Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

13-ാം നമ്പർ അശുഭലക്ഷണമെന്ന് സമ്മതിക്കാൻ ആർജവമില്ലെങ്കിൽ പിണറായി തൂങ്ങിച്ചാവുന്നതാണ് നല്ലതെന്ന് സുരേന്ദ്രൻ; എൽഡിഎഫ് മന്ത്രിമാർ എന്തുകൊണ്ട് 13-ാം നമ്പർ സ്റ്റേറ്റ് കാർ ഒഴിവാക്കിയെന്ന് അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നും സുരേന്ദ്രൻ എഫ്ബിയിൽ

13-ാം നമ്പർ അശുഭലക്ഷണമെന്ന് സമ്മതിക്കാൻ ആർജവമില്ലെങ്കിൽ പിണറായി തൂങ്ങിച്ചാവുന്നതാണ് നല്ലതെന്ന് സുരേന്ദ്രൻ; എൽഡിഎഫ് മന്ത്രിമാർ എന്തുകൊണ്ട് 13-ാം നമ്പർ സ്റ്റേറ്റ് കാർ ഒഴിവാക്കിയെന്ന് അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നും സുരേന്ദ്രൻ എഫ്ബിയിൽ

തിരുവനന്തപുരം: പതിമൂന്നാം നമ്പർ അശുഭലക്ഷണമാണെന്ന് തുറന്നുസമ്മതിക്കാൻ പിണറായി വിജയന് ആർജവമുണ്ടോ എന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്റെ വെല്ലുവിളി. 13-ാം നമ്പർ സ്റ്റേറ്റ് കാർ ഏറ്റെടുക്കാൻ മന്ത്രിമാർ ആരും തയ്യാറായില്ലെന്ന വാർത്തകൾക്ക് പ്രതികരണമായാണ് സുരേന്ദ്രന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്. 

13 അശുഭലക്ഷണമാണെന്ന് തുറന്നു സമ്മതിച്ച് ജനങ്ങളെ അറിയിക്കാൻ ആർജവമില്ലെങ്കിൽ ഇതിലുംഭേദം ഒരു കഷ്ണം കയറെടുത്ത് കെട്ടിത്തൂങ്ങിച്ചാവുന്നതാണ് എന്നാണ് സുരേന്ദ്രൻ എഫ്ബിയിൽ കുറിച്ചത്.

സുരേന്ദ്രന്റെ പോസ്റ്റ് ഇങ്ങനെ:

പിണറായി വിജയൻ സർക്കാർ അധികാരമേറ്റു. മാദ്ധ്യമങ്ങളെല്ലാം സർക്കാരിനെ പുകഴ്‌ത്തി അത്ഭുത കഥകൾ പ്രചരിപ്പിക്കുന്നതിനിടയിലാണ് ഇങ്ങനെ ഒരു വാർത്ത ശ്രദ്ധയിൽപെട്ടത്. ദൃഢപ്രതിജ്ഞയും സഗൗരവ പ്രതിജ്ഞയും എടുത്ത മന്ത്രി പുംഗവന്മാരാരും പതിമൂന്നാം നമ്പർ കാർ എടുക്കാൻ തയ്യാറായില്ലത്രേ!
കെ. ടി. ജലീൽ (നമ്പർ 12), പിന്നെ തിലോത്തമൻ (നമ്പർ 14), അവസാനത്തെ മന്ത്രിക്കു (നമ്പർ 20). പതിമൂന്നാം നമ്പറിനു എന്താണ് കുഴപ്പം?
വി എസ് മന്ത്രിസഭയിൽ എം. എ. ബേബി പതിമൂന്നാം നമ്പർ ചോദിച്ചു വാങ്ങിയിരുന്നുവത്രേ. വൈരുദ്ധ്യാത്മക ഭൗതികവാദവും ശാസ്ത്രീയ സോഷ്യലിസവും അടിസ്ഥാനപ്രമാണമാക്കിയ സിപിഐ(എം), സിപിഐ മന്ത്രിമാർ എന്തുകൊണ്ട് 13 നമ്പർ ഒഴിവാക്കി എന്നറിയാൻ ജനങ്ങൾക്ക് അവകാശമില്ലേ? സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടുമെങ്കിലും മറുപടി പറയണം. 13 അശുഭ ലക്ഷണമാണെന്നു തുറന്നു സമ്മതിച്ച് ജനങ്ങളെ അറിയിക്കാൻ ആർജ്ജവമുണ്ടോ പിണറായി വിജയന്? ഇതിലും ഭേദം ഒരു കഷണം കയറെടുത്തു കെട്ടിത്തൂങ്ങിച്ചാവുന്നതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP