Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202408Wednesday

രാഷ്ട്രീയം എഴുതുന്നത് തുറന്ന മനസ്സുള്ളവർ; പ്രണയം കുറിക്കുന്നത് ഒറ്റപ്പെട്ടവർ; നേട്ടങ്ങളെ കുറിച്ചെഴുതുന്നവർ സ്വയം പൊക്കികൾ; ഫേസ്‌ബുക്ക് പോസ്റ്റ് ഒരാളെ സ്വയം വ്യക്തമാക്കുന്നത് ഇങ്ങനെ

രാഷ്ട്രീയം എഴുതുന്നത് തുറന്ന മനസ്സുള്ളവർ; പ്രണയം കുറിക്കുന്നത് ഒറ്റപ്പെട്ടവർ; നേട്ടങ്ങളെ കുറിച്ചെഴുതുന്നവർ സ്വയം പൊക്കികൾ; ഫേസ്‌ബുക്ക് പോസ്റ്റ് ഒരാളെ സ്വയം വ്യക്തമാക്കുന്നത് ഇങ്ങനെ

നസിൽ തോന്നുന്നതെന്തും തൽസമയം ഫേസ്‌ബുക്കിൽ കുറിച്ചിടുന്ന ആളാണോ നിങ്ങൾ...?. ഓ...ഇതെന്നാ ചുമ്മാ ഒരു നേരമ്പോക്കല്ലേ എന്ന മട്ടിലാണ് മുന്നുംപിന്നും നോക്കാതെ മിക്കവരും ഫേസ്‌ബുക്കിൽ കുറിപ്പിടാറുള്ളത്. എന്നാൽ അതിലൂടെ നിങ്ങളുടെ സ്വഭാവം സ്വയം വെളിപ്പെടുത്തുകയാണ് ചെയ്യുന്നതെന്ന് പലർക്കുമറിയില്ല. ഇത്തരത്തിൽ ഫേസ്‌ബുക്കിൽ രാഷ്ട്രീയമെഴുതുന്നവർ തുറന്നമനസ്സുള്ളവരും പ്രണയം കുറിക്കുന്നവർ ഒററപ്പെട്ടവരുമാണത്രെ...!!. എന്നാൽ നേട്ടങ്ങളെക്കുറിച്ച് എഴുതുന്നവർ സ്വയം പൊക്കികളായ അൽപന്മാരുമാണെന്നാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന ഹെൽത്തിസ്റ്റ റിപ്പോർട്ട്‌സാണ് ഈ വിസ്മയകരമായ വസ്തുതകൾ വെളിപ്പെടുത്തിയിരിക്കുന്നത്.

ബ്രൂനൽ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഈ പുതിയ പഠനം നടത്തിയിരിക്കുന്നത്. ഇതിനായി അവർ 555 മില്യൺ ഓൺലൈൻ സർവേകൾ ഫേസ്‌ബുക്ക് യൂസർമാർക്കിടയിൽ നടത്തുകയും അത് വിശകലനം ചെയ്യുകയുമുണ്ടായി. വ്യക്തിത്വത്തിലെ അഞ്ച് സ്വഭാവങ്ങളെ കേന്ദ്രീകരിച്ചാണീ സർവേ നടത്തിയിരിക്കുന്നത്. തുറന്ന പ്രകൃതം, ആനുരൂപ്യം, ന്യൂറോട്ടിസം, സത്യസന്ധത,ബഹിർമ്മുഖത്വം എന്നിവയാണവ. ഇതിന് പുറമെ ആത്മാരാധന, അഹങ്കാരം എന്നിവയെയും പരിഗണിച്ചിരുന്നു. തങ്ങളുടെ ഇത്തരം സ്വഭാവങ്ങളെ അടിസ്ഥാനമാക്കിയാണ് ആളുകൾ ഫേസ്‌ബുക്ക് പോസ്റ്റിടുന്നതെന്നാണ് ഗവേഷകർ കണ്ടെത്തിയിട്ടുള്ളത്.

ബഹിർമുഖ വ്യക്തിത്വമുള്ളവർ ഫേസ്‌ബുക്കിനെ ഒരു സാമൂഹ്യ ഇടപെടലിനുള്ള മാദ്ധ്യമമായാണ് കാണുന്നതെന്നും അതിനനുസൃതമായി സാമൂഹിക പ്രവർത്തനങ്ങളെക്കുറിച്ചുള്ള പോസ്റ്റുകളാണ് അവർ ഇടുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇവർ ലൈക്കുകൾക്കുപരിയായി ആളുകളുമായി ഇടപെടുന്നതിനാണ് പ്രാധാന്യം നൽകുന്നത്. ഈ പഠനത്തിന് പ്രാധാന്യമുണ്ടെന്നാണ് ബ്രൂനൽ യൂണിവേഴ്‌സിറ്റിയിലെ ഡോ. താര മാർഷൽ പറയുന്നത്. ഫേസ്‌ബുക്ക് സ്റ്റാറ്റസ് ആളുകളുടെ സ്വഭാവത്തെ വെളിപ്പെടുത്തുന്നുവെന്നത് അത്ഭുതാവഹമാണെന്നാണവർ വെളിപ്പെടുത്തുന്നത്.  

ഇതനുസരിച്ച് ആത്മരതിയുള്ളവർ തന്റെ നേട്ടങ്ങൾ, ഡയറ്റ്, വ്യായാമം തുടങ്ങിയവയെപ്പറ്റിയുള്ള പോസ്റ്റുകൾ പതിവായി ഇടും. ഇത്തരം കാര്യങ്ങൾക്ക് ലൈക്കുകളിലൂടെയും കമന്റുകളിലുടെയും മറ്റുള്ളവരുടെ ശ്രദ്ധ പരമാവധി ലഭിക്കണമെന്നാണിവർ ആഗ്രഹിക്കുന്നത്. ഇത്തരത്തിൽ കൂടുതൽ ലൈക്കുകൾ കിട്ടുന്നതിലൂടെ അവർ വീണ്ടും സ്വന്തം നേട്ടങ്ങളെക്കുറിച്ചുള്ള പോസ്റ്റുകൾ ഇട്ടുകൊണ്ടേയിരിക്കുമെന്നും ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.

എന്നാൽ തുറന്ന മനസ്സുള്ളവരും ജിജ്ഞാസാലുക്കളും ക്രിയാത്മകതയുള്ളവരും രാഷ്ട്രീയത്തെപ്പറ്റിയും ബുദ്ധിപരമായ വിഷയങ്ങളുമാണ് പോസ്റ്റായി ഇടുക. അവർക്ക് സാമൂഹികമായ ഇടപെടലുകൾക്ക് അത്രയധികം താൽപര്യവുമില്ല. കൂടുതൽ വിവരങ്ങൾ കൈമാറാനാണ് അവർക്ക് താൽപര്യം. വ്യക്തിപരമല്ലാത്ത കാര്യങ്ങൾ പങ്ക് വയ്ക്കാനാണിവർ ഫേസ്‌ബുക്കിനെ കൂടുതലായി ഉപയോഗപ്പെടുത്തുന്നത്.

എന്നാൽ സത്യസന്ധരായവരും ഒറ്റപ്പെട്ടവരും തങ്ങളുടെ പ്രണയിതാക്കളെക്കുറിച്ചും കുട്ടികളെക്കുറിച്ചും പോസ്റ്റ് ചെയ്യുമെന്നാണ് കണ്ടെത്തിയിട്ടുള്ളത്. തന്നെക്കുറിച്ച് അത്രമതിപ്പില്ലാത്തവരും പ്രണയിതാക്കളെക്കുറിച്ച് ഷെയർ ചെയ്യാറുണ്ട്. ഇനി ഏതായാലും ഫേസ്‌ബുക്കിൽ പോസ്റ്റിടുന്നതിന് മുമ്പ് അൽപം ഒന്ന് ആലോചിച്ചാൽ നന്നായിരിക്കും അല്ലേ....??

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP