Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'അമ്മ'യിൽ സംഭവിക്കുന്നത് നീതിയോ പുരുഷമേധാവിത്വമോ? താരസംഘടനയുടെ പേരിന്റെ ചുരുക്കെഴുത്തായി ഇനി 'അമ്മ'യെന്ന പരിശുദ്ധമായ വാക്ക് ഉപയോഗിക്കരുത്...ഇത് നാണക്കേടാണ്..എവിടെയാണ് നമ്മുടെ സഹോദരിക്കുള്ള നീതി? ദിലീപിനെ തിരിച്ചെടുത്തതിനെ രൂക്ഷമായി വിമർശിച്ച് നടി രഞ്ജിനി

'അമ്മ'യിൽ സംഭവിക്കുന്നത് നീതിയോ പുരുഷമേധാവിത്വമോ? താരസംഘടനയുടെ പേരിന്റെ ചുരുക്കെഴുത്തായി ഇനി 'അമ്മ'യെന്ന പരിശുദ്ധമായ വാക്ക് ഉപയോഗിക്കരുത്...ഇത് നാണക്കേടാണ്..എവിടെയാണ് നമ്മുടെ സഹോദരിക്കുള്ള നീതി? ദിലീപിനെ തിരിച്ചെടുത്തതിനെ രൂക്ഷമായി വിമർശിച്ച് നടി രഞ്ജിനി

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ദിലീപിനെ തിരിച്ചെടുത്ത 'അമ്മ'യുടെ നടപടിയിൽ പ്രതിഷേധവുമായി നടി രഞ്ജിനി. ദിലീപിനെ തിരിച്ചെടുത്ത സംഘടന അമ്മ എന്ന പേര് മാറ്റണമെന്നും ഇത് മലയാളസിനിമയിലെ പുരുഷാധിപത്യ പ്രവണതയുടെ തെളിവാണെന്നും ഇവർ പറയുന്നു ഫേസ്‌ബുക്കിലൂടെയാണ് രഞ്ജിനിയുടെ പ്രതികരണം. താരസംഘടനയുടെ നിലപാടിനെതിരെ മലയാള സിനിമയുടെ വനിതാ കൂട്ടായ്മയായ ഡബ്ലുസിസിയും പരസ്യമായി രംഗത്തെത്തിയിരുന്നു.

രഞ്ജിനിയുടെ ഫേസ്‌ബുക്ക് കുറിപ്പിന്റെ തർജ്ജമ ഇങ്ങനെ:

നീതിയോ പുരുഷാധിപത്യമോതാരസംഘടനയുടെ പേരിന്റെ ചുരുക്കെഴുത്തായി 'അമ്മ'യെന്ന പവിത്രമായ വാക്ക് ഉപയോഗിക്കുന്നത് അവസാനിപ്പിക്കാനുള്ള സമയമാണിത്.ഇത് ഓരോ അഭിനേത്രികൾക്കെതിരെയുമുള്ള അധിക്ഷേപം മാത്രമല്ല, മറിച്ച് സിനിമാമേഖലയിൽ നിലനിൽക്കുന്ന പുരുഷാധിപത്യ പ്രവണതകളിലേക്കുള്ള ചൂണ്ടുപലകയാണ്. കേസന്വേഷണം പുരോഗമിക്കുമ്പോൾത്തന്നെ ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം എന്തുകൊണ്ടാണ് സംഘടന കൈക്കൊണ്ടത്?
നിയമാവലികൾക്കനുസരിച്ച് അഭിനേതാക്കൾക്കുവേണ്ടി വാദിക്കുകയും അവരെ സംരക്ഷിക്കുകയും ചെയ്യുന്ന ഒരു സംഘടനയാണ് ഇതെന്ന് എനിക്ക് തോന്നുന്നില്ല. ഇത് നാണക്കേടാണ്. എവിടെയാണ് നമ്മുടെ സഹോദരിക്കുള്ള നീതി?.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP