മീഡിയ. ഫേസ്‌ബുക്ക് മേധാവി സുക്കർബർഗ് അടക്കമുള്ള പ്രമുഖർ കോടതി വിധിയെ പിന്തുണച്ച് രംഗത്തെത്തി. ട്വിറ്ററിലും ഇൻസ്റ്റഗ്രാമിലും മഴവിൽ സൗന്ദര്യം ആഘോഷിക്കുകയാണ്...

ആൻഡ്രോയിഡ് ഫോണുകളിൽ വൈറലായി ക്രിസ്തുവേ നമഹ; ടെക്‌നോപാർക്കിലെ അലോകിൻ സോഫ്റ്റ്‌വെയർ കമ്പനി വികസിപ്പിച്ച മൊബൈൽ ആപ്ലിക്കേഷൻ വഴി പാട്ടുകേൾക്കാം

December 27, 2014

തിരുവനന്തപുരം: ക്രിസ്തുവേ നമഹ ആപ്ലിക്കേഷൻ വൈറലാകുന്നു. പേരുകേട്ട് മതപരിവർത്തനം വല്ലതുമാണെന്ന് ആരും തെറ്റിദ്ധരിക്കേണ്ട. ടെക്‌നോ പാർക്കിലെ അലോകിൻ എന്ന സോഫ്‌റ്റ്‌വെയർ കമ്പനി വികസിപ്പിച്ചെടുത്ത അപ്ലിക്കേഷനിട്ട പേരാണിത്. ഹൈന്ദവ വിശ്വാസികളുടെ വിഷ്ണു സഹസ്ര ...

ഫേസ്‌ബുക്കിൽ വീണ്ടും വൈറസിന്റെ വിളയാട്ടം; ചാറ്റ് ബോക്‌സിലൂടെയും ലിങ്ക് രൂപത്തിലും എത്തുന്ന ആ വീഡിയോകൾ നിങ്ങളുടെയോ സുഹൃത്തുക്കളുടെയോ അല്ല; ക്ലിക്ക് ചെയ്താൽ പാസ് വേഡ് ഹാക്ക് ചെയ്യപ്പെട്ടേക്കും: ഫേസ്‌ബുക്ക് വൈറസ് പടരാതിരിക്കാൻ ചില കാര്യങ്ങൾ

October 01, 2016

തിരുവനന്തപുരം: ഫേസ്‌ബുക്കിൽ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുള്ള വൈറസ് വീണ്ടും പ്രത്യക്ഷപ്പെട്ടു. വീഡിയോ രൂപത്തിലുള്ള വൈറസ് അതിവേഗം പടരുന്നതിനൊപ്പം ക്ഷമാപണങ്ങലും ക്ലിക്കരുതേയെന്ന അഭ്യർത്ഥനകളും പെരുകുകയാണ്. ചാറ്റ്‌ബോക്‌സിലൂടെ വീഡിയോ രൂപത്തിൽ പ്രത്യക്ഷപ്പെട...

ഫോൺ ചൂടാകാൻ അനുവദിക്കരുത്; ബാറ്ററി പൂർണമായും തീരും മുമ്പ് സ്വിച്ച് ഓഫ് ചെയ്യണം; നിങ്ങളുടെ മൊബൈൽ ബാറ്ററിയുടെ ആയുസ് കൂട്ടാൻ അറിയുക

September 15, 2016

സ്മാർട്ട്ഫോണുകളുടെ ബാറ്ററിക്ക് അധികം ആയുസില്ലെന്നത് കസ്റ്റമർമാരുടെ സ്ഥിരം പരാതികളിലൊന്നാണ്. തങ്ങളുടെ പുതിയ ഫോണായ ഐഫോൺ 7ന്റെ ബാറ്ററി ലൈഫ് മുൻ മോഡലുകളിലുള്ളതിനേക്കാൾ വളരെ കൂടുതലാണെന്നാണ് ആപ്പിൾ അവകാശപ്പെടുന്നത്. എന്നാൽ സ്മാർട്ട് ഫോൺ ബാറ്ററികളുടെ ആയുസ് ...

ഒരേ മെസേജ് മറ്റുള്ളവർ അറിയാതെ പലർക്ക് അയക്കാം; ഡാറ്റ യൂസേജ് നിയന്ത്രിക്കാം; ലെഫ്റ്റ് ചെയ്യാതെ ഒരു ഗ്രൂപ്പ് മാത്രം മ്യൂട്ട് ചെയ്യാം; ബ്ലൂടിക്ക് കാണാതെ മെസേജ് വായിക്കാം; വാട്ട്‌സ് ആപ്പ് ഉപയോഗിക്കുന്നവർ ശ്രദ്ധിക്കാത്ത 15 കാര്യങ്ങൾ

June 20, 2016

വാട്‌സ്ആപ്പ് എന്നത് ചെറിയൊരു സ്റ്റാർട്ടപ്പിൽ നിന്നും ലോകത്തിലെ ഏറ്റവും ജനകീയമായ മെസേജിങ് ആപ്‌സായി വളർന്നിരിക്കുകയാണിന്ന്. ഒരു ബില്യൺ യൂസർമാരാണ് വാട്‌സ് ആപിനുള്ളത്. നിങ്ങൾ ഇത് എല്ലാ ദിവസവും ഉപയോഗിക്കുന്നുണ്ടെങ്കിലും നിങ്ങൾക്കറിയാത്ത നിരവധി ട്രിക്കുകളു...

ഒഴിഞ്ഞ ബിയൻകാൻ ഉപയോഗിച്ച് നിങ്ങളുടെ ഇന്റർനെറ്റിന്റെ സ്പീഡ് എങ്ങനെ കൂട്ടാം: സ്പീഡില്ലാത്ത നെറ്റ് ഉള്ളവർക്ക് ഒരു ഗൈഡ്

August 20, 2015

ഒഴിഞ്ഞ ബിയർ കാനുകൾ വലിച്ചെറിയുംമുമ്പ് ഒരു കാര്യമോർക്കുക. നിങ്ങളുടെ ഇന്റർനെറ്റിന്റ വേഗത കൂട്ടാൻ അതിനാവും. ബിയർ കാനിന്റെ മുകൾവശം കത്രിക ഉപയോഗിച്ച് മുറിച്ചെടുത്ത് ഇന്റർനെറ്റ് റൂട്ടറിനുചുറ്റം ഘടിപ്പിച്ചാൽ നെറ്റിന്റെ വേഗം കൂട്ടുമെന്നാണ് റിപ്പോർട്ട്. ഇന്റർ...

വിമാനം ആകാശഗർത്തങ്ങളിൽ വീഴുമ്പോൾ സംഭവിക്കുന്നത് എന്ത്?; സീറ്റ് ബെൽറ്റ് ഇടണമെന്ന് പറയുന്നത് എന്തുകൊണ്ട്?

October 28, 2014

മേഘങ്ങൾക്കിടയിലൂടെ ഭൂമിയെ വിഹഗവീക്ഷണം ചെയ്തുകൊണ്ടുള്ള വിമാനയാത്ര ഏവർക്കും പ്രിയങ്കരമാണ്. എന്നാൽ അതിനിടയിൽ നിനച്ചിരിക്കാതെ വിമാനമൊന്ന് കുലുങ്ങി വിറച്ചാൽ ആരാണ് പേടിച്ച് പോകാത്തത്....?. വിമാനം ആകാശഗർത്തങ്ങളിൽ വീഴുമ്പോഴാണ് അത്തരം കുലുക്കങ്ങളുണ്ടാകുന്നത്....

എന്താണു ധീരത? ലൈംഗികാക്രമണത്തിനു വിധേയയായ സ്ത്രീ തന്റേടത്തോടെ സ്വന്തം തൊഴിലിടത്തിലേക്ക് വരുന്നതോ അതോ കരിംപൂച്ചകളുടേയും ബോഡി ഗാർഡുകളൂടേയും ബന്തവസ്സിൽ മൈക്കിലൂടെ ഞാൻ ധീരനാണെന്ന് പറയുന്നതോ? പിണറായിയെ ട്രോളി ജോയ് മാത്യു

February 26, 2017

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരോക്ഷമായി പരിഹാസങ്ങളുതിർത്ത് സംവിധായകനും നടനുമായ ജോയ് മാത്യുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. എന്താണ് ധീരതയെന്ന തലക്കെട്ടോടെയാണ് അദ്ദേഹത്തിന്റെ പോസ്റ്റ് തുടങ്ങുന്നത്. ഇപ്പോൾ ആക്രമിക്കപ്പെട്ട നടിയോ അതോ മംഗലാപുരത്ത് ...

കാട്ടി തീ പടർന്നതോടെ തണുപ്പ് തേടി നാട്ടിലെത്തി; കോട്ടമൺപാറയിലെ വീട്ടിലെ അടുക്കളയിൽ നിന്ന് പിടിച്ചത് വമ്പൻ രാജവെമ്പാലയെ; വാവ സുരേഷിന്റെ അൽഭുത പ്രകടനം ഫേസ്‌ബുക്കിൽ തൽസമയം കണ്ടത് എട്ടരലക്ഷം പേർ

February 26, 2017

പത്തനംതിട്ട: 103ാം മത്തെ രാജവെമ്പാലയേയും സാഹസികമായി പിടികൂടി വാവ സുരേഷ്. ആദ്യമായാണ് ഇത്രയും വലിയ രാജവെമ്പാലയെ പിടികൂടുന്നതെന്ന് വാവ സുരേഷ് പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ കോട്ടമൺപാറയിലെ ഒരു വീടിനുള്ളിലെ അടുക്കളയിൽ നിന്നാണ് ഇതിനെ പിടികൂടിയത്. വലപാലകരുടെ...

ഡൽഹി കോളജിൽ വിദ്യാർത്ഥികൾക്ക് എബിവിപിയുടെ മർദനമേറ്റതിൽ വ്യത്യസ്ത പ്രതിഷേധവുമായി കാർഗിൽ രക്തസാക്ഷിയുടെ മകൾ; എനിക്ക് എബിവിപിയെ ഭയമില്ലെന്ന പോസ്റ്റർ പിടിച്ചു നിൽക്കുന്ന ചിത്രം പ്രൊഫൈലാക്കി; ഊമയായ ഗുൽമെഹറിന്റെ പ്രതിഷേധം സോഷ്യൽ മീഡിയയിൽ വൈറൽ

February 25, 2017

ന്യൂഡൽഹി: എബിവിപിക്കെതിരെ സോഷ്യൽ മീഡിയയിൽ ശക്തമായ പ്രതിഷേധവുമായി കാർഗിൽ രക്തസാക്ഷിയുടെ മകൾ. ഗുർമെഹർ കൗർ എന്ന വിദ്യാർത്ഥിനിയാണ് എബിവിപിക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. ഡൽഹി രാംജാസ് കോളജിൽ വിദ്യാർത്ഥികളെ എബിവിപി പ്രവർത്തകർ മർദിച്ച സംഭവത്തിൽ പ്രതിഷേധി...

ഇത് മുറിവേൽക്കപ്പെട്ടയാൾ സമൂഹത്തിനു നല്കുന്ന ഏറ്റവും ശക്തമായ സന്ദേശം; നീ ജീവിതത്തെ ജയിച്ച നായിക; നിന്റെ ചിരി കൂടുതൽ ഭംഗിയോടെ സ്‌ക്രീനിൽ തെളിയുന്ന ആ ദിവസത്തിനു വേണ്ടി എല്ലാ മലയാളികളെയും പോലെ ഞാനും കാത്തിരിക്കുന്നു....

February 25, 2017

കൊച്ചി: അതിക്രൂരമായ പീഡനങ്ങൾ ഏറ്റുവാങ്ങിയശേഷവും സധൈര്യം ജീവിതത്തിലേക്കും തന്റെ ജോലിയിലേക്കും വളരെ പെട്ടന്നു തിരിച്ചുവന്ന പ്രിയ കൂട്ടുകാരിക്ക് അഭിനന്ദനവുമായി നടി മഞ്ജു വാര്യർ. നീ ജീവിതത്തെ ജയിച്ച നായികയാണെന്നും നിന്റെ ചിരി സ്‌ക്രീനിൽ തെളിയുന്ന നിമിഷത്...

ഇരട്ട ചങ്കുള്ള കേരള മുഖ്യൻ പിണറായിക്ക് പഴുതടച്ച സുരക്ഷ ഒരുക്കി ഒറ്റചങ്കൻ സിദ്ധരാമയ്യ! സിസി ടിവികളും ഡ്രോണുകളും തോക്കേന്തിയ കരിമ്പൂച്ചകളും അടക്കം മംഗലാപുരത്ത് അതീവ സുരക്ഷ ഒരുക്കി; എല്ലാറ്റിനും മേൽനോട്ടത്തിന് കാബിനറ്റ് മന്ത്രിയെ അയച്ചു: കർണാടക മുഖ്യൻ ഒറ്റ ദിവസം കൊണ്ട് മലയാളികളുടെ ഹീറോ ആയത് ഇങ്ങനെ

February 25, 2017

മംഗലാപുരം: മംഗലാപുരം സന്ദർശിക്കാനെത്തിയ കേരള മുഖ്യമന്ത്രി പിണറായി വിജയനെ വിറപ്പിച്ചു വിടാമെന്നുള്ള സംഘപരിവാർ സംഘടനകളുടെ മോഹം പാഴായിപ്പോയതിനു പിന്നിൽ സിദ്ധരാമയ്യയെന്ന കർണാടക മുഖ്യന്റെ നിശ്ചയധാർഢ്യവും ദ്രുതഗതിയിലുള്ള നടപടികളും എടുത്തു പറയേണ്ടതാണ്. ഹർത്...

MNM Recommends