Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ത്രിപുരയല്ല കേരളവും പോയാലും പരിപാടിയിൽ വിട്ടുവീഴ്ച പാടില്ല എന്നാണ് കാരാട്ട്-പിണറായി ലൈൻ; കോൺഗ്രസിന്റെ വിപരീത പദമാണ് കമ്മ്യൂണിസ്റ്റ്; അധികാരമല്ല ആദർശമാണ് നമുക്ക് പ്രധാനം: സിപിഎമ്മിലെ കാരാട്ട്-യെച്ചൂരി ചേരിതിരിവിനെ ആക്ഷേപ ഹാസ്യ ലൈനിൽ നോക്കിക്കണ്ട് അഡ്വ. ജയശങ്കർ

ത്രിപുരയല്ല കേരളവും പോയാലും പരിപാടിയിൽ വിട്ടുവീഴ്ച പാടില്ല എന്നാണ് കാരാട്ട്-പിണറായി ലൈൻ; കോൺഗ്രസിന്റെ വിപരീത പദമാണ് കമ്മ്യൂണിസ്റ്റ്; അധികാരമല്ല ആദർശമാണ് നമുക്ക് പ്രധാനം: സിപിഎമ്മിലെ കാരാട്ട്-യെച്ചൂരി ചേരിതിരിവിനെ ആക്ഷേപ ഹാസ്യ ലൈനിൽ നോക്കിക്കണ്ട് അഡ്വ. ജയശങ്കർ

തിരുവനന്തപുരം: സമകാലീന വിഷയങ്ങളിലും രാഷ്ട്രീയ നീക്കുപോക്കുകളിലുമെല്ലാം വിമർശനബുദ്ധ്യാ ആക്ഷേപഹാസ്യം തൊടുക്കുന്നയാളാണ് അഡ്വ. ജയശങ്കർ. ഇപ്പോൾ സിപിഎം കേന്ദ്ര കമ്മിറ്റിയിൽ കാരാട്ടും യെച്ചൂരിയും പരസ്പര വിരുദ്ധമായ ആശയങ്ങൾ അവതരിപ്പിക്കുകയും അതിൽ ജനറൽ സെക്രട്ടറിയുടെ നിലപാടിനേക്കാൾ കാരാട്ടിന്റെ വാദങ്ങൾക്ക് കൂടുതൽപേർ പിന്തുണ നൽകുകയും ചെയ്തത് വലിയ ചർച്ചയാണ് രാഷ്ട്രീയ ലോകത്ത്. ഈ വിഷയത്തിൽ കേരള നിലപാടും ബംഗാൾ നിലപാടും വിരുദ്ധമാണെന്ന വാദങ്ങൾ ശക്തമാകുന്നതിനിടെ ഇക്കാര്യത്തിൽ സ്വതസിദ്ധമായ ശൈലിയിൽ ജയശങ്കർ ഫേസ്‌ബുക്കിൽ കുറിച്ച അഭിപ്രായവും ചർച്ചയാകുന്നു.

കോൺഗ്രസുമായി യോജിച്ച് പ്രവർത്തിക്കാനുള്ള സീതാറാം യെച്ചൂരിയുടെ നീക്കത്തെ വോട്ടിനിട്ട് തള്ളിയ സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിന്റെ നടപടിയെ പരിഹസിക്കുകയാണ് രാഷ്ടീയ നിരീക്ഷകൻ കൂടിയായ അഡ്വ.ജയശങ്കർ. ത്രിപുരയല്ല കേരളവും പോയാലും പരിപാടിയിൽ വിട്ടുവീഴ്ച പാടില്ല എന്നാണ് കാരാട്ട്-പിണറായി ലൈൻ.

രാഹുൽ ഗാന്ധിക്ക് വിടുപണി ചെയ്യാൻ പ്രകാശ് കാരാട്ടിനെ കിട്ടില്ല. മോദിയെക്കാളും രാഹുലിനെക്കാളും പഠിപ്പും പാസുമുള്ളയാളാണ് കാരാട്ടെന്നും ഫെയ്ക്ക് പോസ്റ്റിൽ ജയശങ്കർ പറയുന്നു. ഹർദിക് പട്ടേലല്ല, പ്രകാശ് കാരാട്ട്. എഡിൻബറോയിൽ പോയി കമ്മ്യൂണിസം പഠിച്ചയാളാണ്. രാഹുൽ ഗാന്ധിക്കു വിടുപണി ചെയ്യാൻ സഖാവിനെ കിട്ടില്ല.- ഇങ്ങനെ പോകുന്നു വിമർശനങ്ങൾ.

ജയശങ്കറിന്റെ പോസ്റ്റ് ഇങ്ങനെ:

ഹർദിക്, അൽപേഷ്, ജിഗ്‌നേഷ് ത്രയത്തിന്റെ പിന്തുണയോടെ ഗുജറാത്തിൽ രാഹുൽഗാന്ധി നടത്തിയ പടയോട്ടം, സിപിഎം കേന്ദ്ര കമ്മറ്റി യോഗത്തെ തെല്ലും ആവേശം കൊള്ളിച്ചില്ല. കോൺഗ്രസുമായി ഒരു ബന്ധവും പുലബന്ധവും വേണ്ടാ എന്ന നിലപാട് പാർട്ടി ആവർത്തിച്ചുറപ്പിച്ചു.

കോൺഗ്രസുമായി ചേർന്ന് വർഗീയ ഫാസിസ്റ്റ് ശക്തികളെ ചെറുത്തു തോല്പിക്കണം എന്നൊരു രാഷ്ട്രീയ രേഖ, ബംഗാൾ സഖാക്കളുടെ പിന്തുണയോടെ ജനറൽ സെക്രട്ടറി അവതരിപ്പിച്ചതാണ്. ത്രിപുരയിലെ ഭരണം നിലനിർത്താൻ അഹിംസ പാർട്ടിയുടെ പിന്തുണ അനിവാര്യമാണെന്നും പറഞ്ഞുനോക്കി. അതൊന്നും വിലപ്പോയില്ല. 31നെതിരെ 55വോട്ടുകൾക്ക് യെച്ചൂരി ലൈൻ തള്ളപ്പെട്ടു.

ത്രിപുരയല്ല കേരളവും പോയാലും പരിപാടിയിൽ വിട്ടുവീഴ്ച പാടില്ല എന്നാണ് കാരാട്ട്-പിണറായി ലൈൻ. കോൺഗ്രസിന്റെ വിപരീത പദമാണ് കമ്മ്യൂണിസ്റ്റ്. അധികാരമല്ല ആദർശമാണ് നമുക്ക് പ്രധാനം. കോൺഗ്രസിനെയും ബിജെപിയെയും ഒരുപോലെ എതിർക്കണം, ഒരുമിച്ച് എതിർത്തു തോല്പിക്കണം. അതിനു പുരോഗമന മതേതര ബദൽ ഉയർന്നു വരണം.

ഹർദിക് പട്ടേലല്ല, പ്രകാശ് കാരാട്ട്. എഡിൻബറോയിൽ പോയി കമ്മ്യൂണിസം പഠിച്ചയാളാണ്. രാഹുൽ ഗാന്ധിക്കു വിടുപണി ചെയ്യാൻ സഖാവിനെ കിട്ടില്ല. നരേന്ദ്ര മോദിയേക്കാൾ, രാഹുൽഗാന്ധിയേക്കാൾ പഠിപ്പും പാസുമുണ്ട് കാരാട്ടിന്. തറവാടിയാണ്. ജനപിന്തുണയും കുറവല്ല. ഏതുനിലയ്ക്കും പുരോഗമന മതേതര സഖ്യത്തെ നയിക്കാൻ യോഗ്യൻ.

ഇനി, 2019ൽ ബിജെപിക്കു ഭൂരിപക്ഷം കിട്ടിയാലും പേടിക്കാനില്ല. ജനകീയ ചൈന നമ്മെ കൈവിടില്ല. സഖാവ് കിം ജോങ് ഉൻ ആണവായുധം തന്നും സഹായിക്കും. ചെങ്കോട്ടയിലും ചെങ്കൊടി പാറും; പ്രകാശ് കാരാട്ട് ഇന്ത്യ ഭരിക്കും!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP