1 usd = 64.70 inr 1 gbp = 90.46 inr 1 eur = 79.57 inr 1 aed = 17.62 inr 1 sar = 17.25 inr 1 kwd = 216.03 inr

Feb / 2018
26
Monday

സ്മാർട്ട് സിറ്റി ട്രോളുകൾക്കു പിന്നാലെ കണ്ണൂർ വിമാനത്താവളത്തിലും ട്രോളുകളെത്തി; പണി പൂർത്തിയാകാത്ത എയർപോർട്ട് ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രിയെ കണക്കറ്റു പരിഹസിച്ച് സൈബർ ലോകം

February 29, 2016

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിന്റെ പരീക്ഷണപ്പറക്കൽ ഉദ്ഘാടനം വെറും പ്രഹസനമെന്നു തുറന്നടിച്ച് സൈബർ ലോകം. നിരവധി ട്രോൾ പോസ്റ്റുകളാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും സർക്കാരിനുമെതിരെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. പണി പൂർത്തിയാകാതെയാണ് വിമാനത്താവളത്തിന...

ഇക്കുറി ഓസ്‌കർ പുരസ്‌കാരം 'ലെവനാരാഡാ കാപ്പിരിയോ'യ്ക്ക്; ലിയോനാർഡോ കാപ്രിയോയെ മാത്രമല്ല, ഓസ്‌കർ ട്രോളുകൾ പണി നൽകിയതു തിരുവഞ്ചൂരിനും

February 29, 2016

'ലെവനാരാഡാ കാപ്പിരിയോ?' കാത്തിരുന്നു കിട്ടിയ ഓസ്‌കർ പുരസ്‌കാര നേട്ടത്തിൽ ഹോളിവുഡ് താരം ലിയനാർഡോ ഡി കാപ്രിയോ സന്തോഷിക്കുമ്പോൾ ആരാധകരും സന്തോഷിക്കുകയാണ്. ഒപ്പം ട്രോളുകളുടെ പരമ്പര തന്നെ സൃഷ്ടിച്ച് സന്തോഷത്തിൽ പങ്കുചേരുകയാണു സോഷ്യൽ മീഡിയയും. ആറ്റുനോറ്റി...

വാട്‌സാപ്പും ഫേസ്‌ബുക്കും നമ്മുടെ കുടുംബങ്ങളെ കുട്ടിച്ചോറാക്കുമോ? വിവാഹമോചന കേസുകളിൽ പ്രധാന തെളിവാകുന്നത് വാട്‌സാപ്പ്, മെസ്സഞ്ജർ ചാറ്റുകൾ തന്നെ; ഭൂരിപക്ഷം തർക്കങ്ങളും തുടങ്ങുന്നത് ചാറ്റിങ് രഹസ്യം കണ്ടെത്തുമ്പോൾ

February 29, 2016

സൗഹൃദങ്ങളുടെ അതിർവരമ്പുകൾ ഇല്ലാതാക്കിയ ഫേസ്‌ബുക്കും വാട്‌സാപ്പും നമ്മുടെ കുടുംബബന്ധങ്ങളെ ശിഥിലമാക്കുകയാണോ? കോടതിയിലെത്തുന്ന വിവാഹമോചനക്കേസ്സുകളിൽ ഭൂരിഭാഗത്തിലും വില്ലൻ വാട്‌സാപ്പിലെയും മെസ്സഞ്ജറിലെയും ചാറ്റുകളാണ്. ചാറ്റ് രഹസ്യങ്ങളെ ചോദ്യം ചെയ്തുതുടങ്...

കേന്ദ്രസർക്കാരിനെതിരെ സോഷ്യൽ മീഡിയയിലും പ്രതിഷേധം ഏറിയതോടെ കടിഞ്ഞാണിടാൻ നീക്കം തകൃതി; അഭിപ്രായ സ്വാതന്ത്ര്യത്തിനു വിലങ്ങിടാൻ ഐടി ആക്ടിൽ പുതിയ വകുപ്പ് കൊണ്ടുവരും

February 27, 2016

ന്യൂഡൽഹി: ചാനലുകളും പത്രങ്ങളും ചെറു കൂട്ടായ്മകളും നടത്തിയിരുന്ന അഭിപ്രായ രൂപീകരണം ഇപ്പോൾ സൈബർ ലോകവും ഏറ്റെടുത്തതോടെ ഐടി ആക്ടിൽ പുതിയ വകുപ്പു കൊണ്ടുവരാൻ നീക്കം. സർക്കാരിനെതിരായി രൂക്ഷമായ വിമർശനങ്ങൾ നവമാദ്ധ്യമങ്ങളിൽ നിന്ന് ഉയർന്നതോടെയാണ് അഭിപ്രായസ്വാതന...

പണപ്പെരുപ്പം മാറിമറിഞ്ഞിട്ടും ദോശയുടെ വിലയിൽ എന്താണ് സാർ മാറ്റം വരാത്തത്? സനയുടെ ചോദ്യത്തിന് മറുപടിയുമായി ദോശണോമിക്‌സ് അവതരിപ്പിച്ച് റിസർവ്വ് ബാങ്ക് ഗവർണ്ണർ? സോ്ഷ്യൽ മീഡിയ ഏറ്റെടുത്ത ഒരു സാമ്പത്തിക സംവാദത്തിന്റെ കഥ

February 26, 2016

കൊച്ചി: ജനുവരിയിൽ കൊച്ചിയിലെ ഹോട്ടലിൽ റിസർവ് ബാങ്ക് ഗവർണർ പങ്കെടുത്ത പരിപാടിയിൽ സന ഉയർത്തിയ ചോദ്യം രാജ്യത്തെ സാമൂഹിക മാദ്ധ്യമങ്ങൾ ഏറ്റെടുത്തു. റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജനോട് ഒറ്റ ചോദ്യത്തിലൂടെ സന നാസർ രാജ്യത്തിന്റെ മുഴുവൻ ശ്രദ്ധയും പിടിച്ചുപറ്റി....

പത്ര ധർമ്മത്തിന് ഇതാ ഉദാത്ത മാതൃക; പി.ജയരാജന്റെ പടമെടുക്കാൻ ശ്രമിച്ച സ്വന്തം ഫോട്ടോഗ്രാഫറെ സി ഐ ടി യു ക്കാർ മർദ്ദിച്ചവാർത്ത കൊടുക്കാതെ ജനയുഗം; സോഷ്യൽ മീഡിയയിൽ പരിഹാസപ്രവാഹം

February 26, 2016

കൊച്ചി:'സ്വന്തം ഫോട്ടോഗ്രാഫറെ അടിച്ച് നിലത്തിട്ട് ചവിട്ടിക്കൂട്ടിയാൽ ഏതെങ്കിലും പത്രം വാർത്തകൊടുക്കാതിരക്കുമോ? പക്ഷേ സിപിഐ മുഖപത്രമായ ജനയുഗം അവിടെയും മാതൃകയായി. ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ച പി ജയരാജന് സുരക്ഷയൊരുക്...

പ്രൊഫൈൽ ചിത്രം മാറ്റി ആദ്യം രാജ്യദ്രോഹിയാവുക; പിന്നെ അഞ്ചു സുഹൃത്തുക്കളെ രാജ്യദ്രോഹിയാക്കി നോമിനേറ്റ് ചെയ്യുക; അവർ അഞ്ചുപേരെ വീതം നോമിനേറ്റ് ചെയ്ത് മുമ്പോട്ട്; സോഷ്യൽ മീഡിയയിൽ സൂപ്പർഹിറ്റ് ആയ രാജ്യദ്രോഹ ഗെയിമിന്റെ കഥ

February 26, 2016

ജെ.എൻ.യുവിലെ യൂണിയൻ പ്രസിഡന്റ് കനയ്യ കുമാറിനെയും മറ്റു പ്രവർത്തകരെയും രാജ്യദ്രോഹികളാക്കി ചിത്രീകരിക്കുന്ന ഡൽഹി പൊലീസിന്റെ നടപടിക്കെതിരെ സോഷ്യൽ മീഡിയയിൽ രാജ്യദ്രോഹിക്കളി സൂപ്പർഹിറ്റാകുന്നു. ഇന്ത്യൻ രാഷ്ട്രീയത്തെ ശക്തമായി വിമർശിക്കാനുള്ള വേദികൂടിയാണ്...

സത്യത്തിൽ എത്രപേർ ആറ്റുകാൽ പൊങ്കാലക്കെത്തി; 40 ലക്ഷം സ്ത്രീകളെന്ന സംഘാടകരുടെ അവകാശ വാദത്തിൽ സോഷ്യൽ മീഡിയയിൽ ചർച്ച സജീവം; പരമാവധി മൂന്നുലക്ഷം പേർ എന്ന് വിദഗ്ദ്ധർ

February 26, 2016

തിരുവനന്തപുരം: സോഷ്യൽ മീഡിയയുടെ കാലമായതുകൊണ്ട് ഏത് വ്യാജ അവകാശവാദങ്ങളും വളരെപെട്ടന്ന് പിടിക്കപ്പെടും. ആറ്റുകാൽ പൊങ്കാലയിൽ 40 ലക്ഷത്തോളംപേർ പങ്കെടുത്തുവെന്നുള്ള സംഘാടകരുടെ അഭിപ്രായത്തെയും ഇതുപോലെ സോഷ്യൽ മീഡിയ പൊളിച്ചുകൊടുത്തു. ദേശാഭിമാനിയിലെ രഘു മാട്ട...

കോണ്ടം വിവാദത്തിൽപ്പെട്ട ബിജെപി എംഎൽഎ അർധ നഗ്നയായ ബാർ നർത്തകിക്കൊപ്പം നൃത്തം ചെയ്യുന്ന ചിത്രം വൈറൽ; നോട്ടുകെട്ടുകൾ വാരിയെറിഞ്ഞ് ആഘോഷം കൊഴുപ്പിക്കുന്ന ഗ്യാൻദേവ് അഹുജയെ കളിയാക്കി സൈബർ ലോകം

February 24, 2016

ബെസ്റ്റ് കണ്ണാ ബെസ്റ്റ്! അർധ നഗ്നയായ ബാർ നർത്തകിക്കൊപ്പം അഴിഞ്ഞാടിയ ഈ മഹാനാണോ ജെഎൻയു വിഷയത്തിൽ സദാചാരപ്രസംഗം നടത്തിയത്. സോഷ്യൽ മീഡിയ ബിജെപി എംഎൽഎ ഗ്യാൻദേവ് അഹുജയെ നിർത്തിപ്പൊരിക്കുകയാണ്. അർദ്ധനഗ്‌നയായ ബാർ നർത്തകിക്കൊപ്പം നൃത്തം ചെയ്യുന്ന ചിത്രം വൈറലാ...

രാജ്യസ്‌നേഹമെന്നാൽ പട്ടാളത്തെ സ്‌നേഹിക്കലാകുന്നത് വലിയ അപകടമെന്ന് ബെന്യാമിൻ; മംഗലശേരി നീലകണ്ഠൻ രാജിവെക്കണമെന്ന് എൻ എസ് മാധവൻ; ബ്ലോഗെഴുതിയ മോഹൻലാലിനെ വിമർശിച്ച് സാഹിത്യകാരന്മാരും

February 24, 2016

തിരുവനന്തപുരം: ജെഎൻയു സമരത്തിനെതിരെ ബ്ലോഗെഴുതിയ മോഹൻലാലിനെതിരെ ഇപ്പോഴും ആക്രമണം തുടരുകയാണ്. ഇതിനെ പ്രതിരോധിക്കാൻ വേണ്ടി ആരാധകർ രംഗത്തിറങ്ങിയിട്ടും രക്ഷയുണ്ടെന്ന് തോന്നുന്നില്ല. ലാലിന്റെ ബ്ലോഗിന്റെ അനൗചിത്യത്തെ ചൂണ്ടി പൊളിച്ചടുക്കുകയാണ് സോഷ്യൽ മീഡിയ. ...

ആത്മവിശ്വാസം കൊണ്ട് ജീവിതം തിരിച്ചുപിടിച്ചവൻ..! കാറപകടത്തിൽ നിന്നും ജീവിതത്തിലേക്ക് തിരിച്ചുവന്ന സിദ്ധാർത്ഥിനൊപ്പമുള്ള സെൽഫി ചിത്രം ഫേസ്‌ബുക്കിലിട്ട് ജയസൂര്യ

February 23, 2016

കൊച്ചി: മലയാള സിനിമാലോകം ഏറെ പ്രാർത്ഥനകൾ നേർന്ന വ്യക്തിത്വമാണ് സംവിധായകനും നടനുമായ സിദ്ധാർത്ഥിന്റേത്. കാറപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മരണത്തെ മുഖാമുഖം കണ്ട വേളയിലാണ് സിനിമാലോകം അദ്ദേഹത്തിനായി പ്രാർത്ഥനകൾ നേർന്നത്. നടി കൂടിയായ കെപിഎസി ലളിതയുടെ കണ്ണ...

ഫേസ്‌ബുക്കിൽ പ്രൊഫൈൽ ഫോട്ടോ മാറ്റി മോഹൻലാലിനെ പിന്തുണച്ചത് ആരാധകർ; മഹാനടന്റെ 'അവസരവാദ വിലാപം' എന്ന് വിമർശിച്ച് എം ഐ ഷാനവാസ് എംപിയും: ലാലിസത്തിന് ശേഷം ഏറ്റവുമധികം വിമർശനം കോട്ടപ്പോഴും മൗനം പാലിച്ച് 'കംപ്ലീറ്റ് ആക്ടർ'

February 23, 2016

തിരുവനന്തപുരം: നാഷണൽ ഗെയിംസിന്റെ ഉദ്ഘാന വേദിയിൽ ലാലിസം പരിപാടി അവതരിപ്പിച്ചതിന്റെ പേരിൽ മലയാളത്തിന്റെ പ്രിയനടൻ മോഹൻലാൽ കേൾക്കേണ്ടി വന്ന വിമർശനങ്ങൾക്ക് കൈയും കണക്കുമില്ല. അതിന് ശേഷം മോഹൻലാൽ നേരിടേണ്ടി വന്ന കടുത്ത വിമർശനമാണ് ഒരു ബ്ലോഗിന്റെ പേരിൽ. ജെഎൻയ...

സഹിഷ്ണുതയും വിയോജിക്കാനുള്ള അവകാശവും ചവിട്ടി മെതിക്കപ്പെടുമ്പോൾ ചോദ്യം ചെയ്യുന്നതാണു യഥാർഥ രാജ്യസ്‌നേഹിയുടെ ഉത്തരവാദിത്വം: മോഹൻലാലിനോടു വിയോജിച്ച് എം ബി രാജേഷ് എംപി

February 22, 2016

തിരുവനന്തപുരം: ജെഎൻയു വിഷയത്തിൽ മോഹൻലാൽ എഴുതിയ ബ്ലോഗ് പോസ്റ്റിനോടു വിയോജിച്ച് എം ബി രാജേഷ് എംപിയുടെ കുറിപ്പ്. സഹിഷ്ണുതയും വിയോജിക്കാനുള്ള അവകാശവും ചവിട്ടി മെതിക്കപ്പെടുമ്പോൾ ചോദ്യം ചെയ്യുന്നതാണു യഥാർഥ രാജ്യസ്‌നേഹിയുടെ ഉത്തരവാദിത്വമെന്ന് ഫേസ്‌ബുക്ക് പ...

'പൊങ്കാല'യിൽ നിന്നു നവ്യയെ രക്ഷിച്ചു മോഹൻലാൽ; ലാലിസത്തിനു പിന്നാലെ 'ലാലേട്ടൻ@36'ഉം സൂപ്പർ താരത്തിനു തിരിച്ചടിയായി; ട്രോളുകളുടെ ചാകര തീർത്തു സൈബർ ലോകം; ആരാധകർക്ക് ആശ്വാസമായതു മീശ പിരിക്കൽ മാത്രം

February 22, 2016

കൊച്ചി: കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത സിനിമ അവാർഡ് നിശ ചർച്ചയായത് അവാർഡുകളുടെ നിർണയം കൊണ്ടല്ല. പകരം അവാർഡ് നിശയിലെത്തിയ താരങ്ങളുടെ 'പ്രകടനം' കൊണ്ടാണ്. സുരക്ഷാവലയം ഭേദിച്ചെത്തിയ ആരാധകനെ കെട്ടിപ്പിടിച്ച വിക്രത്തിന്റെ മനുഷ്യത്വത്തേക്കാൾ കൂടുത...

'ഞങ്ങൾക്കു മതമുണ്ട്'; ആറ്റുകാൽ പൊങ്കാല മാത്രമല്ല, ബീമാപള്ളി ഉറൂസും വെട്ടുകാടു തിരുനാളും ഞങ്ങൾ ആഘോഷിക്കും: സിഐടിയു തൊഴിലാളികളുടെ ബാനറും മതനിരപേക്ഷതയും ചർച്ചാവിഷയമാകുമ്പോൾ

February 22, 2016

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്കു മണിക്കൂറുകൾ മാത്രം ശേഷിക്കെ തിരുവനന്തപുരം നഗരത്തിലെങ്ങും പൊങ്കാലക്കലങ്ങൾ നിറഞ്ഞുകഴിഞ്ഞു. എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി കോർപ്പറേഷൻ അധികൃതരും നിന്നുതിരിയാൻ ഇടം കിട്ടാത്തവിധത്തിലുള്ള ഉത്സവത്തിന് എല്ലാ സജ്ജീകരണങ്ങ...

MNM Recommends