Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'സിംഹം കളത്തിലുള്ളപ്പോൾ ഒരു പൂച്ച പറഞ്ഞതിലല്ല ഞങ്ങൾക്ക് വിശ്വാസം'; പ്രവചനം തെറ്റിച്ച പൂച്ച ഇനി പട്ടിണി കിടന്ന് ചാകും; നൈജീരിയയുടെ പതാക വെച്ച പാത്രത്തിൽ ഉണക്കമീനും അർജന്റീനയുടെ കൊടി വെച്ച പാത്രത്തിൽ സാമ്പാറും ചോറും! മത്സരഫലം തെറ്റായ പ്രവചിച്ച അഷില്ലസ് പൂച്ചയ്ക്ക് സോഷ്യൽ മീഡിയയിൽ ട്രോളുകളുടെ പെരുമഴ

'സിംഹം കളത്തിലുള്ളപ്പോൾ ഒരു പൂച്ച പറഞ്ഞതിലല്ല ഞങ്ങൾക്ക് വിശ്വാസം'; പ്രവചനം തെറ്റിച്ച പൂച്ച ഇനി പട്ടിണി കിടന്ന് ചാകും; നൈജീരിയയുടെ പതാക വെച്ച പാത്രത്തിൽ ഉണക്കമീനും അർജന്റീനയുടെ കൊടി വെച്ച പാത്രത്തിൽ സാമ്പാറും ചോറും! മത്സരഫലം തെറ്റായ പ്രവചിച്ച അഷില്ലസ് പൂച്ചയ്ക്ക് സോഷ്യൽ മീഡിയയിൽ ട്രോളുകളുടെ പെരുമഴ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: അർജന്റീന നൈജീരിയയോട് തോൽക്കും എന്ന അഷില്ലസിന്റെ പ്രവചനം ചില്ലറയൊന്നുമല്ല ആരാധകരുടെ നെഞ്ചിൽ തീകോരിയിട്ടത്. ഈ ലോകകപ്പിലും കഴിഞ്ഞ കോൺഫഡറേഷൻസ് കപ്പിലുമായി ഒരു തവണ മാത്രമെ മാർജാരൻ തെറ്റിച്ചിട്ടുള്ളു എന്നതാണ് ആരാധകരെ ആശങ്കയിലാക്കിയത്. എന്നാൽ മത്സര ഫലം തിരിച്ചായതോടെ അർജന്റീന തോൽക്കും എന്ന് പ്രവചിച്ച അഷില്ലസ് എന്ന പൂച്ചയ്ക്ക് സോഷ്യൽ മീഡിയയിൽ മുഴുവൻ ട്രോളുകൾ. ഇന്നലെ നൈജീരിയ വിജയിക്കും എന്ന അഷില്ലസിന്റെ പ്രവചനം വന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയവും ഇത് തന്നെയായിരുന്നു.

പ്രവചനം തെറ്റിയതോടെ അർജന്റീന ആരാധകർ പാവം പൂച്ചയെ സാമൂഹ്യ മാധ്യമങ്ങളിൽ വലിച്ച് കീറുകയാണ്. ലയണൽ മെസി എന്ന സിംഹം കളത്തിലുള്ളപ്പോൾ ഒരു പൂച്ച പറഞ്ഞത് ഇവിടെ ആര് വിശ്വസിക്കാനാണ്, വയറ്റിപിഴപ്പിന് വേണ്ടി ഉള്ള ഒരോ പരിപാടികൾ, നൈജീരിയയുടെ പതാക വെച്ച പാത്രത്തിൽ ഉണക്കമീനും അർജന്റീനയുടെ കൊടി വെച്ച പാത്രത്തിൽ സാമ്പാറും ചോറും ആയത്കൊണ്ടാണ് പൂച്ച നൈജീരിയ വിജയിക്കുമെന്ന് പറഞ്ഞത് എന്നിങ്ങനെ രസകരമായ ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

മത്സര ദിവസമായ ഇന്നലെ അഷില്ലസിന്റെ പ്രവചനം വന്നതോടെ അർജന്റീന പുറത്താകുമെന്ന് അവരുടെ കടുത്ത ആരാധകർ പോലും വിശ്വസിച്ചിരുന്നു. ഇത് വരെ ഈ ലോകകപ്പിൽ ഒറ്റ തവണ പോലും ബധിരൻ പൂച്ചയുടെ പ്രവചനം തെറ്റിയിട്ടില്ലെന്നതും അങ്ങനെ വിശ്വസിക്കുന്നതിന് കാരണമായി. പ്രവചനം പാളിയതിനെ തുടർന്ന് ഒളിച്ചിരിക്കുന്ന പൂച്ചയും സാമൂഹ്യമാധ്യമങ്ങളിൽ ട്രെൻഡിങ് ആവുകയാണ്.

മെസിയുടെ ഗോൾ കണ്ട് അന്തം വിട്ട് നിൽക്കുന്ന ഒരു പൂച്ചയുടെ പടത്തിന് താഴെ വന്ന കുറിപ്പ് ഇങ്ങനെ പുല്ല് വേണ്ടായിരുന്നു എന്നാണ്. പര്വചനം തെറ്റിയതോടെ പൂച്ചയുടെ ജീവന് തന്നെ ഭീഷണിയുണ്ടെന്നും ട്രോളന്മാർ പറയുന്നുയ പ്രവചനം തെറ്റിച്ച പൂച്ചയ്ക്ക് ഇനി ഭക്ഷണം ലഭിക്കില്ലെന്നാണ് ട്രോളന്മാർ കണ്ട് പിടിച്ചിരിക്കുന്നത്. ഹോ മര്യാദയ്ക്ക് ഭക്ഷണം കിട്ടിയിരുന്നത് ഇനി പോകുമല്ലോ എന്നോർത്തിരിക്കുന്ന പൂച്ചയും ട്രോളന്മാരുടെ ഭാവനയിൽ വിരിയുന്നു.

ഇത്തവണ മത്സര പ്രവചനങ്ങൾ നടത്തുന്ന അക്കിലസ് പൂച്ചയുടെ ഇന്നലത്തെ പ്രവചനം അർജന്റീനയ്ക്ക് എതിരായിരുന്നു. ലോകമെമ്പാടുമുള്ള അർജന്റീനൻ ആരാധകരുടെ നെഞ്ചു തകർത്ത് നൈജീരിയക്കെതിരെ വിജയം അനിവാര്യമായിരിക്കെ അർജന്റീന തോൽക്കുമെന്നായിരുന്നു ഏക്കിലസിന്റെ പ്രവചനം. ഈ പ്രവചനം യാഥാർഥ്യമാകരുതേ എന്നായിരുന്നു ഓരോ ആരാധകന്റെയും പ്രാർത്ഥനയും. എന്നാൽ ഇന്നലെ സുലൈമാൻ കോഴിയുടെ പ്രവചനം തെറ്റിയില്ല. ഇന്നലെ സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയായിരുന്നു കോഴിയുടെ മത്സര പ്രവചനം. അർജന്റീന ജയിക്കുമെന്നായിരുന്നു അത്. ഇതോടെ സുലൈമാൻ കോഴിയായി സോഷ്യൽ മീഡിയയിലെ താരം.ആരോ സരസമായി ചെയ്തതാണെങ്കിലും സംഭവം കലക്കി.

എന്നാൽ പ്രവചനം തെറ്റിയ അക്കിലസ് പൂച്ചയ്ക്ക് സോഷ്യൽ മീഡിയയിൽ പൊങ്കാലയാണ്. കേൾവി ശക്തിയില്ലാത്ത അക്കിലസ് പൂച്ച ഇതുവരെ പ്രവചിച്ചതെല്ലാം ശരിയായെന്നായിരുന്നു പുറത്തു വന്ന് റിപ്പോർട്ടുകൾ. സൗദി അറേബ്യയും റഷ്യയും ഈജിപ്തിനെ തോൽപ്പിക്കുമെന്നും ഇറാൻ മൊറോക്കോയെ പരാജയപ്പെടുത്തുമെന്നും ബ്രസീൽ കോസ്റ്ററിക്കയെ തോൽപ്പിക്കുമെന്നും പൂച്ച കൃത്യമായി പ്രവചിച്ചിരുന്നു. എന്നാൽ അർജന്റീനയുടെ കാര്യത്തിൽ അക്കിലസിന് പിഴച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP