Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അവസാന നാളുകളിൽ അബൂബക്കർ സിദ്ദിഖ് ഫേസ്‌ബുക്കിൽ കുറിച്ചത് വർഗീയതയ്ക്ക് എതിരെ; എസ്ഡിപിഐ-ആർഎസ്എസ് തീവ്രവാദത്തിനെതിരെ നിരന്തരം പ്രതികരിച്ചും പോസ്റ്റുകളെത്തി; പ്രിയ സഖാവ് അഭിമന്യുവിന്റെ വേർപാടിലും നിരന്തരം പ്രതിഷേധിച്ചു; അബൂബക്കറിന്റെ കുറിപ്പുകളേറെയും മതഭ്രാന്തിനെതിരെ

അവസാന നാളുകളിൽ അബൂബക്കർ സിദ്ദിഖ് ഫേസ്‌ബുക്കിൽ കുറിച്ചത് വർഗീയതയ്ക്ക് എതിരെ; എസ്ഡിപിഐ-ആർഎസ്എസ് തീവ്രവാദത്തിനെതിരെ നിരന്തരം പ്രതികരിച്ചും പോസ്റ്റുകളെത്തി; പ്രിയ സഖാവ് അഭിമന്യുവിന്റെ വേർപാടിലും നിരന്തരം പ്രതിഷേധിച്ചു; അബൂബക്കറിന്റെ കുറിപ്പുകളേറെയും മതഭ്രാന്തിനെതിരെ

മറുനാടൻ ഡെസ്‌ക്‌

കാസർകോട്: മഞ്ചേശ്വരത്ത് ആർ.എസ്.എസുകാർ കുത്തിക്കൊലപ്പെടുത്തിയ അബൂബക്കർ സിദ്ധീഖ് അവസാന നാളുകളിൽ ഫേസ്‌ബുക്കിൽ കുറിച്ചത് മുഴുവൻ വർഗീയതയ്ക്കെതിരെ. ആർ.എസ്.എസ്- എസ്.ഡി.പി.ഐ തീവ്രവാദത്തിനും അഭിമന്യുവിന്റെ കൊലപാതകത്തിനും എതിരാണ് സിദ്ധീഖ് അവസാന നാളുകളിൽ ഫേസ്‌ബുക്കിലിട്ട കുറിപ്പുകളിലേറെയും.ആർ.എസ്.എസിന്റെയും പോപ്പുലർ ഫ്രണ്ടിന്റെയും തീവ്രവാദത്തിനെതിരെയായിരുന്നു സിദ്ധീഖ് നിരന്തരം എഴുതിക്കൊണ്ടിരിക്കുന്നത്. ഏറ്റവുമൊടുവിലായി കശ്മീരിൽ ജവാന്മാർ കൊല്ലപ്പെട്ട സംഭവത്തിൽ ആദരാഞ്ജലികളർപ്പിച്ചും സിദ്ധീഖ് ഫേസ്‌ബുക്ക് കുറിപ്പിട്ടിരുന്നു.

'സമൂഹത്തിൽ ഒരേപോലെ അപകടവും അരാചകത്വവും വിതയ്ക്കുന്ന നാടിനൊരു ഗുണവുമില്ലാത്ത രണ്ടു വിഭാഗങ്ങൾ' എന്നാണ് ആർ.എസ്.എസിനെയും എസ്.ഡി.പി.ഐയേയും സിദ്ധീഖ് വിശേഷിപ്പിച്ചത്. അഭിമന്യുവിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചുകൊണ്ട് 'മതവർഗ്ഗീയത തുലയട്ടേയെന്ന്' സിദ്ധീഖ് കുറിച്ചിരുന്നു. അഭിമന്യുവിന്റെ കൊലപാതകത്തെ വർഗീയമായി മുതലെടുക്കാൻ ശ്രമിച്ച സംഘപരിവാർ നടപടിക്കെതിരെയും സിദ്ധീഖ് പ്രതികരിച്ചിരുന്നു.

പാർട്ടി കുടുംബത്തിൽ ജനിച്ച സിദ്ധീഖ് നാട്ടിലെ സജീവ ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്നു. പത്തുവർഷം മുമ്പ് പിതാവ് നഷ്ടപ്പെട്ട സിദ്ധീഖ് വിദേശത്താണ് ജോലി ചെയ്യുന്നത്. നാട്ടിലെത്തിയശേഷം ഓഗസ്റ്റ് 15ന് ഡിവൈഎഫ്ഐ നടത്തുന്ന പരിപാടിക്ക് മുന്നോടിയായുള്ള കാൽനട പ്രചരണ ജാഥയിൽ പങ്കെടുക്കുകയും മദ്രസയിലെ ഒരു കുട്ടിയുടെ മരണത്തെ തുടർന്ന് തിരിച്ചുപോകുകയുമായിരുന്നു.ഞായറാഴ്‌ച്ച രാത്രി 11 മണിയോടെ ഉപ്പള സോങ്കാലിൽ വച്ചാണ് സിദ്ധീഖിനെ അക്രമികൾ വെട്ടിക്കൊലപ്പെടുത്തിയത്. ഖത്തറിൽ ജോലി ചെയ്യുന്ന സിദ്ധീഖ് പത്തു ദിവസം മുമ്പാണ് നാട്ടിലെത്തിയത്.

അനധികൃതമായി മദ്യവിൽപന തകൃതിയായി നടക്കുന്ന സോങ്കാലിൽ സിദ്ധീഖിന്റെ നേതൃത്വത്തിൽ ഒരു സംഘം ഇതിനെതിരെ രംഗത്തുവന്നിരുന്നു. പലതവണ ഇവർ ഇതുസംബന്ധിച്ച് പൊലീസിന് പരാതി നൽകിയിരുന്നു. ഇതിലുള്ള പകയാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസ് നിഗമനം.

സംഭവവുമായി ബന്ധപ്പെട്ട് മഞ്ചേശ്വരം സ്വദേശിയായ ആർ.എസ്.എസ് പ്രവർത്തകനായ അശ്വിത്തിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു. സംഘത്തിൽ നാലുപേരുണ്ടെന്നാണ് പൊലീസിന് ലഭിച്ച സൂചന. രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. കൊലയാളികൾ ഉപയോഗിച്ച ബൈക്ക് സംഭവസ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു.കാസർകോട് ഡി.വൈ.എസ്‌പി എം.വി സുകുമാരന്റെ നേതൃത്വത്തിലുള്ള 20 അംഗ പ്രത്യേകസംഘമാണ് കേസന്വേഷിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP